ചെനീസ് വാക്‌സിന്‍ സ്വീകരിച്ചു; പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് കൊറോണ രോഗം
ഇസ്ലാമാബാദ്: ചൈനയുടെ കൊറോണ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊറോണ രോഗം. ചൈനീസ് വാക്‌സിന്റെ ആദ്യ ഡോസ് വെള്ളിയാഴ്ചയാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജനങ്ങളെ ഉണര്‍ത്തവെയാണ് വാക്‌സിന്‍ സ്വീകരിച്ചു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞത്.

5 ലക്ഷം ഡോസ് വാക്‌സിന്‍ ആണ് ചൈന അടുത്തിടെ പാകിസ്താന് നല്‍കിയത്. ചൈനയുടെ സിനോഫാം വാക്‌സിന്‍ ഫെബ്രുവരി ഒന്നിന് പാകിസ്താന് നല്‍കിയിരുന്നു. അതിന് പുറമെ കഴിഞ്ഞ ദിവസം വീണ്ടും വാക്‌സിന്‍ നല്‍കി. പ്രധാനമന്ത്രി കുത്തിവെപ്പ് എടുക്കുകയും ചെയ്തു. ഇമ്രാന്‍ ഖാന് രോഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഫൈസല്‍ സുല്‍ത്താന്‍ ആണ് അറിയിച്ചത്.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
ആറ് ലക്ഷത്തിലധികം പേര്‍ക്ക് പാകിസ്താനില്‍ കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 10നാണ് ഇവിടെ പൊതുജനങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. ഫെബ്രുവരിയില്‍ ചൈനയില്‍ നിന്നെത്തിയ വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകരിലാണ് കുത്തിവെച്ചിരുന്നത്. ഇപ്പോള്‍ 60 വയസിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുന്നത്. സിനോഫാമിന് പുറമെ ആസ്ട്രസെനക്ക, റഷ്യയുടെ സ്പുട്‌നിക്, ചൈനയുടെ തന്നെ കാന്‍സിനോ ബയോളജിക് വാക്‌സിന്‍ എന്നിവയ്ക്കും അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ പാകിസ്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications