കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും സന്തുഷ്ടമായ രാജ്യം പാകിസ്താന്‍!! ഇന്ത്യ ഏറ്റവും പിന്നിലോ, ഹൈക്കമ്മീഷണറുടെ അവകാശവാദത്തിന് പിന

സാമ്പത്തികമല്ല സന്തോഷത്തിനാധാരമെന്നും മാനസികാരോഗ്യം, വ്യക്തിബന്ധങ്ങള്‍, ശാരീരികാരോഗ്യം എന്നിവയ്ക്കാണ് പ്രാധാന്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ ആണ് ഏറ്റവും സന്തോഷം അനുഭവിക്കുന്ന രാജ്യമെന്ന്് പാകിസ്താന്‍ ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത്. പാകിസ്താന്‍ ദിനം ആഘോഷിക്കുന്ന വേളയില്‍ ആണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സന്തുഷ്ടമായ രാജ്യങ്ങളില്‍ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത് പാകിസ്താന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് 122-ാം സ്ഥാനം മാത്രമാണുള്ളത്.

xabdul-basit

സാമ്പത്തിക കാര്യങ്ങളില്‍ പിറകില്‍ ആണെങ്കിലും സന്തോഷത്തിന്റെ കാര്യത്തില്‍ തങ്ങള്‍ മുന്‍പന്തിയില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഹുറിയത്ത് കോണ്‍ഫറന്‍സ് അംഗങ്ങള്‍ പങ്കെടുത്ത, ഡല്‍ഹിയില്‍ വച്ച് നടന്ന പരിപാടിയില്‍ പ്രദേശത്തെ എല്ലാ ജനങ്ങളുടേയും ഐശ്വര്യവും സന്തോഷവും ആണ് താന്‍ ആഗ്രഹിക്കുന്നത് എന്നദ്ദേഹം പറഞ്ഞിരുന്നു.

ലോക സന്തോഷ ദിനത്തില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റില്‍ ഇന്ത്യയുടെ സ്ഥാനം 122 ആണ്. പാകിസ്താന്‍ 80, ബൂട്ടാന്‍ 97, നേപ്പാള്‍ 99, ബംഗ്ളാദേശ് 110, ശ്രീലങ്ക 120, അഫ്ഗാനിസ്താന്‍ 141 എന്നിങ്ങനെ മറ്റു രാജ്യങ്ങളുമുണ്ട്. ആദ്യ സ്ഥാനത്ത് നോര്‍വെയാണുള്ളത്. പിറകില്‍ ഡെന്‍മാര്‍ക്ക്, ഐസ്ലാന്റ് എന്നീ രാജ്യങ്ങളും. അമേരിക്ക പതിനാലാം സ്ഥാനത്തുണ്ട്. സാമ്പത്തികമല്ല സന്തോഷത്തിനാധാരമെന്നും മാനസികാരോഗ്യം, വ്യക്തിബന്ധങ്ങള്‍, ശാരീരികാരോഗ്യം എന്നിവയ്ക്കാണ് പ്രാധാന്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
We may not be the richest, but we are the happiest people in the region," Basit said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X