കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ യുഎന്നിനെ സമീപിക്കുമെന്ന് പാകിസ്താന്‍... ഇന്ത്യ നടത്തിയത് പരിസ്ഥിതി തീവ്രവാദം

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് പാകിസ്താന്‍. ഐക്യരാഷ്ട്രസഭയെ സമീപിക്കാനൊരുങ്ങുകയാണ് പാകിസ്താന്‍. ബാലക്കോട്ടില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഈ നീക്കം. ഇന്ത്യ പരിസ്ഥിതി തീവ്രവാദം നടത്തിയെന്നാണ് യുഎന്നില്‍ ഉന്നയിക്കുന്നത്. രാജ്യത്തെ പൈന്‍ മരങ്ങളെ മുഴുവന്‍ ഇല്ലാതാക്കി പാകിസ്താനെ തകര്‍ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പാകിസ്താന്റെ വനസമ്പത്താണ് ഇന്ത്യ തകര്‍ത്തിരിക്കുന്നത്. ഇത് ഗൗരവമേറിയ കാര്യമാണ്. പരമാധികാരം ലംഘനം മാത്രമല്ല പരിസ്ഥിതിക്കെതിരെയുള്ള തീവ്രവാദമാണ് ഇതെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

1

ഒരു രാജ്യം നിലനില്‍ക്കുന്നത് അതിന്റെ പച്ചപ്പ് കൊണ്ടാണ്. പ്രകൃതി സംരക്ഷണത്തിനും വനസംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് പാകിസ്താന്‍ നല്‍കുന്നത്. എന്നാല്‍ ഇന്ത്യ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത് വനസമ്പത്താണ്. ഇത് വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്നതാണ്. ഇതിനെ കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തും. അതിന്റെ റിപ്പോര്‍ട്ട് യുഎന്നില്‍ സമര്‍പ്പിക്കും. മറ്റ് ലോകവേദികളിലും ഇന്ത്യക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്ന് കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മാലിക് അമീന്‍ ഇസ്ലാം പറഞ്ഞു.

ഇന്ത്യയുടെ നടപടി പാരിസ്ഥിത തീവ്രവാദത്തിന്റെ പരിധിയില്‍ വരുന്നതാണ്. നിരവധി പൈന്‍മരങ്ങളാണ് നശിച്ചിരിക്കുന്നത്. അതേസമയം തീവ്രവാദികളൊന്നും ഈ മേഖലയില്‍ ഇല്ല. റോയിട്ടേഴ്‌സ് സംഘം ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ 15 പൈന്‍ മരങ്ങളാണ് നശിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന വാദം തീര്‍ത്തും വ്യാജമാണ്. തീവ്രവാദികള്‍ ഉണ്ടെന്ന് പോലും സ്ഥിരീകരിക്കാനായിട്ടില്ല. പാകിസ്താന്റെ പരിസ്ഥിതി മേഖലയെ തകര്‍ത്തതിന് ഇന്ത്യ മറുപടി പറയേണ്ടി വരുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

അതേസമയം സൈനിക നീക്കത്തിനിടെ വനഭൂമിയോ പ്രകൃതിയോ നശിപ്പിക്കുന്നത് യുഎന്‍ നിയമപ്രകാരം കുറ്റകരമാണ്. ഇന്ത്യ മനപ്പൂര്‍വം ചെയ്തതാണന്ന വാദമാണ് പാകിസ്താന്‍ ഉന്നയിക്കുന്നത്. നേരത്തെ യുഎന്‍ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ യുഎന്നില്‍ വാഗ്വാദം ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ചൈന പാകിസ്താനെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്.

കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി.... വാഗ അതിര്‍ത്തിയില്‍ ആവേശ സ്വീകരണം!!കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി.... വാഗ അതിര്‍ത്തിയില്‍ ആവേശ സ്വീകരണം!!

English summary
pakistan to lodge un complaint against india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X