• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യക്കെതിരേ പാകിസ്താന്റെ കൈയില്‍ തെളിവോ? യുഎന്‍ സെക്രട്ടറി ജനറലിനെ കാണുന്നതിന് പിന്നില്‍

  • By Ashif

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരേ കൂടുതല്‍ തെളിവുകളുമായി പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയെ സമീപിക്കുന്നു. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പിടിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാധവിന്റെയും ഇന്ത്യന്‍ അന്തര്‍വാഹിനി പാക് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാര്യവുമാണ് അവര്‍ പ്രധാനമായും ഉന്നയിക്കുക. ഇതുമായി ബന്ധപ്പെട്ട ഇന്ത്യാവിരുദ്ധ തെളിവുകള്‍ അടങ്ങുന്ന രേഖകള്‍ ഐക്യരാഷ്ട്ര സഭക്ക് കൈമാറാനാണ് തീരുമാനം.

പുതിയ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് നാളെ രേഖകള്‍ കൈമാറുമെന്നാണ് പാക് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. ഗുട്ടറസ് ഓഫിസില്‍ ആദ്യമായി എത്തുന്ന ദിനമാണ് തിങ്കളാഴ്ച.

പാക് പ്രതിനിധി നാളെ യുഎന്‍ സെക്രട്ടറി ജനറലിനെ കാണും

ഐക്യരാഷ്ട്ര സഭയിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധിയാണ് ന്യുയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് രേഖകള്‍ ഗുട്ടറസിന് കൈമാറുക. ആദ്യം ലഭിക്കുന്ന പരാതി യുഎന്‍ സെക്രട്ടറി ജനറല്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് പാകിസ്താന്റെ വിശ്വാസം. ഇന്ത്യയുടെ പ്രകോപന നടപടികള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മലീഹ യുഎന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടും.

റോ ഏജന്റ് പാകിസ്താനില്‍ പിടിയില്‍?

ജാധവ് ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥനാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഏജന്റാണെന്നുമാണ് പാകിസ്താന്റെ ആരോപണം. 2016 ആദ്യത്തിലാണ് അദ്ദേഹം പാകിസ്താനില്‍ അറസ്റ്റിലായത്. ഇന്ത്യ പാകിസ്താനില്‍ ഭീകരത സൃഷ്ടിക്കുകയാണെന്ന തങ്ങളുടെ ആരോപണത്തിന് തെളിവായിട്ടാണ് പാകിസ്താന്‍ ജാധവിന്റെ അറസ്റ്റ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്.

ഇത്തവണയെങ്കിലും പാകിസ്താന്‍ ജയിക്കുമോ?

ഇതുവരെ ഇന്ത്യക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. എന്നാല്‍ പുതിയ തെളിവുകള്‍ പാകിസ്താന്റെ പക്കലുണ്ടെന്നാണ് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യക്കെതിരായ തെളിവുകള്‍ എന്തുകൊണ്ട് ഹാജരാക്കുന്നില്ലെന്ന്് പാക് സെനറ്റര്‍മാര്‍ പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചിരുന്നു. ഇതിന് ഡിസംബര്‍ 7ന് നല്‍കിയ മറുപടിയില്‍ പര്യാപ്തമായ തെളിവ് രേഖരിച്ചുവരികയാണെന്നാണ് വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് സഭാസമിതിയെ അറിയിച്ചത്.

വിവാദം ബലൂചിസ്താന്‍

പുതിയ തെളിവുകള്‍ പിന്നീട് പാകിസ്താന്‍ ശേഖരിച്ചെന്നും അതുകൂടി ഉള്‍പ്പെടുത്തിയാണ് യുഎന്‍ സെക്രട്ടറി ജനറലിന് രേഖകള്‍ കൈമാറുന്നതെന്നും ഡോണ്‍ പത്രം പറയുന്നു. ബലൂചിസ്താനില്‍ ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും പാകിസ്താനിലെ മിക്ക പ്രശ്‌നങ്ങ്ള്‍ക്ക് പിന്നിലും ഇന്ത്യയാണെന്നുമാണ് ആ രാജ്യത്തിന്റെ വാദം.

 പര്യാപ്തമല്ലാത്ത തെളിവുകള്‍

ഇന്ത്യന്‍ അന്തര്‍വാഹിനി പാകിസ്താന്റെ ജലാതിര്‍ത്തി ലംഘിച്ചുവെന്നാണ് പാകിസ്താന്റെ മറ്റൊരു പ്രധാന ആരോപണം. പാകിസ്താനില്‍ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ ശ്രമം പാക് നാവിക സേനയുടെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്നാണ് പരാജയപ്പെട്ടതെന്നും പാകിസ്താന്‍ പറയുന്നു. 2015 ഒക്ടോബറില്‍ മലീഹ ഇന്ത്യക്കെതിരായ മൂന്ന് തെളിവുകള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണിന് കൈമാറിയിരുന്നു. ഇവ ബലൂചിസ്താനിലും കറാച്ചിയിലും ഇന്ത്യ ഇടപെട്ടതിന് തെളിവാണെന്നായിരുന്നു പാകിസ്താന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് ശേഷം ഈ രേഖകളില്‍ നടപടിയുണ്ടായിരുന്നില്ല. രേഖകൡ പര്യാപ്തമായ തെളിവില്ലാത്തതിനാലാണ് നടപടിയുണ്ടാവാതിരുന്നതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Pakistan would hand over a dossier on alleged Indian spy+ Kulbhushan Jadhav and evidence of the alleged attempt to violate the maritime boundary by an Indian submarine+ to incoming UN secretary general Antonio Guterres on Monday, his first working day after assuming office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X