കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളും ആണവശക്തിയാണ്: ഇന്ത്യയ്ക്ക് പാകിസ്താന്റെ ഭീഷണി!

  • By Muralidharan
Google Oneindia Malayalam News

ഇസ്ലാമാബാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഉപേക്ഷിച്ചതിന് പിന്നാലെ ഇന്ത്യയ്്ക്ക് പാകിസ്താന്റെ ഭീഷണി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സുരക്ഷാ ഉപദേഷ്ടാവായ സര്‍താജ് അസീസാണ് ഭീഷണിയുടെ സ്വരവുമായി ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങള്‍ ഒരു സൂപ്പര്‍പവറാണ് എന്ന തരത്തിലാണ് പെരുമാറുന്നത് എന്ന് സര്‍താജ് അസീസ് കുറ്റപ്പെടുത്തി.

പ്രദേശത്തെ സൂപ്പര്‍ പവര്‍ തങ്ങളാണ് എന്ന തരത്തിലാണ് ഇന്ത്യയുടെ പെരുമാറ്റം. ഞങ്ങളും ആണവശക്തിയുള്ള രാജ്യമാണ്. ഞങ്ങളെ എങ്ങനെ സുരക്ഷിതരാക്കി വെക്കണം എന്ന് ഞങ്ങള്‍ക്കറിയാം - അസീസ് പറഞ്ഞതായി പാകിസ്താനിലെ ദേശീയ ദിനപ്പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനില്‍ ഇന്ത്യന്‍ ഏജന്‍സിയായ റോ തീവ്രവാദം വളര്‍ത്തുന്നതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലും ഉണ്ട്.

sartazaziz

ഞങ്ങള്‍ക്ക് തെളിവുകള്‍ തരാനല്ല മറിച്ച് പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതിലാണ് ഇന്ത്യയിലെ നേതാക്കളുടെ ശ്രദ്ധ. കാശ്മീരില്‍ ഇന്ത്യയുടെ 700,000 സൈനികര്‍ തമ്പടിച്ചിട്ടുണ്ട്. കാശ്മീരിലെ ജനങ്ങള്‍ക്ക് എന്ത് വേണമെന്ന് തീരുമാനിക്കാന്‍ അവരെ അനുവദിക്കണം. പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ സത്യസന്ധത കാണിക്കണം. തന്ത്രങ്ങള്‍ നടക്കില്ല എന്ന് തിരിച്ചറിയണം.

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഞായറാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിക്കേണ്ടിവന്നതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ഇത്രയും വഷളാകാന്‍ കാരണം. ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതിനാലാണ് കൂടിക്കാഴ്ച ഉപേക്ഷിച്ചത്. ഉപഭൂഖണ്ഡത്തില്‍ ശാന്തിയും സമാധാനവും വളര്‍ത്തുന്നതിന് ഏറ്റവും വലിയ തടസ്സം ഇന്ത്യയാണെന്ന് ആരോപിച്ച് ആസാദ് ജമ്മു കാശ്മീര്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായ സര്‍ദാര്‍ മുഹമ്മദ് യാക്കൂബ് ഖാനം രംഗത്തെത്തിയിരുന്നു.

English summary
Adviser to the Pakistan Prime Minister on Foreign Affairs and National Security Sartaj Aziz alleged that Narendra Modi government acts as if it is a regional superpower. "India acts as if they are a regional superpower, we are a nuclear-armed country and we know how to defend ourselves," Sartaj Aziz was quoted as saying by Dawn online on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X