Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിലും ചർച്ചയാവാം, ഇന്ത്യയോട് പാക് സൈനിക മേധാവി; ചൈനയെ ഉള്‍പ്പെടുത്താനുള്ള തന്ത്രം

ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാവി സംബന്ധിച്ച ആശങ്ക തുടരവെ ഇന്ത്യയുമായുള്ള എല്ലാ തർക്കങ്ങളും ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കാന്‍ ആഹ്വാനം നല്‍കി പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമർ ബജ്‌വ. "നമ്മുടെ പ്രദേശത്ത് നിന്ന് അഗ്നിജ്വാലകൾ ഉയരുന്നത് ഇല്ലാതാക്കാന്‍ കാശ്മീർ ഉൾപ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ നയതന്ത്രം ഉപയോഗിക്കുന്നതിലാണ് ഇസ്ലാമാബാദ് ഇപ്പോഴും വിശ്വസിക്കുന്നത് "- ജനറല്‍ ഖമർ ബജ്‌വ ശനിയാഴ്ച ഇസ്ലാമാബാദില്‍ പറഞ്ഞു.

ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ

"സമഗ്ര സുരക്ഷ: അന്താരാഷ്ട്ര സഹകരണം പുനരാവിഷ്കരിക്കുന്നു" എന്ന പ്രമേയത്തിൽ അന്താരാഷ്ട്ര സുരക്ഷയിൽ ഉയർന്നുവരുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാൻ പാകിസ്ഥാനിലേയും അന്തർദേശീയ തലത്തിലേയും നയ വിദഗ്ധർ ഒത്തുചേർന്ന് സംഘടിപ്പിച്ച ദ്വിദിന 'ഇസ്ലാമാബാദ് സെക്യൂരിറ്റി ഡയലോഗ്' സമ്മേളനത്തിന്റെ അവസാന ദിവസം പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ കരഭാഗത്തിന്റെ മൂന്നിലൊന്നോളം വരുന്ന

ലോകത്തിന്റെ കരഭാഗത്തിന്റെ മൂന്നിലൊന്നോളം വരുന്ന ഭാഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളിലും യുദ്ധങ്ങളിലും ഏർപ്പെട്ടിരിക്കുന്നതിനാൽ, "നമ്മുടെ പ്രദേശത്ത് നിന്ന് അഗ്നിജ്വാലകൾ അകറ്റി നിർത്തേണ്ടത് പ്രധാനമാണ്" എന്ന് ആർമി സ്റ്റാഫ് മേധാവിപറഞ്ഞു. "കശ്മീർ തർക്കം ഉൾപ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സംഭാഷണവും നയതന്ത്രവും ഉപയോഗിക്കുന്നതിൽ പാകിസ്ഥാൻ തുടർന്നും വിശ്വസിക്കുന്നു, ഇന്ത്യ അങ്ങനെ ചെയ്യാൻ സമ്മതിക്കുകയാണെങ്കിൽ ഈ രംഗത്ത് മുന്നോട്ട് പോകാൻ ഞങ്ങളും തയ്യാറാണ്," ജനറൽ ബജ്‌വ പറഞ്ഞു.

ത്രികക്ഷി ചർച്ചകൾ നടത്തണമെന്ന നിർദ്ദേശമാണ്

ഇന്ത്യയുമായുള്ള സമാധാനത്തിനുള്ള പാക് സൈനിക മേധാവിയുടെ ഇപ്പോഴത്തെ ഈ നിർദ്ദേശത്തിന് വിശാലമായ അർത്ഥ തലങ്ങളുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കശ്മീർ തർക്കത്തിന് പുറമെ, എല്ലാവരെയും ഉൾക്കൊള്ളുന്ന സമാധാനം സൃഷ്ടിക്കുന്നതിന് ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നിവയെ ഉൾപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ത്രികക്ഷി ചർച്ചകൾ നടത്തണമെന്ന നിർദ്ദേശമാണ് അദ്ദേഹം പരോക്ഷമായി മുന്നോട്ട് വെക്കുന്നത്. എന്നാല്‍ എല്ലാ കാലത്തും കശ്മീർ വിഷയത്തില്‍ മൂന്നാംകക്ഷി ഉള്‍പ്പെടുത്തില്ലെന്നാണ് ഇന്ത്യയുടെ നിലപാട്

ഇന്ത്യ-ചൈന അതിർത്തി തർക്കം പാകിസ്ഥാനെ

ഇന്ത്യ-ചൈന അതിർത്തി തർക്കം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കാജനകമായ വിഷയമാണ്. "സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും അത് വേഗത്തിൽ പരിഹരിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു''- എന്നും പാക് സൈനിക മേധാവി വ്യക്തമാക്കുന്നുണ്ട്. മേഖലയിലെ രാഷ്ട്രീയ നേതൃത്വം അവരുടെ വൈകാരികവും ധാരണാപരമായതുമായ പക്ഷപാതിത്വങ്ങൾക്ക് അതീതമായി ഉയരാനും ചരിത്രത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് മേഖലയിലെ ഏകദേശം 300 കോടി ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും നൽകേണ്ട സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ജനറൽ ബജ്‌വ പറഞ്ഞു.

ഈ വിഷയത്തില്‍ ഇന്ത്യൻ നേതാക്കളുടെ

എന്നാൽ ഈ വിഷയത്തില്‍ ഇന്ത്യൻ നേതാക്കളുടെ അചഞ്ചലമായ പെരുമാറ്റം ചർച്ചകള്‍ക്ക് തടസ്സമായെന്നും അദ്ദേഹം പറഞ്ഞു. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്യുന്നതായി ഇന്ത്യ പ്രഖ്യാപിച്ചതിന് ശേഷം പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വഷളായി കിടക്കുകയാണ്. ജമ്മു കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്ന് ഇന്ത്യ ആവർത്തിച്ച് പാകിസ്ഥാനോട് വ്യക്തമാക്കുന്നുണ്ട്. ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ ഇസ്‌ലാമാബാദുമായി സാധാരണ അയൽപക്ക ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ പാകിസ്ഥാനോടായി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസത്തെ മിസൈൽ സംഭവത്തെക്കുറിച്ച്

കഴിഞ്ഞ മാസത്തെ മിസൈൽ സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യയുടെ "ആകസ്മിക മിസൈൽ ആക്രമണം" ഉയർന്ന ആയുധ സംവിധാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ച് സംശയം സൃഷ്ടിക്കുന്നതാണെന്നും തുടക്കത്തില്‍ അതിന്റെ വിശദാംശങ്ങള്‍ പാകിസ്ഥാനുമായി പങ്കിടാൻ വിസമ്മതിച്ചതാണെന്നും പാക് സൈനിക മേധാവി ആരോപിച്ചു. മാർച്ച് 9 ന് ഇന്ത്യ തൊടുത്തുവിട്ട മിസൈൽ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നു മേഖലയില്‍ പതിച്ചിരുന്നു. പിന്നീട് ഇത് അബദ്ധം പറ്റിയതാണെന്ന് ഇന്ത്യ തന്നെ വീശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+