കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ വെറുത്താണ് പാകിസ്ഥാനിലെ കുട്ടികള്‍ ദേശീയത പഠിക്കുന്നതെന്ന് മുന്‍ പാക് മന്ത്രി ഹിനറബ്ബാനി

Google Oneindia Malayalam News

ലാഹോര്‍: പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി. മറ്റുളളവരെ വെറുക്കുന്നതാണ് ദേശീയതയെന്നാണ് ആറു പതിറ്റാണ്ടിലധികമായി പാകിസ്ഥാന്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. അയല്‍രാജ്യമായ ഇന്ത്യയെ വെറുത്താണ് അവരിതു പഠിക്കുന്നതെന്നും ഇപ്പോള്‍ അഫ്ഗാനിസ്ഥാനെയും വെറുക്കാന്‍ തുടങ്ങിയതായും ഹിന റബ്ബാനി ആരോപിച്ചു.

പാക്കിസ്ഥാനില്‍ ഭിന്നലിംഗക്കാര്‍ തമ്മിലുളള വിവാഹം നിയമപരമാക്കണമെന്ന് ഫത്‌വപാക്കിസ്ഥാനില്‍ ഭിന്നലിംഗക്കാര്‍ തമ്മിലുളള വിവാഹം നിയമപരമാക്കണമെന്ന് ഫത്‌വ

പാകിസ്ഥാന്‍ ചാനലായ ജിയോ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ചത്. പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി ഭരിച്ചപ്പോള്‍ ഇന്ത്യയുമായുളള ബന്ധം നല്ല നിലയിലായിരുന്നു. വിസ നിയമങ്ങളില്‍ ഇളവു വരുത്തുന്നതടക്കം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയതായും അവര്‍ പറഞ്ഞു. കാശ്മീര്‍ വിഷയത്തിലും അവര്‍ തന്റെ നിലപാട് വ്യക്തമാക്കി. പാകിസ്ഥാന് യുദ്ധത്തിലൂടെ കാശ്മീര്‍ വീണ്ടെടുക്കാനാവില്ല.

hina1-28-1

ഇന്ത്യയുമായുളള ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ . കശ്മീരില്‍ സൈനിക ഭരണവും ഇന്ത്യയില്‍ ബിജെപി സര്‍ക്കാരും ഉള്ളപ്പോള്‍ മാത്രമേ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടൂ എന്നു വിശ്വസിക്കുന്ന ഒരു പൊതുവിഭാഗമുണ്ടെന്ന് അവര്‍ പറഞ്ഞു. പര്‍വേശ് മുഷറഫ് അധികാരത്തിലിരുന്നപ്പോള്‍ കശ്മീര്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ച്ച നടത്താന്‍ തയ്യാറായിരുന്നതായും അവര്‍ പറഞ്ഞു.

മോദിയുടെ യോഗയെ പരിഹസിച്ച് വീണ്ടും ശിവസേന... യോഗ പരിശീലിച്ചാല്‍ വിലക്കയറ്റം കുറയുമോ?മോദിയുടെ യോഗയെ പരിഹസിച്ച് വീണ്ടും ശിവസേന... യോഗ പരിശീലിച്ചാല്‍ വിലക്കയറ്റം കുറയുമോ?

ഇന്ത്യ ആണവ ,സൈനിക ശക്തിയാണെന്നതും ജനാധിപത്യ പാരമ്പര്യമുളളതുമാണ് അമേരിക്കയുമായുളള അടുപ്പത്തിനു കാരണമെന്നും ഇന്ത്യ- അമേരിക്ക ബന്ധത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞു . 2011 മുതല്‍ 2013 വരെ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായിരുന്നു ഹിന റബ്ബാനി

English summary
Former Pakistan foreign minister Hina Rabbani Khar, who was foreign minister during 2011-13, has said that Pakistani children had been taught for six decades that “our national identity is to hate someone”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X