കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതയുടെ മടങ്ങിവരവിന് പാക്കിസ്ഥാന്‍ വഴിയൊരുക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ലാഹോര്‍: പാക്കിസ്ഥാനിലേക്ക് അബദ്ധത്തില്‍ പ്രവേശിക്കുകയും 13 വര്‍ഷമായി അവിടെ കഴിയേണ്ടിവരികയും ചെയ്ത ഗീത എന്ന യുവതിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ പാക്കിസ്ഥാന്‍ വഴിയൊരുക്കുന്നു. ഗീതയെ ഇന്ത്യയ്ക്ക് കൈമാറാന്‍ പാക്കിസ്ഥാന്‍ എല്ലാവിധ സഹകരണവും ചെയ്യുമെന്നും അക്കാര്യത്തില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഗീതയെ തിരിച്ചയക്കുന്നതില്‍ പാക്കിസ്ഥാന്‍ ഒരു കണ്ടീഷനും മുന്നോട്ടുവച്ചിട്ടില്ല. ഗീതയ്ക്ക് ഇന്ത്യയിലേക്ക് തിരിച്ചുപോകാനുള്ള പേപ്പറുകള്‍ തയ്യാറാക്കേണ്ടത് ഇന്ത്യയാണെന്ന് മന്ത്രാലയം പറയുന്നു. പേപ്പറുകള്‍ തയ്യാറായിക്കഴിഞ്ഞാല്‍ ഗീതയെ ഇന്ത്യയ്ക്ക് കൈമാറാനാണ് പാക്കിസ്ഥാന്റെ തീരുമാനം.

lahore-map

13 വര്‍ഷം മുന്‍പാണ് ഗീത സംത്സോത എക്‌സ്പ്രസില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കുന്നത്. ബധിരയും ഊമയുമായ ഗീതയ്ക്ക് ഇന്ത്യയില്‍ എവിടെയാണെന്നോ മറ്റുമുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിഞ്ഞതുമില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ പാക്കിസ്ഥാനിലെ ഒരു ചാരിറ്റിയുടെ കീഴിയില്‍ പാര്‍പ്പിച്ചുവരികയായിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഗീതിയെ ഈയിടെ സന്ദര്‍ശിച്ചിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ബജ്‌രംഗീ ഭായീജാന്‍ എന്ന സിനിമയുടെ കഥയുമായി ഗീതയുടെ കഥയ്ക്ക് ഏറെ സാമ്യമുണ്ട്. സിനിമ പുറത്തിങ്ങിയശേഷമാണ് ഗീതയുടെ ജീവിതകഥ ലോകം ചര്‍ച്ച ചെയ്യുന്നത്. അതിനിടെ ഗീത തങ്ങളുടെ മകളാണെന്ന് പറഞ്ഞ് മാതാപിതാക്കളും രംഗത്തെത്തി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഗീതയുടെ മടങ്ങിവരവ് നീണ്ടു പോകുന്നത്.

English summary
Pakistan says fully cooperating with India for Geeta’s return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X