കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണി കൊടുത്തത് ഐസിസ്; അഫ്ഗാനോട് കയര്‍ത്ത് പാകിസ്താന്‍, ഭീകരരെ കൊന്നൊടുക്കിയെന്ന് പാക് വാദം

Google Oneindia Malayalam News

ഇസ്ലമാബാദ്: പാകിസ്താനിലെ സൂഫി തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി 100 ഐസിസ് ഭീകരരെ വധിച്ചതായി പാക് സൈന്യം. വ്യാഴാഴ്ച സിന്ധ് പ്രവിശ്യയിലെ സൂഫി തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധി ഭീകരരെ അറസ്റ്റ് ചെയ്തതായി പാക് സൈന്യത്തിന്റെ മീഡിയ വിംഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രശസ്ത സൂഫി തീര്‍ത്ഥാടന കേന്ദ്രമായ ലാല്‍ ഷഹബാസ് ഖ്വാലണ്ടറിലെത്തിയ ആക്രമി എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് 88 പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പാക് സൈന്യം ഭീകരരെ വധിച്ചത് എവിടെ വെച്ചാണെന്നോ എങ്ങനെയാണെന്നോ ഉള്ള വിവരങ്ങള്‍ മീഡിയ വിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നില്ല.

ഭീകരര്‍ക്കെതിരെ വാളെടുത്ത് പാകിസ്താന്‍

ഭീകരര്‍ക്കെതിരെ വാളെടുത്ത് പാകിസ്താന്‍

രണ്ട് മാസത്തിനിടെ പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പഞ്ചാബ് പ്രവിശ്യ ഉള്‍പ്പെടെ പാകിസ്താനില്‍ ഭീകര സംഘടനകളുടെ വേരറുക്കാനുള്ള ശ്രമങ്ങള്‍ പാക് സൈന്യം തുടങ്ങിക്കഴിഞ്ഞതായി പാക് സൈനിക വക്താവ് വ്യക്തമാക്കി. ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹകരണത്തോടെയാണ് നീക്കം.

അഫ്ഗാനിസ്താന്‍ പ്രതിസ്ഥാനത്തോ

അഫ്ഗാനിസ്താന്‍ പ്രതിസ്ഥാനത്തോ

അഫ്ഗാന്‍ അതിര്‍ത്തി കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും ഇത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചെന്നും സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാക് സൈന്യം ആരോപിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി പാക് അഫ്ഗാന്‍ അതിര്‍ത്തി അടച്ചിടുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.

എട്ടാമത്തെ ആക്രമണം

എട്ടാമത്തെ ആക്രമണം

സിന്ധ് പ്രവിശ്യയില്‍ ബാധു ജില്ലയിലെ സെഹ്വാനിലുള്ള ലാല്‍ ഷെഹ്ബാസ് ഖലന്തര്‍ സൂഫി ദര്‍ഗയില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥനയ്‌ക്കെത്തിയവരാണ് കൊല്ലപ്പെട്ടത്. ദര്‍ഗ്ഗയില്‍ ധമാല്‍ എന്ന ആചാര നൃത്തം നടക്കുന്നതിനെ ആക്രമി ഗ്രനേഡ് എറിയുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടക്കുന്ന എട്ടാമത്തെ ആക്രമണമാണിത്.

ഐസിസ് ഭീകരാക്രമണത്തിന് തിരിച്ചടി

ഐസിസ് ഭീകരാക്രമണത്തിന് തിരിച്ചടി

ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത്. സിന്ധ് പ്രവിശ്യയില്‍ നിന്ന് 18 ഭീകരരെയും കഥോറില്‍ നിന്ന് എട്ട് ഭീകരരെയും കറാച്ചിയ്ക്ക് സമീപത്തുവച്ച് 11 ഭീകരരെയും വധിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ഖൈബര്‍- പഖ്തൂണ്‍ഖ്വയില്‍ 11 ഭീകരരെയും വധിച്ചതായും സൈന്യം പറയുന്നു.

അതിര്‍ത്തി അടച്ചും അമര്‍ഷം രേഖപ്പെടുത്തിയും

അതിര്‍ത്തി അടച്ചും അമര്‍ഷം രേഖപ്പെടുത്തിയും

പാകിസ്താനില്‍ ആക്രമണം നടത്തുന്നതിന് വേണ്ടി ഭീകരര്‍ അഫ്ഗാനിസ്താനില്‍ താവളമടിയ്ക്കുന്നതായി പാകിസ്താന്‍ അഫ്ഗാന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ആരോപിച്ചു. അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തിയ പാകിസ്താന്‍ 76 ഭീകരരെ ഉടന്‍ കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം തോര്‍ഖാം അതിര്‍ത്തിയും പാകിസ്താന്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു.

English summary
:Pakistan says it killed 100 ‘terrorists’ after suicide attack at Sufi shrine. Bombing at Lal Shahbaz Qalandar shrine was Pakistan's deadliest attack for two years, killing at least 83 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X