കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് ചാകരയാക്കി പാകിസ്താന്‍; ഗള്‍ഫില്‍ കൊയ്യുന്നത് വന്‍ ലാഭം!! ഇന്ത്യയുടെ ദുഖം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പാക്കിസ്ഥാന്‍ ലാഭം കൊയ്യുന്നു | Oneindia Malayalam

ദുബായ്/കറാച്ചി: നിപ്പാ വൈറസ് മലബാറിനെ വിറപ്പിച്ചപ്പോള്‍ രാജ്യം ആശങ്കയിലായിരുന്നു. വൈറസ് ബാധയേറ്റവര്‍ മരണത്തിന് കീഴടങ്ങുന്ന വാര്‍ത്ത ദുഖത്തോടെയാണ് നാം കേട്ടത്. കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ പോലും ഭയമാകുന്ന സാഹചര്യമായി. കേരളത്തിലാണ് പ്രധാനമായും പ്രതിസന്ധിയുണ്ടായതെങ്കിലും രാജ്യത്തെ വിപണികളെ കാര്യമായി ബാധിച്ചുവെന്നതാണ് സത്യം, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ വിപണിയെ. കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ ഇറക്കേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചു. മറ്റിടങ്ങളിലേക്ക് വൈറസ് പരക്കുമോ എന്ന ആശങ്കയില്‍ കഴിയുമ്പോള്‍ സന്തോഷത്തോടെ കാര്യങ്ങള്‍ കണ്ടിരുന്ന ഒരു രാജ്യമുണ്ടായിരുന്നു.... പാകിസ്താന്‍. ഇന്ത്യയോടുള്ള ശത്രുതയല്ല പാകിസ്താന്റെ സന്തോഷത്തിന് കാരണം. സാമ്പത്തിക താല്‍പ്പര്യമായിരുന്നു. വിശദീകരിക്കാം....

നിരോധനം ഉടന്‍ നീക്കില്ല

നിരോധനം ഉടന്‍ നീക്കില്ല

കേരളത്തില്‍ നിന്നുള്ള പഴം, പച്ചകറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. അത്ര വേഗത്തില്‍ നിരോധനം എടുത്തുമാറ്റാന്‍ സാധ്യതയില്ലെന്നാണ് വിവരം. നിപ്പാ വൈറസ് ഭീതി ഒഴിഞ്ഞുവെന്ന ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം വന്നാല്‍ മാത്രമേ ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകള്‍ ഇറക്കൂ.

പാകിസ്താനാണ് നേട്ടം

പാകിസ്താനാണ് നേട്ടം

ഈ സാഹചര്യം പാകിസ്താനാണ് നേട്ടം. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കയറ്റി അയച്ചിരുന്ന പഴങ്ങളും പച്ചക്കറികളും കേരളത്തിന്റേത് മാത്രമായിരുന്നില്ല. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടേത് കൂടിയായിരുന്നു. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യന്‍ വിപണിയെ കാര്യമായി ബാധിച്ചു നിപ്പാ വൈറസ് എന്ന് പറയാം.

ഗള്‍ഫില്‍ ആവശ്യക്കാര്‍ ഏറി

ഗള്‍ഫില്‍ ആവശ്യക്കാര്‍ ഏറി

കേരളത്തില്‍ നിന്നുള്ള വരവ് നിലച്ചതോടെ പാകിസ്താനില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. അതോടെ പാകിസ്താന്‍ ഗള്‍ഫിലേക്ക് കൂടുതലായി കയറ്റി അയക്കുന്നു. നേരത്തെ കയറ്റി അയച്ചിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ കറാച്ചിയില്‍ നിന്ന് ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നത്.

കാര്യമായും കുവൈത്തിലേക്ക്

കാര്യമായും കുവൈത്തിലേക്ക്

ഒരുതരത്തില്‍ പറഞ്ഞാല്‍ നിപ്പാ വൈറസ് കേരളത്തില്‍ ആശങ്ക പരത്തിയപ്പോള്‍ പാകിസ്താന് സാമ്പത്തികമായി അനുകൂല സാഹചര്യമാണുണ്ടായിരിക്കുന്നത്. കുവൈത്തിലേക്കുള്ള കയറ്റുമതി ഇരട്ടിയായെന്ന് പാകിസ്താന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വഹീദ് അഹ്മദ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ചരക്കുകള്‍ക്കുള്ള നിരോധനം വേഗത്തില്‍ നീക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

സൗദി, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. നിരോധനം നീക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുണ്ടാകണം. നിപ്പാ വൈറസ് നിയന്ത്രണവിധേയമായെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗോള ഏജന്‍സികളെ അറിയിക്കുകയും ഇവരുടെ അറിയിപ്പ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ലഭിക്കുകയും ചെയ്താല്‍മാത്രമേ നിരോധനം നീക്കൂ.

ശ്രീലങ്കയ്ക്കും നേട്ടം

ശ്രീലങ്കയ്ക്കും നേട്ടം

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം കണക്കിലെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ചരക്കുകള്‍ക്ക് നിരോധനം ഏപ്പെടുത്തിയത്. ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിയും ഗള്‍ഫില്‍ കൂടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൡ നിന്നുള്ള പഴങ്ങളും ഇറക്കുന്നുണ്ട്. എങ്കിലും കാര്യമായി നേട്ടമുണ്ടാക്കുന്നത് പാകിസ്താനാണ്.

നിരോധനം താല്‍ക്കാലികം

നിരോധനം താല്‍ക്കാലികം

റമദാന്‍ മാസമായതിനാല്‍ ഗള്‍ഫ് വിപണിയില്‍ ഇന്ത്യന്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഈ അവസരമാണ് പാകിസ്താന്‍ മുതലെടുക്കുന്നത്. വൈറസ് ഭീതി ഒഴിഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകള്‍ ഇറക്കുമെന്ന് കുവൈത്ത് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്്.

വീണ്ടും തമിഴ്‌റോക്കേഴ്‌സ്; രജനീകാന്തിന്റെ കാല ഇന്റര്‍നെറ്റില്‍!! പണി കിട്ടിയത് അമേരിക്ക വഴിവീണ്ടും തമിഴ്‌റോക്കേഴ്‌സ്; രജനീകാന്തിന്റെ കാല ഇന്റര്‍നെറ്റില്‍!! പണി കിട്ടിയത് അമേരിക്ക വഴി

ആര്‍എസ്എസ് പരിപാടിക്ക് പ്രണബ്; ശക്തമായ പ്രതിഷേധവുമായി മകള്‍, ദൃശ്യങ്ങള്‍ ഒരുകാലത്തും മറക്കില്ലആര്‍എസ്എസ് പരിപാടിക്ക് പ്രണബ്; ശക്തമായ പ്രതിഷേധവുമായി മകള്‍, ദൃശ്യങ്ങള്‍ ഒരുകാലത്തും മറക്കില്ല

English summary
Pakistan to benefit from Kuwait's ban on Indian fruits' import: FPCCI official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X