കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: പാക്കിസ്ഥാനില്‍ ഒരാള്‍ മരിച്ചു; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 193

Google Oneindia Malayalam News

ഇസ്ലാമാബാദ്: ലോകത്താകമാനം കൊറോണ വൈറസ് ബാധ പടരുകയാണ്. പാക്കിസ്ഥാനില്‍ ചൊവ്വാഴ്ച്ച ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. പാക്കിസ്ഥാനില്‍ ആകെ 193 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലാഹോറിലാണ് ആദ്യമരണം സ്ഥിരീകരിച്ചത്. ലാഹോറില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയായി ഹാഫിസബാദില്‍ നിന്നും വന്ന രോഗിയാണ് മരണപ്പെട്ടത്. പഞ്ചാബ് ആരോഗ്യമന്ത്രി യാസ്മിന്‍ റാഷിദാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ പറഞ്ഞത്.

corona

സിന്ധ് പ്രവിശ്യയില്‍ 155 പേര്‍ക്കും ഖൈബര്‍ പക്തുഗ്വയില്‍ 15 പേര്‍ക്കും ബലൂചിസ്ഥാനില്‍ 10 പേര്‍ക്കും ഗില്‍ഗിത്-ബാല്‍ടിസ്ഥാനില്‍ 5 പേര്‍ക്കും ഇസ്ലാമാബാദില്‍ 2 പേര്‍ക്കും പഞ്ചാബില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

സിന്ധ് പ്രവിശ്യയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടയാണ് രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചത്.
9000 പേരാണ് നീരീക്ഷണത്തില്‍ കഴിയുന്ന തീര്‍ത്ഥാടകര്‍. ഇറാനില്‍ നിന്നും യാത്രതിരിച്ച ഇവരെ ബലൂചിസ്ഥാനില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

മുട്ട, പൊരിച്ച മീൻ, ജ്യൂസ്, കളമശേരി ഐസോലേഷനിലെ കൊറോണ രോഗികളുടെ ആഹാര ക്രമം ഇങ്ങനെ
14 ദിവസത്തെ ഐസൊലേഷന് ശേഷം ഇവരെ സ്വന്തം നഗരത്തിലേക്ക് തിരിച്ചയക്കും. പഞ്ചാബിലും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് കര്‍താര്‍പൂര്‍ ഇടനാഴി അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്നലെ അര്‍ദ്ധ രാത്രി മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ഇനി യാത്രക്കാര്‍ക്ക് കര്‍താര്‍പൂര്‍ സാഹിബിലേക്ക് പോകാന്‍ കഴിയില്ല.

പാക്കിസ്ഥാനിലെ മുഴുവന്‍ സ്‌ക്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അധ്യപകരോ മറ്റ് ഉദ്യോഗസ്ഥരോ സ്‌ക്കൂളുകളിലേക്ക് പോകേണ്ടതില്ലായെന്നും നിര്‍ദേശം നല്‍കി. രാജ്യത്ത് ഒരു മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും നിര്‍ത്തി വെച്ചു. ഇന്ന് നടക്കാനിരുന്ന സെമി ഫൈനല്‍ പോരാട്ടങ്ങളാണ് നിര്‍ത്തിവെച്ചത്.

 മരിച്ച കൊറോണ ബാധിതനെ ചികിത്സിച്ച ഡോക്ടർക്ക് കൊറോണ: കർണാടകത്തിൽ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ!! മരിച്ച കൊറോണ ബാധിതനെ ചികിത്സിച്ച ഡോക്ടർക്ക് കൊറോണ: കർണാടകത്തിൽ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ!!

145 ലോക രാഷ്ട്രങ്ങളിലായി 175, 530 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കവിയുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam

മൂന്ന് വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള താല്‍ക്കാലിക വിലക്കാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. മാര്‍ച്ച് 11നും 16നും പുറത്തിറക്കിയിട്ടുള്ള യാത്രാ നിയന്ത്രണത്തിന്റെ തുടര്‍ച്ചയായാണിത്. അടിയന്തരമായി അഫ്ഗാനിസ്താന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്.

English summary
Pakistan records first death; Cases Surge To 193
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X