Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ മാത്രമല്ല, പാകിസ്താനെ കണ്ണുവച്ച് കൂടുതല്‍ രാജ്യങ്ങള്‍; ഈ വെളിപ്പെടുത്തല്‍ സൂചന

ഇസ്ലാമാബാദ്: ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ ആക്രമണം ലോക രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. സുരക്ഷാ കാര്യങ്ങള്‍ക്ക് അമേരിക്കയെ ആശ്രയിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ മാറിചിന്തിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായിരുന്നു സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഒപ്പുവച്ച പ്രതിരോധ കരാര്‍. ഏതെങ്കിലും ഒരു രാജ്യത്തെ ആക്രമിച്ചാല്‍ രണ്ട് രാജ്യവും ആക്രമിക്കപ്പെട്ടതായി പരിഗണിച്ച് സൈനിക നീക്കം നടത്തുമെന്നതാണ് കരാറിന്റെ കാതല്‍.

എന്നാല്‍ സൗദി അറേബ്യയ്ക്ക് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ സമാനമായ കരാറുമായി പാകിസ്താനെ സമീപിക്കുകയാണ്. മുസ്ലിം രാജ്യങ്ങളിലെ ഏക ആണവരാജ്യമാണ് പാകിസ്താന്‍ എന്നതാണ് ഇവര്‍ കാണുന്ന മേന്മ. മാത്രമല്ല, മുസ്ലിം രാജ്യങ്ങളിലെ പ്രധാന ആയുധ-സൈനിക ശക്തിയും പാകിസ്താനാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍ നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്.

saudi pakistan deal expanding

നിരവധി അറബ്-മുസ്ലിം രാജ്യങ്ങള്‍ പാകിസ്താനെ സമീപിച്ചു എന്നാണ് മന്ത്രി പറയുന്നത്. സൗദിയുമായി ഒപ്പുവച്ച കരാറിന്റെ ഭാഗമാകാന്‍ വേണ്ടിയാണ് ചിലര്‍ സമീപിച്ചത്. മറ്റു ചിലര്‍ പുതിയ പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കാമെന്നും ആവശ്യപ്പെട്ടത്രെ. ഇക്കാര്യം യാഥാര്‍ഥ്യമായാല്‍ മറ്റൊരു നാറ്റോ സൈനിക സഖ്യം രൂപീകൃതമാകുമെന്നും പാകിസ്താന്‍ ഉപപ്രധാനമന്ത്രി പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതി, സൗദിയുമായുള്ള പ്രതിരോധ കരാര്‍ എന്നിവ ചര്‍ച്ച ചെയ്യവെ പാകിസ്താന്റെ പാര്‍ലമെന്റിലാണ് ഇസ്ഹാഖ് ദര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. യുഎന്‍ ജനറല്‍ അസംബ്ലിക്ക് വേണ്ടി ന്യൂയോര്‍ക്കില്‍ പോയ വേളയിലാണ് കൂടുതല്‍ രാജ്യങ്ങള്‍ പ്രതിരോധ കരാറിന് വേണ്ടി സമീപിച്ചതെന്നും മന്ത്രി പറയുന്നു.

വരുന്നത് ഈസ്റ്റേണ്‍ നാറ്റോ

കൂടുതല്‍ രാജ്യങ്ങള്‍ പാകിസ്താനുമായി പ്രതിരോധ കരാറുണ്ടാക്കിയാല്‍ ഈസ്‌റ്റേണ്‍ നാറ്റോ പിറവി കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. ഈ രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണെന്നും പാകിസ്താന്‍ കരുതുന്നു. സൗദിയുമായി ഒപ്പുവച്ച കരാര്‍ ഏത് സമയവും പുതിയ സൈനിക ശക്തിയായി മാറാന്‍ ശേഷിയുള്ള ഉടമ്പടിയാണെന്നും ഇസ്ഹാഖ് ദര്‍ പറഞ്ഞു.

അതേസമയം, ഖത്തറുമായി അമേരിക്ക പുതിയ കരാര്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തറിനെ ആര് ആക്രമിച്ചാലും അമേരിക്ക സുരക്ഷ ഒരുക്കുമെന്നതാണ് ധാരണ. എന്നാല്‍ ഇസ്രായേല്‍ ആക്രമിച്ച വേളയില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ഖത്തറിനെ ചൊടിപ്പിച്ചിരുന്നു. എങ്കിലും അമേരിക്കയുമായി ഉടക്കാന്‍ ഖത്തര്‍ ധൈര്യപ്പെട്ടിരുന്നില്ല. പാകിസ്താനുമായി ഖത്തര്‍ കരാറുണ്ടാക്കുമോ എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമേരിക്ക കയറി ഗോളടിച്ചിരിക്കുന്നത്.

കടുത്ത സാമ്പത്തി പ്രതിസന്ധിയാണ് പാകിസ്താന്‍ നേരിടുന്ന വെല്ലുവിളി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പാകിസ്താന്‍ തയ്യാറായാല്‍ അവര്‍ സാമ്പത്തിക സഹായം തിരിച്ചുവാഗ്ദാനം ചെയ്യും. ഇത്തരം സൈനിക സഖ്യ സാധ്യതകള്‍ നിലവിലുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത സൗഹൃദമുള്ള ഇന്ത്യ പാകിസ്താന്‍ നടത്തുന്ന നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+