Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍വാറുല്‍ ഹഖ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി; ഇനി തിരഞ്ഞെടുപ്പിലേക്ക്

ഇസ്ലാമാബാദ്: സെനറ്റര്‍ അന്‍വാറുല്‍ ഹഖ് കാകര്‍ പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി. രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കാവല്‍ പ്രധാനമന്ത്രിയായി ഇദ്ദേഹത്തെ നിയമിച്ചത്. നിലവിലെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് രാജിവച്ച് ഒഴിയുകയാണ്. ഷഹ്ബാസ് ഷരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കാവല്‍ പ്രധാനമന്ത്രിയെ നിയോഗിച്ചത്.

പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് പാകിസ്താന്‍. നിലവിലെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജിവച്ചതും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. അതേസമയം, പാകിസ്താനിലെ പ്രധാന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ അഴിമതി കേസില്‍ ജയിലിലായ ഉടനെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

pak-pm

അന്താരാഷ്ട്ര തലത്തില്‍ ഏറെ കേട്ടുപരിചയമുള്ള രാഷ്ട്രീയ നേതാവല്ല കാകര്‍. ബലൂചിസ്താന്‍ പ്രവിശ്യക്കാരനാണ് ഇദ്ദേഹം. ഇനി കാകര്‍ ആയിരിക്കും പാകിസ്താനെ നയിക്കുക. രാഷ്ട്രീയ അസ്ഥിരത ഇടയ്ക്കിടെ രൂപപ്പെടാറുള്ള രാജ്യമാണ് പാകിസ്താന്‍. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പലവിധമാണ്.

ഷഹ്ബാസ് ഷരീഫും പ്രതിപക്ഷ നേതാവും തയ്യാറാക്കിയ രേഖ പ്രസിഡന്റ് ആരിഫ് ആല്‍വി അംഗീകരിച്ചുവെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാകര്‍ ഉടന്‍ പുതിയ മന്ത്രിസഭ രൂപീകരിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുംവരെ കാകര്‍ തുടരും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത് പാകിസ്താന് അധിക ബാധ്യതയാണ് എന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.

പാകിസ്താന്റെ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷരീഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ 90 ദിവസങ്ങള്‍ക്കകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിയമം. അതുവരെ ഇടക്കാല സര്‍ക്കാരിന് ചുമതല കൈമാറണം എന്നും ഭരണഘടനയില്‍ പറയുന്നു. ഇതുപ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത നവംബറില്‍ പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കും. എന്നാല്‍ ആറ് മാസത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പാകിസ്താനില്‍ മണ്ഡല പുനര്‍നിര്‍ണയം നടക്കുകയാണ്. ഇതിന് ശേഷമാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+