കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ വെറുതെ വിടില്ലെന്ന് പാകിസ്താന്‍, തിരിച്ചടിക്കാനുള്ള എല്ലാ അധികാരങ്ങളുമുണ്ട്!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയെ വെറുതെ വിടില്ലെന്ന് പാകിസ്താന്‍ | Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താനിലെ ഭീകരക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ചര്‍ച്ച കനക്കുന്നു. ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കുമെന്നാണ് പാകിസ്താന്റെ വെല്ലുവിളി. വ്യോമാക്രമണം സംബന്ധിച്ച് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ സ്വയം പ്രതിരോധാവകാശം ഉണ്ടെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞു. നിയന്ത്രണ രേഖ കടന്നാണ് ഇന്ത്യയുടെ ആക്രമണം. ഇതിന് ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ഖുറേഷി പറഞ്ഞു. അതേസമയം ഇന്ത്യന്‍ വ്യോമസേന കടുത്ത ജാഗ്രതയിലാണ്. പാകിസ്താന്‍ നിയന്ത്രണ രേഖ കടന്നാല്‍ തിരിച്ചടിക്കാനാണ് തീരുമാനം.

1

അതേസമയം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ണായക യോഗത്തിലാണെന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെങ്കിലും പാകിസ്താന്‍ ശക്തമായി തിരിച്ചടിച്ചെന്നും, ബാലകോട്ടില്‍ ആക്രമണം നടന്നെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും പാക് സൈനിക വക്താവ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. യുദ്ധം മാത്രമാണ് അതിന് മുന്നിലുള്ള വഴി. അതിലൂടെ തിരഞ്ഞെടുപ്ില്‍ വിജയിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷയെന്നും പാക് സൈന്യം ആരോപിച്ചു.

ഇതിനിടെ ഇന്ത്യ ആക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വികെ ഗോഖലെയും സ്ഥിരീകരിച്ചു. ഇത് യുദ്ധസമാനമായ സാഹചര്യത്തില്‍ നടത്തിയത്. സൈനികേതര നടപടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ബാലകോട്ടിലെ ഏറ്റവും വലിയ തീവ്രവാദ ക്യാമ്പിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. മസൂദ് അസ്ഹറിന്റെ മരുമകനായ മൗലാന യൂസഫ് അസ്ഹറാണ് ഈ ക്യാമ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ മൗലാന യൂസുഫ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയുടെ മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഗോഖലെ സ്ഥിരീകരിച്ചിട്ടില്ല.

വെല്‍ഫെയര്‍ സ്റ്റേറ്റ്..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ പേര് ഇങ്ങനെ, സിന്ധ്യക്ക് ചുമതല!!വെല്‍ഫെയര്‍ സ്റ്റേറ്റ്..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ പേര് ഇങ്ങനെ, സിന്ധ്യക്ക് ചുമതല!!

പോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000; ചിതറിച്ചത് 200 ലേറെ ഭീകരരെ, കാര്‍ഗിലിന് ശേഷം മിറാഷ് വീര്യംപോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000; ചിതറിച്ചത് 200 ലേറെ ഭീകരരെ, കാര്‍ഗിലിന് ശേഷം മിറാഷ് വീര്യം

English summary
pakistan says india committed agression
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X