കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ കരിദിനം

Google Oneindia Malayalam News

ലാഹോര്‍: കശ്മീരിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ ഈ മാസം 19ന് കരിദിനം ആചരിക്കുമെന്ന് പാക് പ്രധാമന്ത്രി നവാസ് ഷെറീഫ്. ഹിസ്ബുള്‍ തീവ്രവാദി ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷം മുതലെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വില്‍പനയ്ക്ക്പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വില്‍പനയ്ക്ക്

കശ്മീര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയ വാനി കശ്മീരിന്റെ നേതാവാണെന്ന് ഷെരീഫ് പറഞ്ഞു. കരിദിനം ആചരിക്കാനുള്ള ഷെരീഫിന്റെ നിര്‍ദേശം പാക് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

Nawaz Sharif

ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെ വാനി രക്തസാക്ഷിയാണെന്ന് നവാസ് ഷെരീഫ് പറഞ്ഞു. കശ്മീരിലെ പ്രതിഷേധങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. വാനിയുടെ കൊലപാതകം നിയമ വിരുദ്ധമാണെന്നും ഷെരീഫ് കൂട്ടി ചേര്‍ത്തു.

ഭീകരന്‍ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം വാങ്ങി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ഭീകരന്‍ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം വാങ്ങി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കശ്മീരിലെ ത്രാലില്‍ പൊതുദര്‍ശനത്തിന് വെച്ച വാനിയുടെ മൃതദേഹത്തില്‍ പാകിസ്താന്‍ പതാക പുതപ്പിച്ചിരുന്നു. എത്ര ബര്‍ഹാന്‍മാരെ കൊലപ്പെടുത്തിയാലും കശ്മീരിലെ ഓരോ വീട്ടില്‍ നിന്നും ബര്‍ഹാന്‍മാര്‍ ഉദയം ചെയ്യുമെന്ന മുദ്രാവാക്യങ്ങള്‍ സംസ്‌കാര ചടങ്ങില്‍ ഒത്തു കൂടിയവര്‍ വിളിച്ചിരുന്നു.

English summary
In what is a clear provocation, Pakistan's Prime Minister Nawaz Sharif has announced that his country will observe July 19 as black day against death of civilians in Kashmir, the Pakistani media reported on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X