
പാകിസ്താന് പടുകുഴി!! സൗദി ഇനിയും പണമെറിയുമോ? ഷഹ്ബാസും മറിയവും സൗദിയിലേക്ക്
ഇസ്ലമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്ര സൗദിയിലേക്ക്. ഈ ആഴ്ച ഷഹ്ബാസ് ഷരീഫ് റിയാദിലേക്ക് പുറപ്പെടുമെന്ന് പാകിസ്താന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് ഗള്‍ഫ് രാജ്യങ്ങളുടെ സഹായമില്ലെങ്കില് പിടിച്ചുനില്ക്കാന് സാധിക്കില്ല എന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് ആദ്യ യാത്ര സൗദിയിലേക്ക് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ സൗദി നല്കിയ വായ്പ തിരിച്ചുകൊടുക്കാത്തതില് പാകിസ്താനും സൗദിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി തീര്‍ന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രി സൗദിയിലേക്ക് പുറപ്പെടുന്നത്. കൂടെ നവാസ് ശെരീഫിന്റെ മകല്‍ മറിയം ഉള്‍പ്പെടെ പ്രധാന നേതാക്കളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
നടിയുടെ പരാതിയില്‍ ഇതുവരെ നടപടിയില്ല; മറുപടി നല്‍കാതെ ദിലീപിന്റെ അഭിഭാഷകര്‍, പക്ഷേ...

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്. നേരത്തെ ലഭിച്ചിരുന്ന അമേരിക്കന്‍ സഹായം നിലച്ചതോടെ ഭരണകാര്യങ്ങള്‍ പോലും കൃത്യമായി നിര്‍വഹിക്കാന്‍ പണമില്ലാത്ത അവസ്ഥയാണ്. പണപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവുമെല്ലാമാണ് പാകിസ്താനെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്. ഇതിനിടെ ഇമ്രാന് ഖാന് തെറിക്കുകയും ഷഹ്ബാസ് പുതിയ പ്രധാനമന്ത്രിയാകുകയും ചെയ്തു.

പഞ്ചാബിനെ സമ്പന്നമാക്കിയ ചരിത്രമുള്ള വ്യക്തിയാണ് ഷഹ്ബാസ് ഷരീഫ്. അദ്ദേഹം പ്രധാനമന്ത്രിയായാല്‍ രാജ്യം പുരോഗതി പ്രാപിക്കുമെന്ന് പാകിസ്താന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. ഷഹ്ബാസ് എന്ത് വജ്രായുധമാണ് രാജ്യത്തെ രക്ഷിക്കാന്‍ കാത്തുവച്ചിരിക്കുന്നത് എന്നാണ് ഇനി അറിയേണ്ടത്. ഇമ്രാന് ഖാന് ചെയ്ത പോലെ സൗദിയിലേക്ക് പോകുകയാണ് ഷഹ്ബാസും.

അധികാരമേറ്റ തൊട്ടടുത്ത ദിവസം മുതല്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു ഷഹ്ബാസ്. ജീവനക്കാരുടെ ജോലി സമയം ഒരു മണിക്കൂര്‍ കൂട്ടുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. മാത്രമല്ല, ആഴ്ചയിലെ അവധിയില്‍ മാറ്റം വരുത്തി, ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പാകിസ്താന്റെ യാത്ര എങ്ങോട്ട് എന്ന ചോദ്യം ഉയരവരെയാണ് ഷഹ്ബാസിന്റെ സൗദി പര്യടനം.
പ്രിയങ്കയുമായി 2 കോടിയുടെ ഇടപാട്; ഇപ്പോള്‍ ആരും ജീവിച്ചിരിക്കുന്നില്ലല്ലോ എന്ന് കോണ്‍ഗ്രസ് നേതാവ്

ഇമ്രാന് ഖാന്റെ പോലയല്ല ഷഹ്ബാസ് ഷരീഫ്. അദ്ദേഹത്തിന് സൗദിയുമായി അടുത്ത ബന്ധമുണ്ട്. 1999ല്‍ പര്‍വേശ് മുഷറഫിന്റെ നേതൃത്വത്തില്‍ പട്ടാള അട്ടിമറി നടക്കുകയും നവാസ് ഷരീഫ് ഭരണകൂടം വീഴുകയും ചെയ്തപ്പോള്‍ ഷരീഫ് കുടുംബം കൂട്ടത്തോടെ അഭയം തേടിയത് സൗദിയിലായിരുന്നു. 2007 ല്‍ പാകിസ്താനില്‍ തിരിച്ചെത്തുംവരെ ഷഹ്ബാസ് ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചത് സൗദിയിലാണ്.

പാകിസ്താന്റെ 23ാം പ്രധാനമന്ത്രിയായി 70കാരനായ ഷഹ്ബാസ് ഷരീഫ് ഇക്കഴിഞ്ഞ 11നാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ ആദ്യ വിദേശയാത്ര തീരുമാനിച്ചിരിക്കുന്നു. അതും സൗദിയിലേക്ക്. സൗദി ഭരണകൂടവുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം മക്കയിലെത്തി ഉംറയും നിര്‍വഹിക്കും. നവാസ് ഷരീഫിന്റെ മകളും മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ മറിയം നവാസും ജംഇയ്യത്തുല്‍ ഉലമായെ ഇസ്ലാം നേതാവ് ഫസലുല്‍ റഹ്മാനും ഷഹ്ബാസിനൊപ്പമുണ്ടാകും.
ആരെയും കൊതിപ്പിക്കും!! സംയുക്ത മേനോന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

സൗദി അറേബ്യ അടുത്തിടെ 300 കോടി ഡോളര്‍ സാമ്പത്തിക സഹായം പാകിസ്താന് അനുവദിച്ചിരുന്നു. നേരത്തെ നല്കിയ കോടികള്‍ക്ക് പുറമെയായിരുന്നു ഈ വായ്പ. കൃത്യമായ തിരിച്ചടവ് ഇല്ലാത്തതിനാല്‍ ഇരുരാജ്യങ്ങളും പലപ്പോഴും കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തി എന്ന നിലയില്‍ പാകിസ്താനെ കൂടെ നിര്‍ത്താന്‍ സൗദി എപ്പോഴും ശ്രമിക്കാറുണ്ട്. ഇതിന്റെ ഭാഗമാണ് ഈ സഹായങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിദേശയാത്ര ചെയ്യാന്‍ വിലക്കുള്ളവരുടെ പട്ടികയില്‍നിന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി, ആഭ്യന്തരമന്ത്രി റാണ സനാഉല്ല തുടങ്ങിയവരുടെ പേരുകള്‍ സര്‍ക്കാര്‍ നീക്കി. ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെതാണ് നടപടി. മുവായിരത്തോളം പേരുകളാണ് പട്ടികയില്‍ നിന്ന് നീക്കിയത്. ഇതില്‍ ഭരിഭാഗവും പിപിപി, പി.എം.എല്‍.എന്‍ നേതാക്കളാണ്. പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചു.