Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണ്‍ പോയന്റില്‍ നിര്‍ത്തി; കാറിന് വെടിവച്ചു... ഇതാണ് ഇമ്രാന്റെ പാകിസ്താന്‍... വെളിപ്പെടുത്തി മുന്‍ ഭാര്യ

ഇസ്ലാമാബാദ്: കൊലപാതക ശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം വെളിപ്പെടുത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആദ്യ ഭാര്യ റിഹാം ഖാന്‍. അജ്ഞാതരായ യുവാക്കള്‍ ബൈക്കിലെത്തി തന്റെ കാറിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് റിഹാം ആരോപിക്കുന്നു. ഇതാണ് ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താന്‍ എന്നും സുരക്ഷ നഷ്ടപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തി. ഞായറാഴ്ച രാത്രി നടന്ന സംഭവമാണ് റിഹാം ഖാന്‍ വെളിപ്പെടുത്തിയത്.

p

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് റിഹാം ഖാന്‍ പറഞ്ഞു. രണ്ടു പേര്‍ ബൈക്കിലെത്തി വെടിവയ്ക്കുകയായിരുന്നു. കാറിന് മുന്നില്‍ അവര്‍ തോക്കുമായി ഭീഷണി മുഴക്കി. വളരെ പെട്ടെന്ന് മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്റെ സെക്രട്ടറിയും ഡ്രൈവറും കാറില്‍ തന്നെ ഇരുന്നു. ഇതാണ് ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താന്‍. ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും രാജ്യത്തേക്ക് എല്ലാവര്‍ക്കും സ്വാഗതം എന്നും റിഹാം ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

ബ്രിട്ടീഷ്-പാകിസ്താനി വംശജയാണ് റിഹാം ഖാന്‍. അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകയാണ്. ടെവിലിഷന്‍ അവതാരകയായിരുന്നു. 2014ലാണ് റിഹാം ഖാന്‍ ഇമ്രാന്‍ ഖാനെ വിവാഹം ചെയ്തത്. വളരെ കുറച്ച് കാലമേ ആ ദാമ്പത്യ ജീവിതം മുന്നോട്ട് പോയുള്ളൂ. 2015 ഒക്ടോബറില്‍ ഇരുവരും പിരിഞ്ഞു. 48കാരിയായ റിഹാം ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ നിശിത വിമര്‍ശകയാണ്. ഇമ്രാന്‍ ഖാന്റെ ഭരണരീതിയും പൊതുരംഗത്തെ അഭിപ്രായ പ്രകടനങ്ങളുമെല്ലാം റിഹാം ഖാന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

2019ല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടന്ന വേളയിലും റിഹാം ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. സൈന്യത്തിന്റെ കൈയ്യിലെ കളിപ്പാവയാണ് ഇമ്രാന്‍ ഖാന്‍ എന്നായിരുന്നു അവരുടെ വിമര്‍ശനം. ആദര്‍ശവും മിതവാദവും ബലികഴിച്ചാണ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയതെന്നും റിഹാം ഖാന്‍ കുറ്റപ്പെടുത്തി.

റിഹാം ഖാനുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഇമ്രാന്‍ മറ്റൊരു വിവാഹം ചെയ്തിരുന്നു. സൂഫി ചിന്തകളില്‍ മഴുകിയ സ്ത്രീയെ ആണ് വിവാഹം ചെയ്തത്. രാജ്യത്തെ ശാക്തീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇമ്രാന്‍ ഖാന്‍, ആ ലക്ഷ്യങ്ങളില്‍ നിന്ന് വഴിതെറ്റി സഞ്ചരിക്കുകയാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇമ്രാന്‍ ഖാന്റെ ഭരണത്തില്‍ സൈന്യം കൂടുതല്‍ ഇടപെടുന്നു എന്ന ആക്ഷേപമുണ്ട്. സൈന്യം നിര്‍ദേശിക്കുന്ന പോലെയാണ് ഇമ്രാന്‍ ഖാന്‍ ഭരിക്കുന്നത് എന്നാണ് വിമര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+