കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ നിരോധിക്കണം; പാകിസ്താന്റെ അന്താരാഷ്ട്ര കാംപെയ്ന്‍!

  • By Muralidharan
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യ ഭരിക്കുന്ന എന്‍ ഡി എയിലെ പ്രബല സഖ്യകക്ഷിയായ ശിവസേനയെ നിരോധിക്കണമെന്ന് പാകിസ്താന്‍. ഈ ആവശ്യം ഉന്നയിച്ച് അന്താരാഷ്ട്ര തലത്തില്‍ കാംപെയ്ന്‍ നടത്താന്‍ ഒരുങ്ങുകയാണ് പാകിസ്താന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനെതിരെ ശിവസേന തുടര്‍ച്ചയായി അക്രമാസക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

ശിവസേനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണം എന്നാണ് പാകിസ്താന്റെ ആവശ്യം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ശിവസേന പീഡിപ്പിക്കുകയാണ്. ഈ ഒരു ആവശ്യം ഉന്നയിച്ച് പാകിസ്താന്‍ അന്തര്‍ദേശീയ തലത്തില്‍ കാംപെയ്ന്‍ നടത്തിയാല്‍ ഇന്ത്യയില്‍ നിന്നുപോലും സഹകരിക്കാന്‍ ആളുകളുണ്ടായേക്കും. വിശദ വിവരങ്ങള്‍ കാണൂ.

സേനയുടെ പശ്ചാത്തലം

സേനയുടെ പശ്ചാത്തലം

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ശിവസേന. കടുത്ത ഹിന്ദുത്വ, പ്രാദേശിക വാദമാണ് ഇതിന്റെ അടിസ്ഥാനം. പാര്‍ട്ടി സ്ഥാപകനായ ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയാണ് ഇപ്പോള്‍ ശിവസേനയുടെ തലവന്‍.

ഭീകരതയുമായി ബന്ധം

ഭീകരതയുമായി ബന്ധം

1970 ലെ വര്‍ഗീയ കലാപത്തിലും 1984 ലെ ഭീവണ്ടി കലാപത്തിലും 1992 - 93 കാലത്തെ ബോംബെ കലാപത്തിലും ശിവസേനയ്ക്ക് പങ്കുള്ളതായി ആരോപണങ്ങളുണ്ട്. ശിവസേനയെ നിരോധിക്കണമെന്ന ആവശ്യം ഇതിന് മുമ്പും പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

പാകിസ്താന്റെ പ്രശ്‌നം

പാകിസ്താന്റെ പ്രശ്‌നം

കഴിഞ്ഞ രണ്ട് മാസത്തിനിടെ പാകിസ്താനെതിരെ അതീവ രൂക്ഷമായി രംഗത്ത് വന്നിരിക്കുകയാണ് ശിവസേന. പാക് ഗായകന്‍ ഗുലാം അലിയുടെ സംഗീതപരിപാടി തടസ്സപ്പെടുത്തിയാിരുന്നു തുടക്കം. ഈ എതിര്‍പ്പുകള്‍ പാകിസ്താന് സ്വാഭാവികമായും ദഹിക്കുന്നതല്ല.

ചെകുത്താനെ പോലെ ശിവസേന

ചെകുത്താനെ പോലെ ശിവസേന

ഇന്ത്യയില്‍ ഒരു ചെകുത്താനെപ്പോലെ ശിവസേന വളരുകയാണ് എന്ന് കഴിഞ്ഞ ദിവസം ഒരു പാക് പത്രം എഴുതിയിരുന്നു. പിന്നീട് നേഷന്‍.കോം.പികെയും സേനയ്‌ക്കെതിരെ രംഗത്തെത്തി. ശിവസേന എല്ലാ പരിധികളും ലംഘിക്കുകയാണ്.

തുടര്‍ച്ചയായി അപമാനിക്കുന്നു

തുടര്‍ച്ചയായി അപമാനിക്കുന്നു

ശിവസേന തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നു. രാജ്യത്തെയും കലാകാരന്മാരെയും അപമാനിക്കുന്നു. പാകിസ്താനില്‍ ഭീകര സംഘടനകളെ നിരോധിക്കാമെങ്കില്‍ ഇന്ത്യയിലും അത് വേണം. ശിവസേനയെ നിരോധിക്കണം - വിദേശ കാര്യവക്താവ് പറഞ്ഞതായി പാക് ദിനപ്പത്രം നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിഷേധങ്ങള്‍ ഇങ്ങനെ

പ്രതിഷേധങ്ങള്‍ ഇങ്ങനെ

ശിവസേനയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട് ശിവസേനയ്‌ക്കെതിരെ ഒരുപാട് പ്രതിഷേധങ്ങളും പ്രകടനങ്ങളും അവിടെ നടക്കുന്നുണ്ട്.

ആരൊക്കെ പിന്തുണക്കും

ആരൊക്കെ പിന്തുണക്കും

രാഷ്ട്രീയപരമായും അല്ലാതെയും ശിവസേനയ്‌ക്കെതിരെ ഒരുപാട് എതിര്‍പ്പുകള്‍ ഇന്ത്യയില്‍ തന്നെ ഉണ്ട്. ശിവസേനയെ നിരോധിക്കണമെന്ന് ആരെങ്കിലും ആവശ്യമുയര്‍ത്തിയാല്‍ അതിനെ കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണച്ചു എന്ന് വരാം.

English summary
While the Shiv Sena in Maharashtra continues to target Pakistan in every possible way, a campaign has now been launched in Pakistan seeking a ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X