കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാല്‍സംഗ പ്രതികള്‍ക്ക്‌ വന്ധ്യംകരണം; പുതിയ ഓര്‍ഡിനന്‍സ്‌ പാസാക്കി പാക്കിസ്‌താന്‍

Google Oneindia Malayalam News

ലാഹോര്‍: പാക്കിസ്ഥാനില്‍ പുതിയ ബലാല്‍സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന്‌ പ്രസിഡന്റ്‌ ആരിഫ്‌ ആല്‍വി ചൊവ്വാഴ്‌ച്ച അംഗീകാരം നല്‍കി. പലതവണ ബംലാല്‍സംഗക്കേസില്‍ കുറ്റാരെന്ന്‌ കണ്ടെത്തുവരെ രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ ഷണ്ഡീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ്‌ ഓര്‍ഡിനന്‍സ്‌ . കഴിഞ്ഞ മാസം ഒര്‍ഡിനന്‍സിന്‌ പാക്കിസ്ഥാന്‍ മന്ത്രിഭ അംഗീകാരം നല്‍കിയിരുന്നു.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബലാല്‍സംഗ കേസുകളുടെ വേഗത്തിലുള്ള വിചാരണ നിയമം ഉറപ്പാക്കുമെന്നും ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും പാക്‌ പ്രസിഡന്റിന്റെ ഓഫീസ്‌ പ്രസ്‌താവനയില്‍ അറിയിച്ചു. കോടതികള്‍ നാല്‌ മാസത്തിനുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കുമെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

imran

ദേശീയ ഡാറ്റാബേസ്‌ ആന്‍ഡ്‌ രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ സഹായത്തോടെ ലൈംഗിക കുറ്റവാളികളുടെ രജിസ്‌ട്രി സ്ഥാപിക്കും. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്തല്‍ ഓര്‍ഡിനന്‍സ്‌ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായിരിക്കും. കേസുകള്‍ അന്വേഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്ന പോലീസ്‌, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ മൂന്ന്‌ വര്‍ഷം തടവും പിഴയും ഓര്‍ഡിനന്‍സ്‌ വ്യവസ്ഥ ചെയ്യുന്നു.

Recommended Video

cmsvideo
Centre issues guidelines for India's mass Covid vaccination drive

ബലാല്‍സംഗക്കേസിലെ പ്രതികളെ ഷണ്ഡീകരിക്കുന്നത്‌ പരിഗണനയില്‍ ഉണ്ടെന്ന്‌ സെപ്‌റ്റംബറില്‍ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഒരാളുടെ ലൈഗിക തൃഷ്‌ണ കുറക്കുന്നതിനായാണ്‌ രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ ഷണ്ഡീകരിക്കുന്നതെന്നും ശസത്രക്രീയയിലുള്ള വന്ധ്യംകരണത്തില്‍ നിന്നും വ്യത്യസ്‌തമാണിതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

English summary
Pakistan president approved new ordinance against rapists in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X