Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് മാറ്റിവെച്ച് ഇമ്രാന്‍: തീരുമാനം നിർണ്ണായക യോഗത്തിന് പിന്നാലെ

ലാഹോർ: രാജി അഭ്യൂഹം ശക്തമാകുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് മാറ്റിവെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ നിന്നും അദ്ദേഹമിപ്പോള്‍ പിന്‍വാങ്ങിയിരിക്കുകയാണ്. സൈനികമേധാവിയുമായും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ തലവനുമായും നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തില്‍ നിന്നും ഇമ്രാന്‍ ഖാന്‍ പിന്‍വാങ്ങിയിരിക്കുന്നത്.

ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം റദ്ദാക്കിയതായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ വാക്താവ് ഫൈസല്‍ ജാവേദ് ഖാന്‍ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ക്യാബിനറ്റിന്റെ പ്രത്യേക സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംക്ഷിപ്തമായി സംസാരിച്ച റാഷിദ്, കാബിനറ്റ് സഹപ്രവർത്തകരുമായി ഒരു "ഭീഷണി കത്ത്" ഖാൻ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ദേതലസ്ഥാനത്ത് ഒരു റാലിയെ അഭിസംബോധന ചെയ്യവെ, വിദേശ ശക്തികൾ തനിക്കെതിരായ നീക്കത്തില്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടിരുന്നു.

ആഴ്ചയുടെ അവസാനത്തോടെ നടക്കുന്ന

ഈ ആഴ്ചയുടെ അവസാനത്തോടെ നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പിടിഐയുടെ ഒരു പ്രധാന സഖ്യകക്ഷി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ ഇമ്രാന്‍ ഖാന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്.പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ (എംക്യുഎം-പി) പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പത്രസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സർക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഇമ്രാന്‍ ഖാനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം പരാജയപ്പെടുത്തണമെങ്കില്‍ 342 അംഗ സഭയില്‍ 172 വോട്ടുകളുടെ പിന്തുണയാണ് ഭരണകക്ഷിക്ക് വേണ്ടത്. എന്നാല്‍ നിലവില്‍ പ്രതിപക്ഷത്തിന് 175 നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമാണ് ജമിയത്ത് ഉലമ-ഇ-ഇസ്‌ലാമ ഫസൽ (ജെയുഐ-എഫ്) മേധാവി മൗലാന ഫസ്‌ലുർ റഹ്മാൻ അഭിപ്രായപ്പെട്ടത്.

ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് ശേഷം പാകിസ്ഥാൻ

ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് ശേഷം പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷെരീഫ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്."സഹിഷ്ണുതയുടെയും യഥാർത്ഥ ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന് ഒരു പുതിയ തുടക്കം ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," എംക്യുഎം-പി മേധാവി ഖാലിദ് മഖ്ബൂൽ സിദ്ദിഖി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നും ഞാൻ പ്രഖ്യാപിക്കുന്നു. പാകിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചിരിക്കുന്ന സുപ്രധാന ദിനമാണിതെന്ന് ഷെരീഫും പറഞ്ഞു. ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ട ആളാണെങ്കിലും, പുതിയ തുടക്കത്തിനായി രാജിവെക്കേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംക്യുഎമ്മിന്റെ പിന്തുണ ഏറെ പ്രധാനപ്പെട്ട സംഭവവികാസം

എംക്യുഎമ്മിന്റെ പിന്തുണ ഏറെ പ്രധാനപ്പെട്ട സംഭവവികാസമാണെന്നും ഇതോടെ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. പ്രധാനമന്ത്രിക്ക് മറ്റ് വഴികളില്ലെന്നും അദ്ദേഹം രാജിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഷരീഫ് അടുത്ത പ്രധാനമന്ത്രിയായി ഉടൻ തിരഞ്ഞെടുക്കപ്പെടും

ഷരീഫ് അടുത്ത പ്രധാനമന്ത്രിയായി ഉടൻ തിരഞ്ഞെടുക്കപ്പെടുമെന്നും ഭൂട്ടോ സർദാരി കൂട്ടിച്ചേർത്തു. ഭരണസഖ്യത്തിന്റെ മറ്റൊരു സഖ്യകക്ഷിയായ ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി) അധോസഭയിൽ അഞ്ച് അംഗങ്ങളുമായി തിങ്കളാഴ്ച പ്രധാനമന്ത്രിക്കെതിരെ വോട്ടുചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ക്ഷണം സ്വീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+