കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ത്ത ക്ഷേത്രം ഉടന്‍ പുനര്‍ നിര്‍മിക്കണം; രണ്ടാഴ്ച സമയം നല്‍കി പാകിസ്താന്‍ സുപ്രീംകോടതി

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയില്‍ ജനക്കൂട്ടം തകര്‍ത്ത ക്ഷേത്രം രണ്ടാഴ്ചക്കകം പുനര്‍നിര്‍മിക്കണമെന്ന് പാകിസ്താന്‍ സുപ്രീംകോടതി. ഡിസംബര്‍ 30നാണ് കറക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള ശ്രീ പരമസിംഹ മഹാരാജ് ക്ഷേത്രം ജനക്കൂട്ടം തകര്‍ത്തതും അഗ്നിക്കിരയാക്കിയതും. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം വാര്‍ത്തയായതോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് സ്വമേധയാ കേസെടുക്കുകയും ജനുവരി അഞ്ചിന് പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരിഗണിച്ച വേളയിലാണ് രണ്ടാഴ്ച്ചക്കകം അമ്പലം പുനര്‍നിര്‍മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

p

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ രമേശ് കുമാര്‍ കഴിഞ്ഞ ദിവസം കറാച്ചിയില്‍ വച്ച് ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയ വേളയില്‍ ക്ഷേത്രം പൊളിച്ച കാര്യം സൂചിപ്പിച്ചിരുന്നു. ക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ പ്രവിശ്യാ സര്‍ക്കാരിനും മതകാര്യ വകുപ്പിനും കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചക്കകം നടപടി റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. അമ്പലം പൊളിച്ചവരില്‍ നിന്ന് പുനര്‍നിര്‍മാണത്തിനുള്ള തുക ഈടാക്കുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പാകിസ്താനിലെ വിവിധ ക്ഷേത്രങ്ങളുടെ നിലവിലെ അവസ്ഥ സംബന്ധിച്ചും മതകാര്യ വകുപ്പിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പാകിസ്താനിലെ എല്ലാ മതക്കാരുടെയും ആരാധനാലയങ്ങള്‍ മതകാര്യ വകുപ്പിന് കീഴിലാണ്.

ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തുംജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തും

Recommended Video

cmsvideo
Nurse from Portugal lose her life after vaccination

തകര്‍ത്ത ക്ഷേത്രം നിര്‍മിച്ച് നല്‍കാന്‍ പ്രവിശ്യാ സര്‍ക്കാര്‍ ഈ മാസം ഒന്നിന് തീരുമാനിച്ചിരുന്നു. നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്ന് ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യാ മന്ത്രി കമ്രാന്‍ ബന്‍ഗാഷ് പറഞ്ഞു. പുനര്‍നിര്‍മാണം നടക്കവെ സംഘടിച്ചത്തിയവര്‍ അമ്പലം പൊളിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു. ക്ഷേത്രവും കേടുപാടുകള്‍ സംഭവിച്ച സമീപത്തെ വീടുകളും നിര്‍മിച്ച് നല്‍കാന്‍ പ്രവിശ്യാ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയുടെ തലസ്ഥാനമാണ് പെഷാവര്‍. ഇവിടെ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് തകര്‍ത്ത ക്ഷേത്രം. 1997ലും ക്ഷേത്രം തകര്‍ക്കപ്പെട്ടിരുന്നു. പിന്നീട് പുനര്‍ നിര്‍മിക്കുകയാണ് ചെയ്തത്. 45 പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഇര്‍ഫാനുല്ല ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപിനരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

English summary
Pakistan supreme court orders Restore vandalized temple in two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X