കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണത്തിന് പിന്നില്‍ പാക് താലിബാന്‍?

Google Oneindia Malayalam News

ഇസ്ലാമാബാദ്: പെഷവാറില്‍ ഒരാളുടെ മരണത്തിന് കാരണമായ വിമാനാക്രമണത്തിന് പിന്നില്‍ പാക് താലിബാന്‍ ആണെന്ന് പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെഹ്രീക് ഐ താലിബാന്‍ പാകിസ്താനിലെ ഒരു ഗ്രൂപ്പാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ചയാണ് റിയാദില്‍ നിന്നും വരികയായിരുന്ന വിമാനം പെഷവാര്‍ വിമാനത്താവളത്തില്‍ വെച്ച് ആക്രമണത്തിന് ഇരയായത്.

പെഷവാറിലെ ബച്ച ഖാന്‍ വിമാനത്താവളത്തില്‍ വെച്ചാണ് വിമാനത്തിന് തീവ്രവാദികളുടെ നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 196 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തെഹ്രീക് ഐ താലിബാന്‍ പാകിസ്താന്റെ താരിഖ് ഗീദര്‍ ഗ്രൂപ്പാണ് സംഭവത്തിന് പിന്നിലെന്നാണ് പാക് സുരക്ഷാ വിഭാഗം കരുതുന്നത്.

pak-taliban-protest

പാക് ദേശീയപത്രമായ ഡോണിന്റെ ഓണ്‍ലൈന്‍ എഡിഷനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പെഷവാറിലെ സുലൈമാന്‍ ഖേലിലുള്ള ഒരു സ്‌കൂളിന്റെ മുകളില്‍ നിന്നാണ് തീവ്രവാദികള്‍ വിമാനത്തെ ലക്ഷ്യം വെച്ചത്. ചൊവ്വാഴ്ച രാത്രി പെഷവാറിലെ ബച്ച ഖാന്‍ വിമാനത്താവളത്തില്‍ ഇറങ്ങവേയാണ് വിമാനം ആക്രമിക്കപ്പെട്ടത്. വേനല്‍ അവധിക്ക് സ്‌കൂള്‍ പൂട്ടിയിരിക്കുകയാണ്. വാച്ച്മാന്‍ അന്ന് അവധിയിയായിരുന്നത്രെ.

എ കെ നാല്‍പത്തിയേഴ് തോക്കുകള്‍ ഉപയോഗിച്ചാണ് തീവ്രവാദികള്‍ വിമാനത്തിന് നേരെ വെടിയുതിര്‍ത്തത്. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ കുറഞ്ഞത് മുപ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ എട്ടിനായിരുന്നു ഈ സംഭവം. കറാച്ചി ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഐ താലിബാനും ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്ബക്കിസ്ഥാനും ഏറ്റെടുത്തിട്ടുണ്ട്.

English summary
Pakistan security officials on Friday said that a group of the Tehreek-i-Taliban Pakistan (TTP) was responsible for an attack on a plane Tuesday that killed one passenger, media reported. The Tariq Geedar group of the TTP is based in Khyber Pakhtunkhwa and is led by Khalifa, a militant, Dawn Online reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X