പാകിസ്താനും തുര്‍ക്കിയും ഇടപെടുന്നു; യുഎസ് എംബസിക്കും കേട്, ഘോര യുദ്ധത്തിലേക്ക് നീങ്ങുമോ
ഇറാനും ഇസ്രായേലും തമ്മിലുള്ള പോര് ഘോരമായ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന് ആശങ്ക. ഇരുരാജ്യങ്ങളും നാലാം ദിവസവും ആക്രമണം തുടരുകയാണ്. അമേരിക്കയുടെ ടെല്‍ അവീവിലെ എംബസിക്ക് ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റി. ഇറാനില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഇസ്രായേയിലില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് സംശയം.
അതേസമയം, തുര്‍ക്കി, പാകിസ്താന് തുടങ്ങിയ രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന് എല്ലാ പിന്തുണയും നല്‍കുമെന്ന് പാകിസ്താന് അറിയിച്ചു. ഇസ്രായേല്‍ ആണവായുധം പ്രയോഗിച്ചാല്‍ പാകിസ്താനും ആണവായുധം പ്രയോഗിക്കുമെന്ന് ഇറാന് പറഞ്ഞു. വിവിധ രാജ്യങ്ങളുമായി തുര്‍ക്കി ചര്‍ച്ച നടത്തിവരികയാണ്.

ഇസ്രായേല്‍ ആണവായുധം പ്രയോഗിച്ചാല്‍ ഇസ്രായേലിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്താന് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്ന് ഇറാന് സൈനിക ഓഫീസര്‍ ജനറല്‍ മുഹ്സിന് റിസായി സ്റ്റേറ്റ് ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാന്റെ ദേശീയ സുരക്ഷാ സമിതി അംഗമാണ് ഇദ്ദേഹം. ലോകത്ത് ആണവായുധം കൈവശമുള്ള 9 രാജ്യങ്ങളില്‍ പെട്ടതാണ് ഇസ്രായേലും പാകിസ്താനുമെന്ന് ആണവായുധത്തിന് എതിരേ പ്രവര്‍ത്തിക്കുന്ന ഐസിഎഎന്‍ പറയുന്നു.
അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പാകിസ്താന്
ഇറാനൊപ്പം നില്‍ക്കുമെന്ന് പാകിസ്താന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. ഇറാന്റെ സൈനിക ശക്തി ഇതുവരെ ലോകം കണ്ടിട്ടില്ല- മുഹ്സിന് റിസായി പറഞ്ഞു. അതേസമയം, ഇസ്രായേലിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന വാദം പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ് തള്ളി. അത്തരം വാക്കുകള്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പലസ്തീന്, യമന്‍, ഇറാന് എന്നിവരെ ഇസ്രായേല്‍ ആക്രമിച്ചു. മുസ്ലിം രാജ്യങ്ങള്‍ ഐക്യത്തോടെ നിന്നില്ലെങ്കില്‍ സമാനമായ വിധി നേരിടേണ്ടി വരും എന്ന് ഖാജ ആസിഫിനെ ഉദ്ധരിച്ച് തുര്‍ക്കി ടുഡെ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഒഐസി യോഗം അടിയന്തരമായി വിളിക്കണമെന്നും ഖാജ ആസിഫ് ആവശ്യപ്പെട്ടു.
തുര്‍ക്കിയുടെ ഇടപെടല്‍
അതേസമയം, ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന് ആവശ്യപ്പെട്ടു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ എന്നിവരുമായി അദ്ദേഹം സംസാരിച്ചു. ശേഷം ഡൊണാള്‍ഡ് ട്രംപുമായും ഉര്ദുഗാന് ചര്‍ച്ച നടത്തി.
യുഎസ് എംബസിക്ക് കേടുപറ്റി
അതിനിടെ, ടെല്‍ അവീവിലെ അമേരിക്കന്‍ എംബസിക്ക് ഇറാന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചുവെന്ന് യുഎസ് അംബാസഡര്‍ മൈക്ക് ഹുക്കാബി പറഞ്ഞു. തൊട്ടടുത്ത് മിസൈല്‍ വീണപ്പോഴാണ് എംബസിക്ക് കേടുപറ്റിയത്. എംബസിയിലെ ആര്‍ക്കും പരിക്കില്ല. ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് ഇറാന്റെ നിരവധി മിസൈലുകളാണ് പതിച്ചത്. ഇറാനില്‍ 240 പേരും ഇസ്രായേലില്‍ 18 പേരും കൊല്ലപ്പെട്ടു എന്നാണ് ഇതുവരെയുള്ള കണക്ക്.
അതേസമയം, ഇസ്രായേല്‍ ഇറാന് യുദ്ധത്തില്‍ ലോകരാജ്യങ്ങള്‍ വ്യത്യസ്ത അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ഇസ്രായേലിന് ഒപ്പം നില്‍ക്കുമെന്നാണ് ഫ്രാന്‍സിന്റെ നിലപാട്. ഇസ്രായേലിന്റെ ആക്രമണത്തെ അപലിപിച്ചാണ് ചൈന പ്രതികരിച്ചത്. ഇന്ത്യ ഒരുപക്ഷവും ചേര്‍ന്നിട്ടില്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു. ഇസ്രായേല്‍ ആക്രമണം അപലപിച്ച ജിസിസി രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.
-
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും










Click it and Unblock the Notifications