Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ മറുകണ്ടം ചാടിയോ? പാകിസ്താനിലേക്ക് പുതിയ ട്രെയിന്‍... ഇന്ത്യയുടെ ചരക്കുപാത എന്താകും

മോസ്‌കോ: ഒരു കാലത്ത് ഇന്ത്യയുമായി വലിയ അടുപ്പം കാത്തുസൂക്ഷിച്ച രാജ്യമായിരുന്നു റഷ്യ. സമീപകാലത്ത് ഇന്ത്യ അമേരിക്കയുടെ പക്ഷം ചേരുന്നു എന്ന വിമര്‍ശനം ഉയരവെ റഷ്യ മറ്റൊരു നീക്കം നടത്തുകയാണ്. പാകിസ്താനിലേക്ക് തീവണ്ടി പാത ഒരുക്കുകയാണ് റഷ്യ. ഇരുരാജ്യങ്ങളും ഇത് സംബന്ധിച്ച് ധാരണയായി.

മാര്‍ച്ച് 15ന് പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് റഷ്യയിലേക്ക് ചരക്ക് വണ്ടി ഓടി തുടങ്ങും. ഇറാന്‍, തുര്‍ക്കുമെനിസ്താന്‍, കസാഖിസ്താന്‍ വഴിയാണ് റഷ്യയില്‍ തീവണ്ടി എത്തുക. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തമാകുമെന്നാണ് മനസിലാകുന്നത്. കറാച്ചി തുറമുഖം വഴി എത്തുന്ന ചരക്കുകള്‍ തീവണ്ടി മാര്‍ഗം ഇനി റഷ്യയിലെത്തും.

pakistan russia train route

തെക്കന്‍ ഏഷ്യയിലെ പ്രധാന തുറമുഖമാണ് കറാച്ചിയിലേത്. ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് സില്‍ക്ക് പാത ഒരുക്കുന്നുണ്ട്. ശേഷം ജിസിസിയിലേക്കും പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്കുകള്‍ എത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അതിനിടെയാണ് ട്രെയിന്‍ മാര്‍ഗമുള്ള ചെലവ് കുറഞ്ഞ വഴി റഷ്യയും പാകിസ്താനും ആരംഭിക്കുന്നത്.

പാകിസ്താന്റെ മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥനായ സുഫിയാന്‍ സര്‍ഫറാസ് ദോഗര്‍ ആണ് റഷ്യയിലേക്കുള്ള ട്രെയിന്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രകൃതി വാതകം, എണ്ണ, മെഷിനുകള്‍, ഉരുക്ക്, വ്യവസായ ഉല്‍പ്പനങ്ങള്‍ എന്നിവയാണ് റഷ്യയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാകിസ്താനില്‍ എത്തുക.

പാകിസ്താനെ സംബന്ധിച്ചിടത്തോളം ട്രെയിന്‍ കടന്നുപോകുന്ന എല്ലാ രാജ്യങ്ങളിലും ചരക്കു വിതരണത്തിന് അനുമതി ലഭിച്ചു എന്നതാണ് നേട്ടം. അഫ്ഗാന്‍ ഭരണകൂടവുമായി പാകിസ്താന്‍ അത്രനല്ല ബന്ധത്തിലല്ല. അതേസമയം, റഷ്യ അഫ്ഗാനുമായും പാകിസ്താനുമായും ഇറാനുമായും ചൈനയുമായും നല്ല ബന്ധം തുടരുന്നുമുണ്ട്.

റഷ്യയും പാകിസ്താനും സാമ്പത്തിക ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അരി, ഗോതമ്പ്, പരുത്തി, ടെക്സ്റ്റയില്‍സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ പാകിസ്താനില്‍ നിന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്യും. കറാച്ചിയിലെ ഖാസിം അന്താരാഷ്ട്ര കണ്ടെയ്‌നല്‍ ടെര്‍മിനലില്‍ നിന്നാണ് ട്രെയിന്‍ യാത്ര തുടങ്ങുക.

ചെലവ് കുറഞ്ഞ വഴി

നിലവില്‍ പാകിസ്താനും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാട് കടല്‍ വഴിയും വിമാനം വഴിയുമാണ്. ഇതിനേക്കാള്‍ ചെലവ് കുറഞ്ഞ വഴിയാണ് ട്രെയിന്‍ മാര്‍ഗം എന്നാണ് വിലയിരുത്തല്‍. തുര്‍ക്ക്‌മെനിസ്താനും ഇറാനുമിടയില്‍ നേരത്തെ റെയില്‍വെ ശൃംഖലയുണ്ട്. ഇറാനും പാകിസ്താനുമിടയില്‍ റെയില്‍ പാളം ബന്ധപ്പെടുത്തുകയും ചെയ്തു. മിര്‍ജവിയില്‍ നിന്ന് സാഹിദാനിലേക്ക് ചരക്കു-പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പോകാന്‍ സാധിക്കുന്ന പാതയാണ് നിര്‍മിച്ചിരിക്കുന്നത്.

ശീതയുദ്ധ കാലത്ത് റഷ്യയും പാകിസ്താനും രണ്ട് ചേരിയിലായിരുന്നു. അന്ന് അമേരിക്കക്ക് ഒപ്പമായിരുന്നു പാകിസ്താന്‍. റഷ്യയുമായുള്ള യുദ്ധത്തില്‍ അഫ്ഗാനിലെ സായുധ സംഘങ്ങള്‍ക്ക് അമേരിക്ക പാകിസ്താന്‍ വഴി സഹായം ചെയ്യുകയുമുണ്ടായി. എന്നാല്‍ ദശാബ്ദങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ രാജ്യങ്ങളെല്ലാം റഷ്യയുമായി അടുത്ത സൗഹൃദത്തിലാണ്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായ വേളയിലാണ് പാകിസ്താന്‍ റഷ്യയുമായി കൂടുതല്‍ അടുത്തത്.

അതേസമയം, ഇന്ത്യയില്‍ നിന്ന് തുടങ്ങി ജിസിസി വഴി പശ്ചിമേഷ്യയിലൂടെ യൂറോപ്പിലേക്ക് ചരക്കുപാത വരുന്നുണ്ട്. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ്. ഈ വേളയിലാണ് ഏഷ്യയില്‍ നിന്നു മറ്റു സാമ്പത്തിക ഇടനാഴികള്‍ ഒരുക്കുന്നത്. പാകിസ്താന്റെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നേരത്തെ ഇന്ത്യ ആയുധങ്ങള്‍ക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. എന്നാല്‍ അമേരിക്ക, ഇസ്രായേല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിലവില്‍ ആയുധ ഇടപാടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് റഷ്യയുടെ പുതിയ നീക്കം ശ്രദ്ധേയമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+