ഇമ്രാന്‍ ഖാന്‍ വീഴും; എംക്യുഎം പിന്തുണ പിന്‍വലിച്ചു... പാകിസ്താനില്‍ വീണ്ടും അസ്ഥിരത
ഇസ്ലാമാബാദ്: പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭരണപക്ഷത്തെ പ്രധാന പാര്‍ട്ടി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുള്ള പിന്തുണ പിന്‍വലിച്ചു. മുത്തഹിദ ഖൗമി മൂവ്‌മെന്റ് (എംക്യുഎം) ആണ് പ്രതിപക്ഷത്തോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രതിപക്ഷത്തെ അംഗങ്ങളുടെ എണ്ണം 180 ആയി ഉയര്‍ന്നു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയില്‍ പാസാകുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി പദം ഒഴിയേണ്ടിവരും. ഇന്ന് 12.30ന് തങ്ങളുടെ മന്ത്രിമാര്‍ രാജിവയ്ക്കുമെന്ന് എംക്യുഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Recommended Video

രണ്ട് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് ശെരീഫ് വിഭാഗവുമാണ് തെഹ്രീക്കെ ഇന്‍സാഫ് നേതാവും പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. നാളെ മുതല്‍ ദേശീയ അസംബ്ലിയില്‍ ചര്‍ച്ച നടക്കും. ഏപ്രില്‍ ആദ്യത്തില്‍ വോട്ടെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. അതിന് മുന്നോടിയായി ഇമ്രാന്‍ ഖാനെ സഖ്യകക്ഷികള്‍ കൈവിടുന്നത് പ്രതിപക്ഷത്തിന് ആശ്വാസമാണ്. ഈ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്റെ ഭരണം വീഴുമെന്ന് ഉറപ്പാകുകയാണ്.
എംക്യുഎമ്മിന്റെ മന്ത്രിമാര്‍ ഉടന്‍ രാജിവയ്ക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആകില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിന് പുറത്ത് തന്നെ രാജി പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി എംപിമാര്‍ക്ക് ഇമ്രാന്‍ ഖാന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ വോട്ടെടുപ്പ് ദിവസം സഭയില്‍ ഹാജരാകാതിരിക്കുകയോ ചെയ്യണമെന്നാമ് നിര്‍ദേശം. അവിശ്വാസ പ്രമേയത്തിലൂടെ പാകിസ്താനില്‍ ഒരു പ്രധാനമന്ത്രിയും ഇതുവരെ പുറത്തായിട്ടില്ല എന്നതാണ് ചരിത്രം. അവിശ്വാസ പ്രമേയ വെല്ലുവിളി നേരിടുന്ന മൂന്നാമത്തെ പാക് പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. അതേസമയം, പാകിസ്താനില്‍ ഒരു പ്രധാനമന്ത്രിയും ഇതുവരെ കാലാവധി തീര്‍ത്തു ഭരിച്ചിട്ടില്ല എന്നതും മറ്റൊരു കാര്യമാണ്.
342 അംഗങ്ങളാണ് പാകിസ്താന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിലുള്ളത്. 172 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. ഏപ്രില്‍ മൂന്നിന് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് പറയുന്നത്. വിദേശ ശക്തികള്‍ തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് ഖാന്റെ ആരോപണം. ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്ന് 20 അംഗങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നതും അദ്ദേഹത്തിന് തിരിച്ചടിയാണ്.












Click it and Unblock the Notifications