മദീന പള്ളിയില്‍ 'കള്ളന്' വിളി!! നാണംകെട്ട് പാകിസ്താന് പ്രധാനമന്ത്രി... നടപടിയുമായി സൗദി അറേബ്യ
റിയാദ്: പാകിസ്താന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനിടെ കല്ലുകടി. സൗദിയിലെത്തിയ അദ്ദേഹത്തെ എതിരേറ്റത് വലിയ പ്രതിഷേധം. പലിയടത്തും ഷഹ്ബാസ് ഷരീഫിനെതിരെ പാകിസ്താന്കാര് പ്രതിഷേധിച്ചു. മദീന പള്ളിയില്‍ വച്ച് കള്ളന് കള്ളന് എന്ന വിളി ഉയര്‍ന്നു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചിട്ടുണ്ട്. സൗദി അറേബ്യന്‍ പോലീസ് ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചു.
മദീന പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തി എന്നാരോപിച്ച് അഞ്ച് പാകിസ്താന്കാര്ക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് സൗദിയിലെത്തിയ ഷഹ്ബാസ് ഷരീഫ് ഇന്ന് പാകിസ്താനിലേക്ക് മടങ്ങും. വിശദാംശങ്ങള്‍ ഇങ്ങനെ...

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായ ശേഷം ഷഹ്ബാസ് ഷരീഫിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ് സൗദിയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം മക്ക, മദീന എന്നീ പുണ്യ നഗരങ്ങളും സന്ദര്‍ശിച്ചു. കൂടാതെ സൗദിയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ധാരണയായി. ഇതിനിടെയാണ് അനിഷ്ടകരമായ സംഭവങ്ങള്‍.

വലിയ സുരക്ഷയാണ് പാകിസ്താന് പ്രധാനമന്ത്രിക്ക് സൗദിയില്‍ ഒരുക്കിയിരുന്നത്. പ്രതിഷേധ സാധ്യത മുന്‍കൂട്ടി കണ്ടായിരുന്നു ഈ സുരക്ഷ. എന്നാല്‍ ഇതിനിടെയിലും പ്രതിഷേധം ഉയര്‍ന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഹാറൂണ്‍ എന്ന വ്യക്തിയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുസ്ലിങ്ങളുടെ പുണ്യനഗരിയാണ് മദീന. പ്രവചാകന്റെ നഗരം എന്നറിയപ്പെടുന്ന നാട്. പ്രവാചകന്റെ പള്ളി എന്നറിയപ്പെടുന്ന മസ്ജിദുന്നബവിയും ഷഹ്ബാസ് ഷരീഫ് സന്ദര്‍ശിച്ചു. ഇവിടെ വച്ചാണ് കള്ളന് വിളി ഷഹ്ബാസ് ഷരീഫിനെതിരെ ഉയര്‍ന്നത്. വളരെ പവിത്രമായി കരുതുന്ന സ്ഥലത്തുവച്ചുണ്ടായ പ്രതിഷേധം പാകിസ്താന് പ്രധാനമന്ത്രിക്കും സൗദി അറേബ്യയ്ക്കും ഒരുപോലെ നാണക്കേടായി.

മദീന പള്ളിയില്‍ ഷഹ്ബാസ് ഷരീഫ് എത്തിയ വേളയില്‍ ഒരുകൂട്ടം തീര്‍ഥാടകരാണ് കള്ളന് കള്ളന് എന്ന് വിളിച്ചുപറഞ്ഞത്. പാകിസ്താന്കാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താന് പ്രധാനമന്ത്രിക്കൊപ്പം ആ രാജ്യത്തെ പ്രധാന രാഷ്ട്രീയ- ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വിദേശരാജ്യത്തെ ഒരു നേതാവിന് സൗദിയില്‍ വച്ച് ഇങ്ങനെ അനുഭവമുണ്ടാകുന്നത് ആദ്യമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷഹ്ബാസ് ഷരീഫ് സൗദി സന്ദര്‍ശനം പ്രഖ്യാപിച്ചതു മുതല്‍ ഒരു വിഭാഗം വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഷഹ്ബാസ് ഖജനാവ് കൊള്ളയടിക്കുകയാണെന്നും 16 കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം പോകുന്നുണ്ടെന്നും ഇമ്രാന് ഖാന്റെ പിടിഐ പാര്‍ട്ടി ആരോപിച്ചു. 16 ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ കൂടെ 40 പേര് സൗദിയിലേക്ക് പോകുന്നു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഷഹ്ബാസ് ഷരീഫ് സൗദിയിലേക്ക് പോകുന്നത് സ്വന്തം ചെലവിലാണെന്ന് മന്ത്രി മറിയം ഔറംഗസീബ് അറിയിച്ചു. സാധാരണ വിമാനത്തിലായിരുന്നു യാത്ര. പത്ത് വര്‍ഷം ഷഹ്ബാസ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. ഈ വേളയിലും അദ്ദേഹം സാധാരണ വിമാനത്തില്‍ മാത്രമാണ് സഞ്ചരിച്ചിട്ടുള്ളത്. സ്വന്തം ചെലവില്‍ മാത്രമേ ഷഹ്ബാസ് യാത്ര ചെയ്യാറുള്ളൂ എന്നും മന്ത്രി മറിയം ഔറംഗസീബ് പറഞ്ഞു. പാകിസ്താന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഷഹബാസിന്റെ യാത്രയും കൂട്ടിച്ചേര്‍ത്തായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം.

അമേരിക്കന്‍ സഹായം നിലച്ചതോടെ പാകിസ്താന് പണമില്ലാത്ത അവസ്ഥയാണ്. അധികാരമേറ്റ തൊട്ടടുത്ത ദിവസം മുതല്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു ഷഹ്ബാസ് ഷരീഫ്. ജീവനക്കാരുടെ ജോലി സമയം കൂട്ടിയും ആഴ്ചയിലെ അവധിയില്‍ മാറ്റം വരുത്തിയുമാണ് ഷഹ്ബാസിന്റെ പരിഷ്കരണം. സൗദിയുമായി അടുത്ത ബന്ധമുള്ള പാകിസ്താന് നേതാവ് കൂടിയാണ് ഷഹ്ബാസ്. ഈ ബന്ധം നേട്ടമാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications