കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൂത്തികളെ പാകിസ്താന്‍ വീഴ്ത്തുമോ? റൂഹാനിയെ കണ്ട ഇമ്രാന്‍ സൗദിയിലേക്ക്, നിര്‍ണായക നീക്കം

Google Oneindia Malayalam News

ടെഹ്‌റാന്‍: സൗദിയെയും യുഎഇയെയും വിറപ്പിക്കുന്ന യമനിലെ ഹൂത്തികളെ നിലയ്ക്ക് നിര്‍ത്താന്‍ പാകിസ്താന് സാധിക്കുമോ? ഗള്‍ഫ് മേഖലയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നീക്കത്തിലാണ് പാകിസ്താന്‍. ഗള്‍ഫിലേയും അതുവഴി പശ്ചിമേഷ്യയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അറബ് ലോകത്തെ ഏക ആണവ രാജ്യമായ പാകിസ്താന്റെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരിട്ടിറങ്ങിയിരിക്കുകയാണ്.

അദ്ദേഹം ഇറാനിലെത്തി പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തി. ഇനി സൗദിയിലേക്ക് പോകും. ഇറാന്‍ വഴി ഹൂത്തികളെ വരുതിയിലാക്കാമെന്നാണ് ഇമ്രാന്‍ ഖാന്റെ കരുതല്‍. സൗദി അരാംകോയുടെ കേന്ദ്രങ്ങള്‍ക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന് ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. ഇമ്രാന്റെ നീക്കത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

ഇമ്രാന്‍ ഇറാനില്‍

ഇമ്രാന്‍ ഇറാനില്‍

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയ ഇമ്രാന്‍ ഖാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തി. സൗദിയും ഇറാനും തമ്മിലുള്ള ഭിന്നിപ്പ് കുറയ്ക്കുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യമെന്ന് ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സങ്കീര്‍ണമായ വിഷയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്താന്‍ വേദിയാകും

പാകിസ്താന്‍ വേദിയാകും

ചര്‍ച്ചയിലൂടെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട് എന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. സൗദിയും ഇറാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം കരുതുന്നു. വേണ്ടിവന്നാല്‍ പാകിസ്താനിലേക്ക് രണ്ടു രാജ്യങ്ങളുടെ നേതാക്കളെയും എത്തിക്കും.

യുദ്ധമുണ്ടായാല്‍...

യുദ്ധമുണ്ടായാല്‍...

സൗദിയും ഇറാനും തമ്മില്‍ ഒരിക്കലും യുദ്ധമുണ്ടാകാന്‍ പാടില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. സൗദി അരാംകോ കേന്ദ്രത്തിന് നേരെ കഴിഞ്ഞമാസം 14നുണ്ടായ ആക്രമണമാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയത്. ഇതിന് പിന്നില്‍ തങ്ങളാണെന്ന് യമനിലെ ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു.

 ഇറാന്റെ പങ്ക് വ്യക്തം

ഇറാന്റെ പങ്ക് വ്യക്തം

അതേസമയം, ഹൂത്തികള്‍ക്ക് ഇറാന്റെ സഹായമുണ്ടെന്നാണ് സൗദിയും യുഎഇയും അമേരിക്കയും പറയുന്നത്. ഹൂത്തികള്‍ക്ക് സ്വന്തം ആയുധം ഉപയോഗിച്ച് ഇത്രയും അകലെയുള്ള കേന്ദ്രം ആക്രമിക്കാന്‍ സാധിക്കില്ലെന്നും സൗദി വിശ്വസിക്കുന്നു. അരാംകോ കേന്ദ്രത്തില്‍ വീണ മിസൈല്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇറാന്റെ പങ്ക് വ്യക്തമായി എന്നാണ് സൗദി നല്‍കുന്ന വിവരം.

ഇറാന്‍ വഴി ഒരു ശ്രമം

ഇറാന്‍ വഴി ഒരു ശ്രമം

യമനിലെ വിമത സംഘമാണ് ഹൂത്തികള്‍. ഇവരുമായി ബന്ധമുള്ള വിഭാഗം ഇറാന്‍ മാത്രമാണ്. ഐക്യരാഷ്ട്രസഭയുടെ ചില പ്രതിനിധികള്‍ക്കും ബന്ധമുണ്ടെങ്കിലും ഹൂത്തികള്‍ അവരെ വിശ്വാസത്തിലെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഇറാനുമായി സംസാരിച്ച് ഹൂത്തികളെ നിയന്ത്രിക്കാമെന്നാണ് ഇമ്രാന്‍ ഖാന്‍ കരുതുന്നത്.

