കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ വാളോങ്ങി പാകിസ്താന്‍!! ഇന്ത്യ ഒറ്റയൊരാളാണ് പ്രശ്‌നം!! അബ്ബാസിയും ഇന്ത്യക്കു നേരെ!!

  • By നിള
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പാകിസ്താനും ചൈനയും നിരന്തരം വാളോങ്ങുന്നതിനിടെ ഇന്ത്യയെ വിമര്‍ശിച്ച് പുതിയ പാക് പ്രസിഡന്റ് ഷാഹിദ് ഖാന്‍ അബ്ബാസിയും രംഗത്ത്. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്കെതിരെ വിമര്‍ശനാത്മകമായ പരസ്യപ്രസ്താവനയുമായാണ് അബ്ബാസി രംഗത്തെത്തിയിരിക്കുന്നത്.

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് തടസ്സം നില്‍ക്കുന്നത് ഇന്ത്യ മാത്രമാണെന്നാണ് ഷാഹിദ് ഖാന്റെ ആരോപണം. ഇസ്ലാമാബാദില്‍ പാകിസ്താന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അബ്ബാസി. ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് ആയിരുന്നു പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ മുഖ്യ അതിഥി.

കുറേ സഹിച്ചു

കുറേ സഹിച്ചു

തെക്കേ ഏഷ്യയിലെ ജനങ്ങള്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി കുറേ സഹിച്ചു. ഒരുപാട് സംഘര്‍ഷങ്ങളുണ്ടായി. ആ പ്രശ്‌നങ്ങള്‍ സൗഹൃദപരമായി പരിഹരിച്ചാല്‍ മാത്രമേ അഭിവൃദ്ധിയും വളര്‍ച്ചയുമുണ്ടാകൂ. സ്വന്തം അതിര്‍ത്തി വിസ്തൃതമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അബ്ബാസി കുറ്റപ്പെടുത്തി.

 ശക്തരായിരിക്കുക

ശക്തരായിരിക്കുക

രാജ്യത്തെ പൗരന്‍മാരോട് ശക്തരായിരിക്കാനുള്ള സന്ദേശമാണ് സ്വാതന്ത്ര്യദിനത്തില്‍ അബ്ബാസി നല്‍കിയത്. സാമ്പത്തിക രംഗവും ശക്തിപ്പെടുത്തണം. സമ്പദ്‌വ്യവസ്ഥ ശക്തിപ്പെട്ടാല്‍ മാത്രമേ പ്രതിരോധരംഗവും ശക്തിപ്പെടൂ. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അബ്ബാസി പറഞ്ഞു.

പാകിസ്താന്‍ നല്ല ബന്ധം ആഗ്രഹിക്കുന്നു

പാകിസ്താന്‍ നല്ല ബന്ധം ആഗ്രഹിക്കുന്നു

മറ്റു രാജ്യങ്ങളുമായി,പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളുമായി പാകിസ്താന്‍ ആഗ്രഹിക്കുന്നത് നല്ല ബന്ധമാണ്. സമത്വത്തിനും രാജ്യങ്ങളുടെ പരമാധികാരത്തിനും പാകിസ്താന്‍ ഊന്നല്‍ നല്‍കുന്നു. കശ്മീര്‍ പ്രശ്‌നത്തില്‍ ആഗോളസമൂഹം ഇടപെടണമെന്നും അബ്ബാസി ആവശ്യപ്പെട്ടു.

ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈനയും

ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈനയും

പാകിസ്താന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായിരുന്ന ചൈനീസ് ഉപപ്രധാനമന്ത്രിയും വാങ് യാങും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രംസംഗമാണ് നടത്തിയത്. ചൈന-പാക് ബന്ധത്തെ കുറിച്ച് പാകിസ്താനെ ആവോളം സുഖിപ്പിച്ചു കൊണ്ടാണ് വാന്‍ യാങ് സംസാരിച്ചത്.

വാങ് യാങ് പറഞ്ഞത്

വാങ് യാങ് പറഞ്ഞത്

തങ്ങളുടെ ബന്ധം തേനിനേക്കാള്‍ മധുരമുള്ളതും ഉരുക്കിനേക്കാള്‍ ശക്തിയുള്ളതുമാണ്. വികസനവും വളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള പാകിസ്താന്റെ ശ്രമങ്ങളില്‍ ചൈന എപ്പോഴും കൂടെയുണ്ടാകുമെന്നും വാങ് യാങ് പറഞ്ഞു. തീവ്രവാദത്തെ ചെറുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളില്‍ ഒപ്പം നില്‍ക്കുമെന്നും യാങ് കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യം ഇന്ത്യയെ പ്രകോപിപ്പിക്കല്‍

ലക്ഷ്യം ഇന്ത്യയെ പ്രകോപിപ്പിക്കല്‍

വാങ് യാങിന്റെ പ്രംസംഗത്തിന്റെ ലക്ഷ്യം ഇന്ത്യയെ പ്രകോപിപ്പിക്കലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോക്ലാം പ്രശ്നത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ കാലങ്ങളായി ചൈന നിരന്തരം ഇന്ത്യയെ പ്രകോപിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കാനും തങ്ങള്‍ തയ്യാറാണെന്ന് ചൈന പ്രസ്താവിച്ചിരുന്നു.

പാകിസ്താന്‍ സ്വാതന്ത്ര്യദിനം

പാകിസ്താന്‍ സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 14 നാണ് പാകിസ്താന്‍ 70-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിച്ചത്. തലസ്ഥാനഗനരിയായ ഇസ്ലാമാബാദില്‍ തുടക്കം കുറിച്ച ആഘോഷങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു.

English summary
Pakistan prime minister slams India's 'expansionist designs' in Independence Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X