കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി യാത്ര സ്വന്തം ചെലവില്‍; പാകിസ്താനില്‍ വേറിട്ട പാതയൊരുക്കി ഷഹ്ബാസ് ഷരീഫ്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് സൗദിയിലേക്ക് പോകുന്നത് സ്വന്തം ചെലവില്‍. വിമാന ടിക്കറ്റ് പ്രധാനമന്ത്രി സ്വന്തമായി വഹിക്കുമെന്ന് മന്ത്രി മറിയം ഔറംഗസീബ് അറിയിച്ചു. ഷഹ്ബാസ് ഖജനാവ് കൊള്ളയടിക്കുകയാണെന്നും 16 കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം പോകുന്നുണ്ടെന്നും ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടി ആരോപിച്ചിരുന്നു. ഈ സ ാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ഈ ആഴ്ചയാണ് ഷഹ്ബാസ് സൗദിയിലേക്ക് പോകുന്നത്. സാധാരണ വിമാനത്തില്‍ സ്വന്തം ചെലവില്‍ പ്രധാനമന്ത്രി യാത്ര ചെയ്യുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. പത്ത് വര്‍ഷം ഷഹ്ബാസ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. ഈ വേളയില്‍ അദ്ദേഹം സാധാരണ വിമാനത്തില്‍ മാത്രമാണ് സഞ്ചരിച്ചിട്ടുള്ളത്. സ്വന്തം ചെലവില്‍ മാത്രമേ ഷഹ്ബാസ് യാത്ര ചെയ്യാറുള്ളൂ എന്നും മന്ത്രി മറിയം ഔറംഗസീബ് പറഞ്ഞു.

k

വ്യാഴാഴ്ചയാണ് ഷഹ്ബാസ് ഷരീഫ് സൗദിയിലേക്ക് പോകുന്നത്. സൗദിയിലെ ഉന്നത നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള ഷഹ്ബാസിന്റെ ആദ്യ വിദേശയാത്രയാണിത്. അതിന് സൗദിയെ തിരഞ്ഞെടുത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. പാകിസ്താന് സാമ്പത്തികമായി വളരെയധികം സഹായിക്കുന്ന രാജ്യമാണ് സൗദി. ഭരണകൂടവുമായുള്ള ചര്‍ച്ചയ്ക്ക് പുറമെ ഉംറ നിര്‍വഹിക്കാനും ഷഹ്ബാസ് തീരുമാനിച്ചിട്ടുണ്ട്. 16 ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ കൂടെ 40 പേര്‍ സൗദിയിലേക്ക് പോകുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബ്രിട്ടനിലും ദുബായിലുമുള്ള കുടുംബാംഗങ്ങളും പ്രധാനമന്ത്രിയോടൊപ്പമുണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് വാര്‍ത്താ വിതരണ മന്ത്രി പ്രതികരണവുമായി രംഗത്തുവന്നത്.

മൂന്ന് മണ്ഡലങ്ങളില്‍ നിറയാന്‍ ബിജെപി; സുരേഷ് ഗോപി നയിക്കും... പദ്ധതിയൊരുക്കാന്‍ അമിത് ഷാമൂന്ന് മണ്ഡലങ്ങളില്‍ നിറയാന്‍ ബിജെപി; സുരേഷ് ഗോപി നയിക്കും... പദ്ധതിയൊരുക്കാന്‍ അമിത് ഷാ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്‍. അമേരിക്കന്‍ സഹായം നിലച്ചതോടെ പണമില്ലാത്ത അവസ്ഥയാണ്. പഞ്ചാബിനെ സമ്പന്നമാക്കിയ ചരിത്രമുള്ള വ്യക്തിയാണ് ഷഹ്ബാസ് ഷരീഫ്. പാകിസ്താനെ മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. അധികാരമേറ്റ തൊട്ടടുത്ത ദിവസം മുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു ഷഹ്ബാസ്. ജീവനക്കാരുടെ ജോലി സമയം കൂട്ടിയും ആഴ്ചയിലെ അവധിയില്‍ മാറ്റം വരുത്തിയുമാണ് ഷഹ്ബാസിന്റെ പരിഷ്‌കരണം.

സൗദിയുമായി അടുത്ത ബന്ധമുള്ള പാകിസ്താന്‍ നേതാവ് കൂടിയാണ് ഷഹ്ബാസ്. 1999ല്‍ പര്‍വേശ് മുഷറഫിന്റെ നേതൃത്വത്തില്‍ പട്ടാള അട്ടിമറി നടക്കുകയും നവാസ് ഷരീഫ് ഭരണകൂടം വീഴുകയും ചെയ്തപ്പോള്‍ ഷരീഫ് കുടുംബം കൂട്ടത്തോടെ അഭയം തേടിയത് സൗദിയിലായിരുന്നു. 2007 ല്‍ പാകിസ്താനില്‍ തിരിച്ചെത്തുംവരെ ഷഹ്ബാസ് ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചത് സൗദിയിലാണ്. സൗദി അറേബ്യ അടുത്തിടെ 300 കോടി ഡോളര്‍ സാമ്പത്തിക സഹായം പാകിസ്താന് അനുവദിച്ചിരുന്നു. നേരത്തെ നല്‍കിയ കോടികള്‍ക്ക് പുറമെയായിരുന്നു ഈ വായ്പ. കൃത്യമായ തിരിച്ചടവ് ഇല്ലാത്തതിനാല്‍ ഇരുരാജ്യങ്ങളും പലപ്പോഴും കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Pakistan Prime Minister Shehbaz Sharif Saudi Arabia Travel His Own Cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X