പാകിസ്ഥാന് ഇതുപോലൊരു തിരിച്ചടി വേറെ കിട്ടാനില്ല; രാജ്യം വിട്ട് മൈക്രോസോഫ്റ്റ്; വീണ്ടും ദരിദ്രമാകും
സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്‍ മറ്റൊരു തിരിച്ചടി കൂടി. ടെക് സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ് പാകിസ്ഥാനില്‍ നിന്നും പിന്മാറുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. കമ്പനി രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചുവെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. 2023 ന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലിന്റെ ഭാഗമായി കമ്പനി ഏകദേശം 9100 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിടുമെന്ന് സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാനില്‍ നിന്നും കമ്പനി പൂർണ്ണമായും പുറത്തേക്ക് പോകുന്നത്.
25 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് പാകിസ്ഥാനിലെ മൈക്രോസോഫ്റ്റിന്റെ അടച്ചുപൂട്ടല്‍. 2000 മാർച്ച് 7-നാണ് പാകിസ്ഥാനില്‍ പ്രവർത്തനം ആരംഭിക്കുന്നത്. അടച്ചുപൂട്ടലിനെ കുറിച്ച് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി ഒരു പ്രസ്താവനയും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും ടെക്കി.കോം റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ 2000 മുതൽ 2007 വരെ മൈക്രോസോഫ്റ്റിൽ ജോലി ചെയ്തിരുന്ന ജവ്വാദ് റഹ്മാനെ ഉദ്ധരിച്ചാണ് കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതായുള്ള വാർത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.

പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അനിശ്ചിതത്വവുമാണ് മൈക്രോസോഫ്റ്റിന്റെ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അസ്ഥിരമായ കറൻസി, ഉയർന്ന നികുതികൾ, രാഷ്ട്രീയ പ്രശ്നങ്ങൾ, സങ്കീർണമായ വ്യാപാര രീതികൾ എന്നിവ ബഹുരാഷ്ട്ര കമ്പനികൾക്ക് പ്രവർത്തനം ബുദ്ധിമുട്ടാക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ പാകിസ്ഥാന്റെ കയറ്റുമതി ഏകദേശം 38.9 ബില്യൺ ഡോളറായിരുന്നു, എന്നാൽ ഇറക്കുമതി 63.3 ബില്യൺ ഡോളറിലെത്തി, ഇത് 24.4 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി സൃഷ്ടിച്ചു.
പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അനിശ്ചിതത്വവുമാണ് മൈക്രോസോഫ്റ്റിന്റെ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അസ്ഥിരമായ കറൻസി, ഉയർന്ന നികുതികൾ, രാഷ്ട്രീയ പ്രശ്നങ്ങൾ, സങ്കീർണമായ വ്യാപാര രീതികൾ എന്നിവ ബഹുരാഷ്ട്ര കമ്പനികൾക്ക് പാകിസ്ഥാനിലെ പ്രവർത്തനം ബുദ്ധിമുട്ടാക്കുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ പാകിസ്ഥാന്റെ കയറ്റുമതി ഏകദേശം 38.9 ബില്യൺ ഡോളറായിരുന്നു, എന്നാൽ ഇറക്കുമതി 63.3 ബില്യൺ ഡോളറിലെത്തി, ഇത് 24.4 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മൈക്രോസോഫ്റ്റിന്റെ പിന്മാറ്റത്തിന് പ്രാദേശിക വിപണിയിലെ ആവശ്യക്കുറവോ പ്രതിഭകളുടെ ലഭ്യതക്കുറവോ കാരണമല്ല, മറിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക അന്തരീക്ഷമാണെന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. 2025 ജൂണിലെ കണക്കനുസരിച്ച്, പാകിസ്ഥാന്റെ കേന്ദ്ര ബാങ്കിന്റെ വിദേശനാണ്യ ശേഖരം 11.5 ബില്യൺ ഡോളറായി കുറഞ്ഞു. ഇത് കമ്പനികൾക്ക് ഹാർഡ്‌വെയർ ഇറക്കുമതിയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൂടാതെ, ടെക് ഉപകരണങ്ങളും വരുമാനവും രാജ്യത്തിനകത്തും പുറത്തേക്കും സ്വതന്ത്രമായി കൈമാറാൻ കഴിയാത്ത സാഹചര്യവും ദീർഘകാല നിക്ഷേപത്തിന് തടസ്സമാകുന്നു.
ഇന്ത്യ-പാക് വ്യാപാര ബന്ധം
ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം 2018-ലെ 3 ബില്യൺ ഡോളറിൽ നിന്ന് 2024-ൽ 1.2 ബില്യൺ ഡോളറായി കുറഞ്ഞു. രാഷ്ട്രീയ പിരിമുറുക്കങ്ങൾ മൂലം മരുന്നുകൾ, രാസവസ്തുക്കൾ തുടങ്ങിയ അവശ്യ ഇറക്കുമതികൾ മൂന്നാം രാജ്യങ്ങൾ വഴിയാണ് നടക്കുന്നത്. ഇതാകട്ടെ വലിയ കാലതാമസത്തിനും ഉയർന്ന ചെലവിനും കാരണമാകുന്നു.
മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം പാകിസ്ഥാന്റെ സാമ്പത്തിക മേഖലയിൽ വലിയ ചോദ്യചിഹ്നം തന്നെ ഉയർത്തുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം ആദ്യത്തേതായിരിക്കില്ല, മറിച്ച് ഇനിയും പല ബഹുരാഷ്ട്ര കമ്പനികൾ പിന്മാറാൻ ഇടയാക്കുന്ന തുടക്കമായിരിക്കും ഇതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റിന് പാകിസ്ഥാനിൽ ഒരിക്കലും പൂർണമായ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്റർപ്രൈസ്, ഗവൺമെന്റ്, വിദ്യാഭ്യാസം, ഉപഭോക്തൃ വിഭാഗങ്ങൾ എന്നിവയ്ക് സേവനം നല്‍കുന്ന ലെയ്‌സൺ ഓഫീസുകൾ മാത്രമാണ് രാജ്യത്ത് പ്രവർത്തിച്ചിരുന്നത്.
മൈക്രോസോഫ്റ്റിന്റെ പിന്മാറ്റത്തെ "പാകിസ്ഥാന്റെ ഭാവിക്ക് ആശങ്കാജനകമായ സൂചന"യായി വിശേഷിപ്പിച്ച് മുൻ പ്രസിഡന്റ് ആരിഫ് അൽവി രംഗത്ത് വന്നു. മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ് ഒരിക്കൽ പാകിസ്ഥാനിൽ വലിയ നിക്ഷേപം നടത്താൻ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, "ഭരണമാറ്റം ആ പദ്ധതികളെ തകിടം മറിച്ചു, നിക്ഷേപവാഗ്ദാനം നഷ്ടപ്പെട്ടു. 2022 ഒക്ടോബറോടെ, മൈക്രോസോഫ്റ്റ് വിയറ്റ്നാമിനെ തങ്ങളുടെ വിപുലീകരണത്തിനായി തിരഞ്ഞെടുത്തു, ആദ്യം പാകിസ്ഥാനെ പരിഗണിച്ചിരുന്നെങ്കിലും ആ അവസരം നമുക്ക് നഷ്ടമായി," അദ്ദേഹം എക്സിൽ കുറിച്ചു.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications