കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍... അതാണ് പാകിസ്താന്‍

  • By Soorya Chandran
Google Oneindia Malayalam News

ലാഹോര്‍: തങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് പാകിസ്താന്‍ എപ്പോഴും പറയുന്നത്. അത് ശരിയായിരിക്കും. അതുകൊണ്ടാണല്ലോ അവര്‍ തീവ്രവാദികള്‍ക്ക് സഞ്ചരിക്കാനായി പ്രത്യേക തീവണ്ടി തന്നെ നല്‍കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് വിശേഷിപ്പിക്കുന്ന ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാഅത് ഉദ് ദാവയുടെ പ്രവര്‍ത്തകര്‍ക്കായാണ് പ്രത്യേക തീവണ്ടി അനുവദിച്ചിരിക്കുന്നത്. ഇത് ഒരു സ്ഥിരം സംവിധാനമല്ല കെട്ടോ... അവരുടെ സമ്മേളനത്തിനായി മാത്രമാണിത്.

Hafiz Saeed

ലാഹോറില്‍ വച്ചാണ് ജമാഅത് ഉദ് ദാവയുടെ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം നടക്കുന്നത്. ഇതിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാനാണ് പ്രത്യേക തീവണ്ടികള്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് പാകിസ്താന്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം അവരുടെ നിലപാട് തെളിയിക്കുന്നത് തന്നെയാണ്.

ഡിസംബര്‍ നാലിനാണ് സമ്മേളനം. ആദ്യ പ്രത്യേക തീവണ്ടി സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദില്‍ നിന്ന് ഡിസംബര്‍ 3 ന് പുറപ്പെടും. രണ്ടാമത്തെ തീവണ്ടി കറാച്ചിയില്‍ നിന്നാണ്.

അമേരിക്ക തലക്ക് വിലപറഞ്ഞ തീവ്രവാദി നേതാവാണ് ഹാഫിസ് സയീദ്. ഒരു കോടി ഡോളറാണ് ഹാഫിസ് സയീദിന്റെ തലക്ക് അമേരിക്ക ഇട്ടിരിക്കുന്ന വില.

എന്നാല്‍ പ്രത്യേക തീവണ്ടി അനുവദിച്ചതിന് പാകിസ്താന് ന്യായീകരണങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടേയും മത സംഘടനകളുടേയും പരിപാടികള്‍ക്ക് ഇത്തരത്തില്‍ തീവണ്ടികള്‍ അനുവദിക്കാറുണ്ടത്രെ. എന്നാല്‍ ഇത് സൗജന്യമായിട്ടല്ല. പ്രത്യേകം പണം അടക്കണം. ഹാഫിസ് സയീദിന്റെ കൂട്ടര്‍ക്കും ഇത് ബാധകമാണെന്നാണ് പാകിസ്താന്‍ റെയില്‍വേ അധികൃതര്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് ക്രമക്കേടുകളില്‍ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് പാകിസ്താന്‍ സ്തംഭിപ്പിക്കാനിറങ്ങിയ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനും ഹാഫിസ് സയീദിന് മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്. ഡിസംബര്‍ 4 ന് ലാഹോര്‍ സ്തംഭിപ്പിക്കും എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ഭീഷണി. ഹാഫിസ് സയീദിന്റെ ആവശ്യപ്രകാരം ഈ പരിപാടി ഇമ്രാന്‍ ഖാന്‍ മാറ്റിവച്ചിരിക്കുകയാണ്.

English summary
Pakistan running special trains for terrorists' meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X