കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് കടം തീർക്കാൻ ചൈനയുടെ കൈത്താങ്ങ്: കൈമാറുന്നത് സൌദിയ്ക്ക് തിരിച്ചടയ്ക്കാനുള്ള 1.5 ബില്യൺ ഡോളർ

Google Oneindia Malayalam News

ഇസ്ലാമാബാദ്: സൗദി അറേബ്യയിൽ നിന്നെടുത്ത കടം തിരിച്ചടയ്ക്കാൻ പാകിസ്താനെ സഹായിക്കാമെന്ന് ചൈന സമ്മതിച്ചതായി റിപ്പോർട്ട്. പാകിസ്താന് 1.5 ബില്യൺ ഡോളർ ധനസഹായം ഉടൻ നൽകാമെന്ന് ചൈന സമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ പാകിസ്താൻ തിങ്കളാഴ്ച ഒരു ബില്യൺ ഡോളറും ജനുവരിയിൽ ബാക്കി ഒരി ബില്യൺ ഡോളറുമാണ് തിരികെ നൽകുക.

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ദില്ലി മോഡല്‍ കലാപമുണ്ടാക്കും; ഹിന്ദുത്വ നേതാവിന്റെ ഭീഷണികര്‍ഷക സമരം അവസാനിപ്പിക്കാന്‍ ദില്ലി മോഡല്‍ കലാപമുണ്ടാക്കും; ഹിന്ദുത്വ നേതാവിന്റെ ഭീഷണി

രണ്ട് തവണകളായി നൽകും

രണ്ട് തവണകളായി നൽകും


രണ്ട് ബില്യൺ ഡോളറിൽ പാകിസ്താൻ തിങ്കളാഴ്ച ഒരു ബില്യൺ ഡോളറും ജനുവരിയിൽ ബാക്കി ഒരു ബില്യൺ ഡോളറും പാകിസ്താൻ സൌദി അറേബ്യയ്ക്ക് തിരികെ നൽകും. അതേസമയം, ചൈന സേഫ് ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ചിൽ നിന്ന് വായ്പ നൽകിയിട്ടില്ലെന്നും വാണിജ്യ വായ്പ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

 രണ്ട് തവണകളായി നൽകും

രണ്ട് തവണകളായി നൽകും

രണ്ട് ബില്യൺ ഡോളറിൽ പാകിസ്താൻ തിങ്കളാഴ്ച ഒരു ബില്യൺ ഡോളറും ജനുവരിയിൽ ബാക്കി ഒരു ബില്യൺ ഡോളറും പാകിസ്താൻ സൌദി അറേബ്യയ്ക്ക് തിരികെ നൽകും. അതേസമയം, ചൈന സേഫ് ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ചിൽ നിന്ന് വായ്പ നൽകിയിട്ടില്ലെന്നും വാണിജ്യ വായ്പ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

പരിധി ഉയർത്തി

പരിധി ഉയർത്തി

പകരം, 2011 ലെ ഉഭയകക്ഷി കറൻസി-സ്വാപ്പ് കരാറിന്റെ (സി‌എസ്‌എ) വലുപ്പം 10 ബില്ല്യൺ ചൈന യുവാൻ അല്ലെങ്കിൽ 1.5 ബില്യൺ ഡോളർ വർദ്ധിപ്പിച്ച് ചൈന 1.5 ബില്യൺ ഡോളർ വായ്പ നൽകുമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് റിപ്പോർട്ട് ചെയ്തു. ഇത് മൊത്തത്തിലുള്ള വ്യാപാര സൌകര്യം 20 ബില്യൺ ചൈനീസ് യുവാൻ അല്ലെങ്കിൽ 4.5 ബില്യൺ ഡോളറായി ഉയർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കരാറുകൾ ഒപ്പുവെച്ചു

കരാറുകൾ ഒപ്പുവെച്ചു

2011 ഡിസംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനും (എസ്ബിപി) പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും (പിബിഒസി) ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നേരിട്ടുള്ള നിക്ഷേപത്തിന് ധനസഹായം നൽകുന്നതിനും ഹ്രസ്വകാലത്തേക്ക് പണം ലഭ്യമാക്കുന്നതിനായി നൽകുന്നതിനുമായി ഉഭയകക്ഷി കറൻസി സ്വാപ്പ് കരാറും ഒപ്പുവെച്ചിട്ടുണ്ട്.

 തുക ഉയർത്താൻ ആവശ്യം

തുക ഉയർത്താൻ ആവശ്യം

യഥാർത്ഥ കരാർ 2014 ഡിസംബറിൽ മൂന്ന് വർഷത്തേക്ക് പുതുക്കി. ഇതോടെ മൊത്തം പരിധി 10 ബില്യൺ യുവാൻ അല്ലെങ്കിൽ 1.5 ബില്യൺ ഡോളറാക്കുകയും ചെയ്തിട്ടുണ്ട്. ഇത് വീണ്ടും 2018 മെയ് മാസത്തിൽ മൂന്ന് വർഷത്തേക്ക് നീട്ടി. ഇത്തവണ ഈ തുക 20 ബില്യൺ യുവാൻ അല്ലെങ്കിൽ 3 ബില്യൺ ഡോളറായി ഉയർത്തിയെന്നും പറയുന്നു.
ഈ കരാർ 2020 മെയ് മാസത്തോടെ അവസാനിക്കാനിരിക്കെയാണ്, ഇത് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ ചൈനയോട് അഭ്യർത്ഥിക്കാൻ എസ്ബിപി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
Saudi Arabia agreed Britain's Pfizer vaccine | Oneindia Malayalam
 സാമ്പത്തിക ഇടപാടിന്

സാമ്പത്തിക ഇടപാടിന്

സി‌എസ്‌എ അടിസ്ഥാനപരമായി ഒരു ചൈനീസ് ട്രേഡ് ഫിനാൻസ് സൌകര്യമാണ്. 2011 മുതൽ തന്നെ പാകിസ്താൻ വിദേശ കടം തിരിച്ചടയ്ക്കുന്നതിനും വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇതിൽ നിന്നും പണം കടമെടുത്ത് വരികയും ചെയ്യുന്നുണ്ട്. മൊത്തം വിദേശ കറൻസി കരുതൽ ശേഖരം നിലനിർത്തുന്നതിനും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.

English summary
Pakistan to take $1.5 billion loan from China to repay debt to Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X