കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പറഞ്ഞത് ശരി, പാകിസ്താന് ഭീകര സംഘടനകളുമായി ബന്ധം, തെളിവ് ലഭിച്ചെന്നു അമേരിക്ക

ഇന്ത്യയും അഫ്ഗാനിസ്താനും അടക്കമുള്ള രാജ്യങ്ങള്‍ അയല്‍രാജ്യമായ പാകിസ്താനെതിരെ നിരന്തരം ഉന്നയിക്കുന്ന ആരോപണത്തിനാണ് അമേരിക്കയും സ്ഥിരീകരണം നല്‍കിയിട്ടുളളത്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

വാഷിംഗ്ടൺ: പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് യുഎസ് ജനറൽ ജോസഫ് ഡൺഫോർഡ്. എന്നാൽ യുഎസ് ജനറലിന്റെ ആരോപണം പാകിസ്താൻ നിഷേധിച്ചിട്ടുണ്ട്.

ഒക്സ്ഫാർഡ് ബഹുമതി പോയി അടുത്തത് നോബേൽ? സ്യൂകിക്ക് തിരിച്ചടി, കാരണം റോഹിങ്ക്യൻഒക്സ്ഫാർഡ് ബഹുമതി പോയി അടുത്തത് നോബേൽ? സ്യൂകിക്ക് തിരിച്ചടി, കാരണം റോഹിങ്ക്യൻ

teririst

ഇതോടെ ഇന്ത്യയും അഫ്ഗാനുമടക്കമുള്ള അയൽ രാജ്യങ്ങൾ പാകിസ്താനെതിരെ ഉന്നയിക്കുന്ന ആരോപണം അമേരിക്കയും അംഗീകരിച്ചിട്ടുണ്ട്

സെനറ്റ് കമ്മിറ്റിക്കു മുൻപാകെ വെളിപ്പെടുത്തൽ

സെനറ്റ് കമ്മിറ്റിക്കു മുൻപാകെ വെളിപ്പെടുത്തൽ

പാകിസ്താൻറെ തീവ്രവാദ ബന്ധം സെനറ്റ് കമ്മിറ്റിക്ക് മുൻപാകെയാണ് ജോസഫ് ഡൺഫോർഡ് വെളിപ്പെടുത്തിയത്. ഭീകര സംഘടനയായ ഐഎസ്ഐയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തനിക്ക വിവരം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

 ഭീകര സംഘടനകളെ സഹായിക്കുന്നു

ഭീകര സംഘടനകളെ സഹായിക്കുന്നു

പാകിസ്താൻ ഭീകര സംഘടനയായ താലിബാനെ സഹായിക്കുന്നുണ്ടോയെന്ന് സെനറ്റിൽ ജോ ഡോണല്ലി ചോദിച്ചു. എന്നാൽ ഇതിനുള്ള മറുപടി പറഞ്ഞത് ഉയർന്ന സൈനിക ഉദ്യോഗസ്ഥനായിരുന്നു.

ഉഭയകക്ഷി ബന്ധം

ഉഭയകക്ഷി ബന്ധം

പാകിസ്താൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയൽ രാജ്യങ്ങളുമായി അത്ര സുഖകരമായ ബന്ധമല്ല പുലർത്തി വരുന്നത്. ആ പാക് നയം മാറ്റണമെന്നും രാജ്യങ്ങളോട് ഉഭയകക്ഷി ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 പാകിസ്താനെതിരെ അമേരിക്ക

പാകിസ്താനെതിരെ അമേരിക്ക

പാകിസ്താനെതിരെ രൂക്ഷ വിമർശനമാണ് അമേരിക്ക ഉന്നയിക്കുന്നത്. പാക് ചാര സംഘടനയായ ഐഎസ്ഐക്ക് സ്വന്തമായി വിദേശ നയമുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ആരോപിച്ചു. ട്രംപു പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നു.

 ഖ്വാജയുടെ സന്ദർശനം

ഖ്വാജയുടെ സന്ദർശനം

പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്റെ അമേരിക്കൻ സന്ദർശനം ആരംഭിക്കാനിരിക്കെയാണ് ട്രംപ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിരിക്കുന്നത്.

 യുഎസ് പാകിസ്താൻ ഉയകക്ഷി ബന്ധം

യുഎസ് പാകിസ്താൻ ഉയകക്ഷി ബന്ധം

അമേരിക്കയുമായുള്ള ഉഭയകക്ഷി ചർച്ചകളും സന്ദേശങ്ങളും പാകിസ്താൻ നിർത്തിവെച്ചിരുന്നു. രാജ്യത്തിനെതിരെ ട്രംപ് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് അമേരിക്കയുമായുളള ളഉഭയ കക്ഷി ബന്ധം പാകിസ്താൻ നിർത്തിവെച്ചത്.

English summary
Pakistan's intelligence agency ISI has connections with terrorist groups and runs its own foreign policy, a top US General said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X