പാകിസ്താന് ഒരിക്കല്‍ തോറ്റതാണ്; നാല് രാജ്യങ്ങളിലൂടെ ട്രെയിന്‍ വീണ്ടും, 8000 കി.മീ 25 ദിവസംകൊണ്ട്
ഇസ്ലാമാബാദ്: നാല് രാജ്യങ്ങളിലൂടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ പാകിസ്താന് തയ്യാറെടുക്കുന്നു. 16 വര്‍ഷം മുമ്പ് ആരംഭിച്ചതും പിന്നീട് നിര്‍ത്തിവച്ചതുമായ സര്‍വീസ് ആണ് വീണ്ടും തുടങ്ങുന്നത്. ഇറാനിലൂടെയാണ് തീവണ്ടി ഓടുക. ചരക്കുകള്‍ വേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. മധ്യേഷ്യയിലേക്കും യൂറേഷ്യയിലേക്കും ചരക്കുകള്‍ എത്തിക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം.
ഇന്ത്യ മുന്‍കൈ എടുത്ത് പശ്ചിമേഷ്യയിലൂടെ യൂറോപ്പിലേക്ക് ചരക്കുപാത ഒരുക്കുന്നുണ്ട്. സമാനമായ നീക്കം തന്നെയാണ് പാകിസ്താന് മറ്റൊരു ഭാഗത്തുകൂടെ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഒമാനും ജോര്‍ദാനും സന്ദര്‍ശിക്കാനിരിക്കുകയാണ്. ഈ വേളയില്‍ സാമ്പത്തിക ഇടനാഴിയുടെ ചര്‍ച്ചയാണ് പ്രധാനം. അതിനിടെയാണ് പാകിസ്താന്റെ ത്വരിത നീക്കം.

പാകിസ്താനില്‍ നിന്നുള്ള ചരക്കുകള്‍ നിലവില്‍ കപ്പല്‍ മാര്‍ഗമാണ് തുര്‍ക്കിയില്‍ എത്തുന്നത്. ഇതിന് 45 ദിവസം വരെ വേണ്ടി വരുന്നു. എന്നാല്‍ ട്രെയിന്‍ വഴി ചരക്കുകള്‍ എത്തിക്കാന്‍ പകുതി ദിവസങ്ങള്‍ മതിയാകും. 8000 കിലോമീറ്ററാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. 20 മുതല്‍ 25 വരെ ദിവസങ്ങള്‍ക്കകം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ചരക്കെത്തും. അതിനിടയില്‍ മൂന്ന് രാജ്യങ്ങള്‍ പിന്നിടുകയും ചെയ്യും.
തുര്‍ക്കിയും പാകിസ്താനുമാണ് ട്രെയിന്‍ സര്‍വീസിന്റെ തന്ത്രങ്ങള്‍ മെനയുന്നത്. പാകിസ്താനില്‍ നിന്നുള്ള ചരക്കുകള്‍ മാത്രമല്ല, പശ്ചിമേഷ്യയിലേക്കുള്ള പുതിയ ചരക്കുപാതയും തുര്‍ക്കി മറ്റൊരു ഭാഗത്തുകൂടെ ലക്ഷ്യമിടുന്നുണ്ട്. ഇത് ട്രെയിന്‍-റോഡ് മാര്‍ഗമുള്ള പാതയാണ്. പാകിസ്താനില്‍ നിന്നുള്ള ചരക്കുവണ്ടി സര്‍വീസിന് 16 വര്‍ഷത്തെ ഇടവേള വരാന്‍ കാരണങ്ങള്‍ പലതാണ്.
ട്രെയിന്‍ സര്‍വീസ് വൈകാന്‍ കാരണം ഇതാണ്
പാത കടന്നുപോകുന്ന വഴിയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ച കൃത്യമായി നടക്കാത്തതും സര്‍വീസ് നേട്ടമാകുമോ എന്ന സംശയവും ട്രെയിന്‍ സര്‍വീസ് വൈകാന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല, ഭരണതലത്തിലുള്ള നടപടികള്‍ വൈകിയതും കാരണമാണ്. പാകിസ്താനിലെ സുരക്ഷാ പ്രശ്നങ്ങളും വെല്ലുവിളിയായി. പ്രളയം കാരണം പലയിടത്തും സര്‍വീസ് പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. ഇസ്രായേല്‍ സംഘര്‍ഷവും പാതയ്ക്ക് വെല്ലുവിളിയായി.
2010 കാലഘട്ടത്തിലാണ് പാകിസ്താന്-തുര്‍ക്കി ട്രെയിന്‍ യാത്രയുടെ പരീക്ഷണ ഓട്ടം നടന്നത്. 2021 മുതല്‍ കുറച്ചു കാലം സര്‍വീസ് നടന്നു. പിന്നീട് പ്രത്യേകിച്ച് അറിയിപ്പ് ഇല്ലാതെ സര്‍വീസ് നിലച്ചു. ഇപ്പോള്‍ ഇരുരാജ്യങ്ങളിലെയും വ്യാപാര-റെയില്‍വെ മന്ത്രിമാര്‍ ചര്‍ച്ച നടത്തി ധാരണയായിട്ടുണ്ട്. ഡിസംബര്‍ 31 മുതല്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ.
ട്രെയിന്‍ കടന്നുപോകുക ഈ രാജ്യങ്ങളിലൂടെ
പാകിസ്താനില്‍ നിന്നുള്ള ട്രെയിന്‍ ആദ്യം ഇറാനിലേക്കാണ് പോകുക. തഫ്താന്‍ അതിര്‍ത്തി കടന്ന് ഇറാനിലെ സാഹിദാനിലെത്തും. ഇവിടെ നിന്ന് ചരക്കുകള്‍ മറ്റൊരു ട്രെയിനില്‍ കയറ്റും. രണ്ട് റെയില്‍പാളങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ചരക്കുകള്‍ മാറ്റിക്കയറ്റാന്‍ കാരണം. തുടര്‍ന്ന് തുര്‍ക്കിമെനിസ്താന്‍, കസാഖിസ്താന്‍ വഴിയാണ് തുര്‍ക്കിയിലേക്ക് കടക്കുക. 8000 കിലോമീറ്റര്‍ ആണ് ഈ ചരക്കുപാത.
പാകിസ്താന്, തുര്‍ക്കി, ഇറാന് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തിക സഹകരണ സംഘടന നിലവിലുണ്ട്. വ്യാപാരം പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ചരക്കുകളുടെ കയറ്റുമതിയാണ് പാകിസ്താന് പ്രധാനമായും ഉന്നമിടുന്നത്. കടല്പാതയേക്കാള് സുരക്ഷിതമാണ് ട്രെയിന്‍ സര്‍വീസ്. വേഗം എത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ചരക്കു കയറ്റുമതിക്ക് കൂടുതല്‍ കമ്പനികള്‍ മുന്നോട്ട് വരുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷ. ഭാവിയില്‍ ടൂറിസ്റ്റ് പാതയും പാകിസ്താനും തുര്‍ക്കിയും ലക്ഷ്യമിടുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications