കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂച്ച മയിലിനെ തിന്നു, പൊലീസുകാര്‍ക്ക് പണികിട്ടി!

  • By Aswathi
Google Oneindia Malayalam News

ഇസ്ലാമാബാദ്: പൂച്ചയ്ക്കറിയാമോ മയില്‍ പ്രധാനമന്ത്രിയുടേതാണോ അല്ലയോ എന്ന്. അതുകൊണ്ട് പണി കിട്ടിയത് പൊലീസുകാര്‍ക്ക്. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ മയിലിനെ പൂച്ച തിന്നതിന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

നവാസ് ഷരീഫിന്റെ ലാഹോറിലെ വസതിയില്‍ വളര്‍ത്തിയിരുന്ന മയിലിനെ പൂച്ച തിന്നതിനാണ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തത്. മൂന്ന് പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ അടിച്ചു നല്‍കിയിരിക്കുന്നത്.

peacock

വ്യാഴാഴ്ച രാവിലെ തോട്ടത്തിലെത്തിയ തോട്ടക്കാരനാണ് പൂച്ചകടിച്ച് മയില്‍ ചത്തത് കണ്ടത്. ഇതേ തുടര്‍ന്ന അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ് പി വിളിച്ച് സസ്‌പെന്റ് ചെയ്യുകയായിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഷന്‍

എന്നാല്‍ വാര്‍ത്ത മേലുദ്യോഗസ്ഥര്‍ നിഷേധിച്ചു. ഡ്യൂട്ടി സമയത്ത് കൃത്യമായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തതെന്നാണ് മേലുദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. പതിനെട്ട് പൊലീസുകാരാണ് നവാസ് ഷരീഫിന്റെ വസതിയില്‍ ഡ്യൂട്ടിയ്ക്ക് ഉണ്ടായിരുന്നത്.

English summary
Three policemen in Pakistan guarding the prime minister's home have been suspended for negligence after a cat devoured one of the premier's peacocks, it seems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X