കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ പട്ടാള ഇടപെടലിന് സാധ്യത, ഇന്ത്യ ഭയക്കണ്ട

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സൈന്യം ഇടപെടാന്‍ ഒരുങ്ങുന്നതായി റിപ്‌പോര്‍ട്ട്. സ്ഥിതി വിലയിരുത്താന്‍ സൈനിക കമാന്‍ഡര്‍മാര്‍ യോഗം ചേര്‍ന്നു.

പ്രതിപക്ഷ നേതാവായ ഇമ്രാന്‍ ഖാനും മത പണ്ഡിതനായ താഹിര്‍ ഉല്‍ ഖദ്രിയും ആണ് പ്രക്ഷോഭങ്ങള്‍ നയിക്കുന്നത്. നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് സമാധാനത്തിന്റെ വഴിയിലൂടെ അവസാനം കാണണം എന്ന് സൈന്യം അന്ത്യശാസനം നല്‍കിയിട്ടും പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ രംഗത്തിറക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രക്ഷോഭം രൂക്ഷം

പ്രക്ഷോഭം രൂക്ഷം

പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം രൂക്ഷമായി.

പോലീസ് പീഡനം

പോലീസ് പീഡനം

സമരക്കാരെന്നോ നാട്ടുകാരെന്നോ വ്യത്യാസമില്ലാതെ പോലീസ് ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇമ്രാന്‍ഖാന് പിന്നില്‍ ആര്

ഇമ്രാന്‍ഖാന് പിന്നില്‍ ആര്

സമരം നയിക്കുന്ന ഇമ്രാന്‍ ഖാന് പിറകില്‍ ആരെന്നാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരായുന്നത്.

പട്ടാളത്തിന്റെ പിന്തുണ

പട്ടാളത്തിന്റെ പിന്തുണ

ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ നടത്തുന്ന പ്രക്ഷോഭത്തിന് പാക് പട്ടാളത്തിന്റെ പിന്തുണ ഉണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖദ്രിക്ക് വേണ്ടി

ഖദ്രിക്ക് വേണ്ടി

മതപണ്ഡിതനായ ഖദ്രിയുടെ ആഹ്വാനം കേട്ട് ആയിരങ്ങളാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. ഇതില്‍ സ്ത്രീകളും കുട്ടികളും എല്ലാം ഉണ്ട്.

പഴയ കഥ

പഴയ കഥ

കഴിഞ്ഞ വര്‍ഷവും ഖദ്രിയുടെ നേതൃത്വത്തില്‍ ഷെരീഫിനെതിരെ സമരം നടന്നിരുന്നു. അന്ന് പട്ടാളത്തിന്റെ പിന്തുണ ഖദ്രിക്കായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.

എന്തും സഹിച്ച്

എന്തും സഹിച്ച്

ഏത് തരത്തിലുള്ള പ്രതിബന്ധങ്ങളും മറികടക്കാന്‍ സന്നദ്ധരായിട്ടാണ് പ്രക്ഷോഭകര്‍ എത്തിയിരിക്കുന്നത്.

വടിയും കല്ലും

വടിയും കല്ലും

വടിയും കല്ലും ആണ് പ്രക്ഷോഭകരുടെ പ്രധാന ആയുധങ്ങള്‍. സ്ത്രീകള്‍ കയ്യില്‍ പനിനീര്‍ ദളങ്ങളുമായിട്ടാണ് പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ എത്തിയിരുന്നത്.

English summary
Pakistan's army instructs prime minister Sharif to act without violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X