കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലി പാർലമെന്റിൽ ഇന്ത്യയെ നാണംകെടുത്തി പാകിസ്താൻ: കശ്മീർ വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഇന്ത്യ

Google Oneindia Malayalam News

മാലി: ജമ്മു കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര ഫോറത്തിൽ ഇന്ത്യയെ നാണം കെടുത്തി പാകിസ്താൻ. മാലിദ്വീപിൽ നടക്കുന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ആഗോള യോഗത്തിലാണ് പാകിസ്താൻ ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. മാൽദ്വീപ് പാർലമെന്റിൽ ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയാണ് ഉയർത്തിക്കാണിച്ചത്. പാകിസ്താൻ ഇന്ത്യയുടെ ആഭ്യന്തര വിഷയം ഉന്നയിച്ച് ഫോറത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇന്ത്യ തിരിച്ചടിച്ചത്. ഫോറത്തെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി, അംഗീകരിക്കില്ലെന്ന് പിജെ ജോസഫ്!!പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി, അംഗീകരിക്കില്ലെന്ന് പിജെ ജോസഫ്!!

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നാലാമത് സൌത്ത് ഏഷ്യൻ സ്പീക്കേഴ്സ് മീറ്റിൽ മാലിദ്വീപിന്റെ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നത് ലോക്സ്ഭ സ്പീക്കർ ഓം ബിർളയും രാജ്യ സഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവൺഷ് നാരായൺ സിംഗുമാണ്. മാൽദീപ് പാർലമെന്റിൽ ഇത് സംബന്ധിച്ച ചർച്ച പുരോഗമിക്കുമ്പോഴാണ് പാക് പ്രതിനിധി ഖാസിം സൂരി ജമ്മു കശ്മീർ വിഷയം ഉന്നയിച്ചത്. കശ്മീരികളെ അടിച്ചമർത്തുന്ന വിഷയം തങ്ങൾക്ക് അവഗണിക്കാനാവില്ലെന്നാണ് സഭയിൽ പ്രസ്താവിച്ചത്.

iindiapakistanoneindia-1

എന്നാൽ വലിയ വാഗ്ദ്വാദങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു. പാകിസ്താന്റെ നീക്കത്തെ എതിർത്ത് ഇന്ത്യയാണ് രംഗത്തെത്തിയത്. ഉച്ചകോടിയുമായി ബന്ധമില്ലാത്ത ആഭ്യന്തര വിഷയം ഉയർത്തിക്കാണിച്ചതിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുവെന്ന് ഹരിവൻഷ് നാരായൺ സിംഗ് വ്യക്തമാക്കി. ഫോറത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള പാക് നീക്കത്തോടുള്ള എതിർപ്പും ഇന്ത്യ രേഖപ്പെടുത്തി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ ഗവൺമെന്റിന്റെ നീക്കത്തെ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാൻ പാകിസ്താൻ ആദ്യം മുതൽ തന്നെ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ചൈനീസ് പിന്തുണയോടെ വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌൺസിലിൽ ഉന്നയിച്ചത്.

English summary
Pakistan raises Kashmir at global meet on environment. India hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X