Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് അമ്പയര്‍ അലിം ദാറിന് സ്വന്തമായി റെസ്റ്റൊറന്റ്; വിരാട് കോലി പറഞ്ഞത്

ജൊഹന്നസ്ബര്‍ഗ്: പാക്കിസ്ഥാന്‍ അമ്പയര്‍ അലിം ദാര്‍ റെസ്റ്റൊറന്റ് ബിസിനസ് മേഖലയിലേക്കും. ഐസിസിയുടെ മികച്ച അമ്പയര്‍മാരിലൊരാളായ അലിം ദാര്‍ 'ദാര്‍സ് ഡിലൈറ്റൊ' എന്ന പേരിലാണ് ലാഹോറില്‍ പുതിയ റെസ്റ്റൊറന്റ് തുറന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അലിം ദാറിന് ആശംസയുമായി എത്തി.

അലീം ഭായ് താങ്കള്‍ ഒരു പുതിയ റെസ്റ്റൊറന്റ് ആരംഭിച്ചതായി അറിഞ്ഞു. എല്ലാം ആശംസകളും നേരുന്നു. ഒരു അമ്പയര്‍ എന്ന രീതിയില്‍ മികവു കാട്ടിയ താങ്കള്‍ക്ക് റെസ്റ്റൊറന്റ് ബിസിനസിലും ഉയര്‍ച്ചയുണ്ടാകട്ടെയെന്നും കോലി ആശംസിച്ചു. അലിം ദാറിന്റെ ഹോട്ടല്‍ ലാഭം കേള്‍വിശക്തിയില്ലാത്ത കുട്ടികളുടെ ചികിത്സയ്ക്കുവേണ്ടിയാണ് വിനിയോഗിക്കുക.

viratkohli

പതിനേഴു വര്‍ഷത്തോളമായി അമ്പയര്‍ മേഖലയിലുള്ള അലിം ദാര്‍ തന്റെ അഞ്ചാം ലോകകപ്പിനായി അടുത്തവര്‍ഷം മൈതാനത്തിറങ്ങാനിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചെന്ന ബഹുമതിയും ഇദ്ദേഹത്തെ തേടിയെത്തും. തന്റെ ജോലി ഇന്നേവരെ സത്യസന്ധമായാണ് നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2009 മുതല്‍ 2011 വരെ തുടര്‍ച്ചയായുള്ള വര്‍ഷങ്ങളില്‍ മികച്ച അമ്പയര്‍ക്കുള്ള ബഹുമതി അലിംദാര്‍ നേടിയിട്ടുണ്ട്. ഗ്രൗണ്ടിലെ പെരുമാറ്റത്തിലും തീരുമാനങ്ങളിലും മറ്റുള്ള അമ്പയര്‍മാരില്‍നിന്നും തികച്ചും വ്യത്യസ്തനാണ് അലിംദാര്‍. അമ്പയര്‍ രംഗത്തുനിന്നും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+