 ഹൂത്തികള്‍ ഇവരാണ്

ഹൂത്തികള്‍ ഇവരാണ്

യമനിലെ ഷിയാ വിഭാഗമാണ് ഹൂത്തികള്‍. നാല് വര്‍ഷം മുമ്പ് യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയതോടെയാണ് ഹൂത്തികള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായത്. പിന്നീട് മിക്ക പ്രദേശങ്ങളും ഇവരുടെ നിയന്ത്രണത്തിലായി. അന്ന് വരെ യമന്‍ പ്രസിഡന്റായിരുന്ന അലി അബ്ദുല്ല സാലിഹ് സൗദിയിലേക്ക് നാടുവിട്ടു. പിന്നീട് വൈസ് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയായിരുന്നു യമന്‍ പ്രസിഡന്റ്.

 യുദ്ധം രാജ്യങ്ങള്‍ തമ്മിലായി

യുദ്ധം രാജ്യങ്ങള്‍ തമ്മിലായി

ഹാദി സര്‍ക്കാരിനെ പിന്തുണച്ചാണ് യമനില്‍ സൗദി സഖ്യ സൈന്യമെത്തിയത്. സൗദി നേതൃത്വം നല്‍കുന്ന അറബ് സഖ്യസേനയില്‍ യുഎഇയുമുണ്ടായിരുന്നു. ഇരുരാജ്യങ്ങളും യമനില്‍ ആക്രമണം നടത്തുന്നതിന് പ്രതികാരമായി ഹൂത്തികള്‍ സൗദിക്ക് നേരെ ആക്രമണം തുടങ്ങി. ചെങ്കടലില്‍ വച്ച സൗദി എണ്ണ കപ്പലുകളും ഇവര്‍ ആക്രമിച്ചിരുന്നു.

ഹൂത്തികളുടെ ആക്രമണം

ഹൂത്തികളുടെ ആക്രമണം

അടുത്തിടെ സൗദിയില്‍ കടന്ന് സൈനികരെ ഹൂത്തികള്‍ പിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആയിരത്തിലധികം സൈനികരെ തടവിലാക്കിയെന്നും ഇതില്‍ സൗദി സൈനിക ഓഫീസര്‍മാരും ഉള്‍പ്പെടുമെന്നും ആണ് ഹൂത്തികള്‍ അവകാശപ്പെട്ടത്. സൈനിക ബ്രിഗേഡുകളെയാണ് ഹൂത്തികള്‍ ആക്രമിച്ചത്. ഇതിന്റെ വീഡിയോ അവര്‍ പുറത്തുവിട്ടിരുന്നു.

 നിഷേധിച്ച് സൗദി

നിഷേധിച്ച് സൗദി

ഡ്രോണുകള്‍, മിസൈലുകള്‍, വ്യോമ പ്രതിരോധ യൂണിറ്റ് എന്നിവയുടെ അകമ്പടിയോടെയായിരുന്നു ആക്രമണമെന്നും ഹൂത്തികളുടെ അല്‍ മസീറ ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികരുടെ കവചിത വാഹനങ്ങളും വെടിക്കോപ്പുകളും പിടിച്ചുവെന്നും ഹൂത്തികള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സൗദി സൈന്യം ഹൂത്തികളുടെ വാദം തള്ളുകയാണ് ചെയ്തത്.

ഏദനിലെ സൈന്യം

ഏദനിലെ സൈന്യം

യമനിലെ ഏദന്‍ കേന്ദ്രമായി ഭരണം നടത്തുന്ന സര്‍ക്കാരിനെയാണ് സൗദിയും അമേരിക്കയും പിന്തുണയ്ക്കുന്നത്. ഈ ഭരണകൂടത്തിന്റെ സൈനികരെയും ഹൂത്തികള്‍ അടുത്തിടെ പിടികൂടിയിരുന്നു. യമനില്‍ ഭൂരിഭാഗം പ്രദേശങ്ങളും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഹൂത്തികളെ തുരത്തി ഭരണം ഏദനിലെ സര്‍ക്കാരിന് തിരികെ നല്‍കാനാണ് അറബ് സേനയുടെ ശ്രമം.

ഇറാഖ് ഭരണകൂടവും റഷ്യയും

ഇറാഖ് ഭരണകൂടവും റഷ്യയും

പാകിസ്താന്‍ പ്രധാനമന്ത്രി മാത്രമല്ല, ഇറാഖ് ഭരണകൂടവും സൗദി-ഇറാന്‍ ചര്‍ച്ചയ്ക്ക് കളമൊരുക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റിയാദിലെത്തിയ റഷ്യന്‍ പ്രസിഡന്റ് പുടിനും സമാധാന ചര്‍ച്ച നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇറാനുമായി യുദ്ധത്തിനില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

യുദ്ധമുനമ്പില്‍ യുഎസ്സിന്റെ 50 ആറ്റം ബോംബുകള്‍, സൗദിയും ഇറാനും തുര്‍ക്കിയും ചാരമാകുമോ?യുദ്ധമുനമ്പില്‍ യുഎസ്സിന്റെ 50 ആറ്റം ബോംബുകള്‍, സൗദിയും ഇറാനും തുര്‍ക്കിയും ചാരമാകുമോ?

English summary
Pakistan's Imran Khan in Tehran to facilitate Iran-Saudi talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X