അമേരിക്കയ്ക്ക് കൊട്ട്, ഇന്ത്യയ്ക്ക് പുകഴ്ത്തല്‍; പിടിച്ചുനില്‍ക്കാന്‍ ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: ഇന്ത്യയെ പുകഴ്ത്തി വീണ്ടും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പുകഴ്ത്തിയാണ് ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ അമേരിക്കയെ പരോക്ഷമായി ആക്രമിക്കാനും ഇമ്രാന്‍ ഖാന്‍ മറന്നില്ല. പാകിസ്ഥാനില്‍ തന്റെ അധികാരം തുലാസിലായിരിക്കെയാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. പാകിസ്ഥാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വിദേശശക്തികളാണ് ശ്രമിക്കുന്നത് എന്നായിരുന്നു അമേരിക്കയെ ഉദ്ദേശിച്ചത് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
'ദേശീയവും പൊതുതാല്‍പ്പര്യവും മുന്‍നിര്‍ത്തി സ്വതന്ത്രമായ വിദേശനയം നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ഇന്ത്യയെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നില്ല, കാരണം അത് അതിന്റെ ഏറ്റവും നല്ല താല്‍പ്പര്യത്തിനായി നോക്കുന്നു, ഇമ്രാന്‍ ഖാന്‍ പറഞ്ഞു. യുക്രെയ്നിനെതിരായ യുദ്ധം കാരണം ഊര്‍ജ്ജ വിപണി കഷ്ടപ്പെടുന്നതിനാല്‍ റഷ്യന്‍ ക്രൂഡ് വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതികളെ പരാമര്‍ശിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.

'ഇന്ത്യയ്ക്ക് ഒരു സ്വതന്ത്ര വിദേശനയമുണ്ടെന്ന് യുഎസ് പറയുന്നു, അതിനാല്‍ അവര്‍ക്ക് അവരെ അപലപിക്കാന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു. വളരെ ശക്തമായ ഒരു രാജ്യം എന്റെ റഷ്യയിലേക്കുള്ള യാത്രയില്‍ അസ്വസ്ഥനാകുകയും ദേഷ്യപ്പെടുകയും ചെയ്തു. തങ്ങളുടെ പണം യു എസ് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പ്രതിപക്ഷം പാക്കിസ്ഥാന്റെ താല്‍പ്പര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു. ജാമിയത്ത് ഉലമ - ഇ - ഇസ്ലാം തലവന്‍ ഫസല്‍ - ഉര്‍ - റഹ്മാന്റെ നേതൃത്വത്തിലുള്ള, 11 രാഷ്ട്രീയ പാര്‍ട്ടികള്‍ അടങ്ങുന്ന പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റിനെതിരെ ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പാക്കിസ്ഥാനിലെ അട്ടിമറി നീക്കത്തിന് പിന്നില്‍ തങ്ങളാണെന്ന ഇമ്രാന്‍ ഖാന്റെ ആരോപണം അമേരിക്ക നിഷേധിച്ചിരുന്നു. പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് പിന്നില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു. അമേരിക്കയുടെ ഒരു ഉദ്യോഗസ്ഥരും ഏജന്‍സികളും രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാകിസ്ഥാനിലേക്ക് കത്തയച്ചിട്ടില്ലെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ് യൂസുഫ്, മുന്‍ ഡി ജി ലഫ്. ജനറല്‍ ഫായിസ് ഹമീദ് എന്നിവരുടെ ധാര്‍ഷ്ട്യവും അപക്വവുമായ നടപടികളാണ് ഇമ്രാന്റെ പതനത്തിന് കാരണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടന്നതായി പാക് കാബിനറ്റ് മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടന്നതായി സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്, ''അദ്ദേഹം വെള്ളിയാഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞു. അതേസമയം മുത്തഹിദ ക്വാമി മൂവ്മെന്റ് (എം ക്യു എം ), ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബി എ പി) എന്നിവയും ഈ നിര്‍ണായക സമയങ്ങളില്‍ അദ്ദേഹത്തിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
Recommended Video

അതേസമയം ഇമ്രാന്‍ ഖാനെതിരായ സമര്‍പ്പിച്ച അവിശ്വാസ പ്രമേയം ഞായറാഴ്ച ചര്‍ച്ച ചെയ്യും. പൗരന്മാരെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം ബുധനാഴ്ച രാജ്യത്തെ അറിയിച്ചെങ്കിലും പിന്നീട് അത് വ്യാഴാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നേടുന്നതില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടേക്കും എന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം തന്റെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും എന്നാണ് ഇമ്രാന്‍ ഖാന്‍ അവകാശപ്പെടുന്നത്. പാകിസ്ഥാന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇതുവരെ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.












Click it and Unblock the Notifications