ഞങ്ങളും ആണവശക്തിയാണ്: ഇന്ത്യയ്ക്ക് പാകിസ്താന്റെ ഭീഷണി!
ഇസ്ലാമാബാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഉപേക്ഷിച്ചതിന് പിന്നാലെ ഇന്ത്യയ്്ക്ക് പാകിസ്താന്റെ ഭീഷണി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സുരക്ഷാ ഉപദേഷ്ടാവായ സര്‍താജ് അസീസാണ് ഭീഷണിയുടെ സ്വരവുമായി ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നത്. ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങള്‍ ഒരു സൂപ്പര്‍പവറാണ് എന്ന തരത്തിലാണ് പെരുമാറുന്നത് എന്ന് സര്‍താജ് അസീസ് കുറ്റപ്പെടുത്തി.
പ്രദേശത്തെ സൂപ്പര്‍ പവര്‍ തങ്ങളാണ് എന്ന തരത്തിലാണ് ഇന്ത്യയുടെ പെരുമാറ്റം. ഞങ്ങളും ആണവശക്തിയുള്ള രാജ്യമാണ്. ഞങ്ങളെ എങ്ങനെ സുരക്ഷിതരാക്കി വെക്കണം എന്ന് ഞങ്ങള്‍ക്കറിയാം - അസീസ് പറഞ്ഞതായി പാകിസ്താനിലെ ദേശീയ ദിനപ്പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനില്‍ ഇന്ത്യന്‍ ഏജന്‍സിയായ റോ തീവ്രവാദം വളര്‍ത്തുന്നതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലും ഉണ്ട്.

ഞങ്ങള്‍ക്ക് തെളിവുകള്‍ തരാനല്ല മറിച്ച് പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതിലാണ് ഇന്ത്യയിലെ നേതാക്കളുടെ ശ്രദ്ധ. കാശ്മീരില്‍ ഇന്ത്യയുടെ 700,000 സൈനികര്‍ തമ്പടിച്ചിട്ടുണ്ട്. കാശ്മീരിലെ ജനങ്ങള്‍ക്ക് എന്ത് വേണമെന്ന് തീരുമാനിക്കാന്‍ അവരെ അനുവദിക്കണം. പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ സത്യസന്ധത കാണിക്കണം. തന്ത്രങ്ങള്‍ നടക്കില്ല എന്ന് തിരിച്ചറിയണം.
ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഞായറാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിക്കേണ്ടിവന്നതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ഇത്രയും വഷളാകാന്‍ കാരണം. ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതിനാലാണ് കൂടിക്കാഴ്ച ഉപേക്ഷിച്ചത്. ഉപഭൂഖണ്ഡത്തില്‍ ശാന്തിയും സമാധാനവും വളര്‍ത്തുന്നതിന് ഏറ്റവും വലിയ തടസ്സം ഇന്ത്യയാണെന്ന് ആരോപിച്ച് ആസാദ് ജമ്മു കാശ്മീര്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായ സര്‍ദാര്‍ മുഹമ്മദ് യാക്കൂബ് ഖാനം രംഗത്തെത്തിയിരുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications