കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍മന്ത്രി വിമാനത്തിന് പുറത്ത്, വീഡിയോ വൈറല്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: വിമാനം വൈകാന്‍ കാരണമായി എന്നാരോപിച്ച് പാകിസ്താന്‍ മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിനെ സഹയാത്രികര്‍ വിമാനത്തില്‍ നിന്നും പുറത്താക്കി. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പി കെ 370 വിമാനത്തിലാണ് മാലിക്കിന് ഈ അനുഭവം ഉണ്ടായത്. കറാച്ചിയില്‍ നിന്നും ഇസ്ലാമാബാദിലേക്കുള്ള വിമാനം രണ്ട് മണിക്കൂര്‍ വൈകിയതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്.

റഹ്മാന്‍ മാലിക്കിനെ യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്താക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത് വന്‍ ഹിറ്റായി മാറുകയാണ്. അമ്പതിനായിരത്തില്‍പരം ഹിറ്റുകളാണ് വീഡിയോയ്ക്ക് ഏതാനും സമയം കൊണ്ട് കിട്ടിയത്. വിമാനം വൈകാന്‍ കാരണം റഹ്മാന്‍ മാലിക്കാണ് എന്നും ഈ വി ഐ പി സംസ്‌കാരം ഇനിയും സഹിക്കാന്‍ പറ്റില്ലെന്നും യാത്രക്കാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

rehman-malik

കഴിഞ്ഞ 68 വര്‍ഷമായി തങ്ങള്‍ ഈ വി ഐ പി സംസ്‌കാരം സഹിക്കുന്നു. ഇനിയും 68 വര്‍ഷം കൂടി ഞങ്ങള്‍ ഇത് സഹിക്കണോ - രോഷാകുലനായ ഒരാള്‍ ചോദിച്ചു. മിസ്റ്റര്‍ റഹ്മാന്‍ മാലിക്, നിങ്ങള്‍ ഇപ്പോള്‍ മന്ത്രിയല്ല. അഥവാ മന്ത്രിയാണെങ്കില്‍ പോലും ഇത് അനുവദിക്കാന്‍ പറ്റില്ല എന്നായിരുന്നു മറ്റൊരു യാത്രക്കാരന്‍ പറഞ്ഞത്. യാത്രക്കാരുടെ ശകാരം കേട്ട് മാലിക് പുറത്തേക്ക് മടങ്ങി. അതുകൊണ്ടും ആയില്ല, പോകുംമുന്‍പ് മാപ്പ് പറഞ്ഞിട്ട് പോകണം എന്നായി ചിലരുടെ ആവശ്യം.

എന്നാല്‍ താന്‍ കാരണമല്ല വിമാനം വൈകിയത് എന്ന വിശദീകരണവുമായി റഹ്മാന്‍ മാലിക് പിന്നീട് രംഗത്തെത്തി. മൈത്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് മാലിക് തന്റെ ഭാഗം വിശദീകരിച്ചത്. 250ലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വീഡിയോ കാണൂ.

<iframe width="640" height="360" src="//www.youtube.com/embed/qF25VLTBJLQ?feature=player_embedded" frameborder="0" allowfullscreen></iframe>

English summary
A shocking mobile video, which has been uploaded on YouTube, has gone viral. The video shows that former Interior Minister of Pakistan - Rehman Malik has been thrown out of a flight. According to reports, the PK 370 of Pakistan International Airlines (PIA) was delayed by 2 hours before leaving for Islamabad from Karachi.&#13;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X