ഭീകരരുടെ വാഹനം തടഞ്ഞു, ടയറുകൾ വെടിവച്ച് തകർത്തു, പാകിസ്താൻ തുടങ്ങി കഴിഞ്ഞു, പിന്നിൽ അമേരിക്ക
അങ്ങനെയാണ് അഞ്ചു വർഷമായി ഭീകരരുടെ തടവിലായിരുന്ന ദമ്പതികളെ പാക് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്.
ഇലസ്ലാമാബാദ്: താലിബാൻ ബന്ദികളാക്കിയ യുഎസ്- കനേഡിയർ ദമ്പതികളെ പാക് സൈന്യം മോചിപ്പിച്ചത് ഭീകരരുടെ വാഹനം തടഞ്ഞിട്ടെന്നു റിപ്പോർട്ട്. ബന്ദികളുമായി പോകുകയായിരുന്ന ഭീകരരുടെ വാഹനത്തിന്റെ ടയർ സൈന്യം വെടിവച്ച് തകർക്കുകയായിരുന്നു.

അങ്ങനെയാണ് അഞ്ചു വർഷമായി ഭീകരരുടെ തടവിലായിരുന്ന ദമ്പതികളെ പാക് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്. ദമ്പതികളെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവരം പാക് സുരക്ഷാ ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

താലിബാൻ തട്ടികൊണ്ടുപോയി
അഞ്ചു വർഷത്തിനു മുൻപ് കനേഡിയൻ ദമ്പതികളെ തലിബാൻ ഭീകരർ തട്ടികൊണ്ടു പോയത്. കഴിഞ്ഞ ദിവസമാണ് ഇവരെ സുരക്ഷാ സേന രക്ഷപ്പെടുത്തിയത്.മേരിക്കക്കാരിയായ കെയ്റ്റ്‍ലൻ ക്യാംബെൽ, അവരുടെ കനേഡിയൻ ഭർത്താവ് ജോഷ്വ ബോയിൽ മൂന്ന് മക്കൾ എന്നിവരെ പാക്ക് സൈന്യം മോചിപ്പിക്കുന്നത്.

അഞ്ചു വർഷമായി പാകിസ്താനിൽ
കഴിഞ്ഞ അഞ്ചു വർഷമായി ഇവർ പാകിസ്താനിലാണ് ഉണ്ടായിരുന്നതെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവർ അഫ്ഗാനിസ്ഥാനിലാണ് ഏറെക്കാലവും ഉണ്ടായിരുന്നതെന്നാണ് നേരത്തെ പാകിസ്താൻ അറിയിച്ചിരുന്നു. അതേസമയം ഇവർ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലായിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

പാക് സൈന്യത്തിന്റെ പേരാട്ടം
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്താന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലാണ് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ സൈന്യം നീക്കം നടത്തിയത്. പാകിസ്താനിലെ ഭികരരുടെ ഏജൻസിയായ കുറാമിലേയ്ക്ക് പോകുകയായിരുന്ന തീവ്രവാദികളുടെ വാഹനമാണ് സൈന്യം തടഞ്ഞത്.

സൂക്ഷിച്ചുള്ള പോരട്ടം
വളരെ സൂക്ഷിച്ചുള്ള പോരാട്ടമാണ് സൈന്യം ഭീകരർക്ക് നേരെ നടത്തിയത്. തടവിലാക്കപ്പെട്ടവർക്ക് അപകടം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹനത്തിനു നേരെ വെടിവയ്ക്കുന്നത് ഒഴിവാക്കി വാഹനത്തിന്റെ ടയർ തകർത്തത്.കാറിലുണ്ടായിരുന്ന ഡ്രൈവറും ആയുധധാരിയും അടുത്തുണ്ടായിരുന്ന അഭയാർത്ഥി ക്യാമ്പിലേക്ക് രക്ഷപ്പെട്ടതായി പാക് സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്

അഭിനന്ദിച്ച് അമേരിക്ക
ബുധനാഴ്ച മുതൽ കൊഹാത്ത് മേഖലയിൽ യുഎസ് ഡ്രോണുകൾ നിരീക്ഷണം നടത്തിയിരുന്നതായും പാക്ക് സൈന്യം അറിയിച്ചു.
ദമ്പതികളുടെ മോചനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ സന്തോഷം പങ്കുവച്ചിരുന്നു. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്കുള്ള പാകിസ്താന് നൽകുന്ന അംഗീകാരമാണിതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

അമേരിക്കയിടെ സഹായം
ഹഖാനി ഭീകരരെ തുരത്താൻ പാകിസ്താൻ നടപടിയൊന്നുമെടുക്കുന്നില്ലെന്ന് യുഎസ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് അമേരിക്ക നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ദമ്പതികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം നടപടി തുടങ്ങിയത്. എന്നാൽ ഭീകരർക്കെതിരെയുള്ള ആക്രമണത്തിൽ സൈന്യത്തിനൊപ്പം പാക്ക് ചാര സംഘടനയായ ഐഎസ്ഐ ഏജന്റുമാരും ഉണ്ടായിരുന്നു












Click it and Unblock the Notifications