Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാകിസ്താൻ സുപ്രീംകോടതി

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. ഇമ്രാൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇമ്രാനെ ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഇന്ന് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്..

കോടതി വളപ്പിൽ വെച്ച് രജിസ്ട്രാറുടെ അനുമതിയില്ലാതെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടി കോടതിലക്ഷ്യം ആണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉമർ അത്താ ബന്തിയാൽ, ജസ്റ്റിസുമാരായ മുഹമ്മദ് അലി മഷർ, അത്തർ മിന്നല്ലാ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഇസ്ലമാബാദ് ഹൈക്കോടതിയ്ക്ക് പുറത്തുവെച്ച് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം റെയ്‌ഞ്ചേഴ്‌സ് അറസ്റ്റ് ചെയ്യുക ആയിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.. അധികാരത്തിൽ നിന്നും പുറത്തുപോയതിന് ശേഷം ഇമ്രാൻ ഖാനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇമ്രാൻ ഖാനെ കോടതി വളപ്പിൽ നിന്ന് അറസ്റ്റ് ചെയ്ത നടപടിയിൽ സുപ്രീംകോടതി അതൃപ്തി പ്രകടം ആക്കി

Imran Khan

അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ അറസ്റ്റ് ചെയ്തതിന് എതിരെ ഇമ്രാന്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ആണ് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായത്. നിയമവിരുദ്ധമായി കോടതി വളപ്പില്‍ നൂറോളം സൈനികര്‍ കടന്നുകയറി ആയിരുന്നു ഇമ്രാനെ അറസ്റ്റ് ചെയ്തതെന്നും അവര്‍ ഇമ്രാനോട് മോശമായി പെരുമാറിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതി അലക്ഷ്യം ആണ് ഈ നടപടി എന്നും ഇമ്രാന്റെ അഭിഭാഷകന്‍ അറിയിച്ചു . മുന്‍കൂര്‍ ജാമ്യത്തിനായി ഇമ്രാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച കാര്യം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അഴിമതി കേസിൽ വ്യാഴാഴ്ച ആണ് ഇമ്രാൻ ഖാനെ അതിർത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ആയ സമയത്ത് മാലിക് റിയാസ് എന്ന വസ്തുക്കച്ചവട ഭീമനിൽ നിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്.

അതേസമയം, താൻ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയാനായാണ് അറസ്റ്റ് ചെയ്തതെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു. അമേരിക്കയും അവരെ പിന്തുണയ്ക്കുന്ന ആളുകളും ആണ് ഇതിനൊക്കെ പിന്നിലെന്നും. സർക്കാരും സൈന്യവും ഒരുമിച്ചാണ് തനിക്ക് എതിരെ ഈ നീക്കം നടത്തിയകെന്നും അദ്ദേഹം പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+