കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധനേടാന്‍ ശ്രമം; തെളിവുകള്‍ യുഎന്നിന് കൈമാറും

  • By Akshay
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിനെതിരെയുള്ള തെളിവുകള്‍ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ട്. ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരനാണ് കല്‍ഭൂഷന്‍ യാദവ്.

സൈനിക കോടതി ജനറല്‍ സാക്ഷ്യപ്പെടുത്തിയ രേഖകളും കോടതി നടപടിക്രമങ്ങളുടെ വിവരങ്ങളും സമര്‍പ്പിക്കും. തെളിവുകള്‍ യുഎന്നിന് കൈമാറുന്നതിലൂടെ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുകയാണ് പാകിസ്താന്റെ ലക്ഷ്യം.

United Nation

കറാച്ചിയിലും ബലൂചിസ്ഥാനിലും ചാരപ്രവര്‍ത്തി നടത്തിയിട്ടുണ്ടെന്ന് കുല്‍ഭൂഷണ്‍ സൈനിക കോടതിയില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.

കുല്‍ഭൂഷന്റെ വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചിരുന്നു. ഇയാള്‍ക്കെതിരായ കേസിന്റെ ചാര്‍ജ് ഷീറ്റുകളും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വിവരങ്ങള്‍ പാകിസ്താനിലെ വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ക്കും മറ്റു ആഗോള സംഘടനകള്‍ക്കും കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

English summary
Pakistan has prepared a new dossier about alleged militant activities of Indian prisoner on death row Kulbhushan Jadhav and will share it with the UN and foreign envoys stationed in Islamabad, media reports have said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X