കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്ട്രൈക്ക്: ഇന്ത്യക്ക് മുന്നറിയിപ്പ്, തിരിച്ചടിച്ചാല്‍ നിയന്ത്രിക്കാനാവില്ലെന്ന് ഭീഷണി

എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് പാക് വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍ | Oneindia Malayalam

ഇസ്ലാമാബാദ്: സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍. പാക് അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് പാക് വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്. പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുകയോ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുകയോ ചെയ്താല്‍ നേരിടുമെന്നാണ് മുന്നറിയിപ്പ്.

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ഒരു വയസ്സ് പൂര്‍ത്തിയായതോടെയാണ് പാക് വിദേശകാര്യമന്ത്രി ഇന്ത്യയ്ക്കെതിരെ രംഗത്തെത്തുന്നത്. ഏഴ് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമ‍ിച്ചതോടെ പാകിസ്താന് അടുത്ത കാലത്തുണ്ടായ വന്‍ നഷ്ടമാണുണ്ടായത്. ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ മരിച്ചതിന് പകരം തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇന്ത്യന്‍ സൈന്യം 2016 സെപ്തംബര്‍ 29ന് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചത്. സെപ്തംബര്‍ 19നായിരുന്നു അതിര്‍ത്തി കട‍ന്നെത്തിയ പാക് ഭീകരര്‍ ഉറി സൈനിക ക്യാമ്പ് ആക്രമിച്ച് സൈനികരെ വധിച്ചത്.

 ആക്രമിക്കാന്‍ ശ്രമിച്ചാല്‍

ആക്രമിക്കാന്‍ ശ്രമിച്ചാല്‍

പാകിസ്താനെയോ പാകിസ്താനിലുള്ള ആണവകേന്ദ്രങ്ങളെയോ ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് പദ്ധതിയിടുന്നതിനെതിരെയാണ് പാക് വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്. പാകിസ്താന്‍ അയല്‍രാജ്യങ്ങളുമായി സമാധനത്തിലും സൗഹാര്‍ദ്ദത്തിലും കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

 ആര്‍ക്കും തടയാനാവില്ല

ആര്‍ക്കും തടയാനാവില്ല

പാകിസ്താനെ ഇന്ത്യ ആക്രമിച്ചാല്‍ പാകിസ്താന്‍ തിരിച്ചടിക്കുമെന്നും ആര്‍ക്കും തങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ഖ്വാജ ആസിഫ് ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ യാതൊരു ശ്രമങ്ങളും നടത്തുന്നില്ലെന്നും കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് ചോദ്യം ചെയ്ത പാകിസ്താന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാത്തതിനേയും ചോദ്യം ചെയ്യുന്നു.

 സമാധാനത്തിന്‍റെ രാഷ്ട്രം

സമാധാനത്തിന്‍റെ രാഷ്ട്രം

പാകിസ്താന്‍ സമാധാനത്തിന്‍റെ രാഷ്ട്രമാണെന്ന് അവകാശപ്പെടുന്ന പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് തങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യയുമായി യുദ്ധത്തിനില്ലെന്നും വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളെ ആവുന്ന വിധത്തില്‍ പ്രതിരോധിക്കുമെന്നും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കി.

 വെല്ലുവിളിയോ ആത്മവിശ്വാസമോ

വെല്ലുവിളിയോ ആത്മവിശ്വാസമോ


ഏത് ആക്രമണവും നടത്താന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്നും വ്യോമസേനയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏത് സര്‍ജിക്കല്‍ സ്ട്രൈക്കിനും തങ്ങള്‍ സജ്ജമാണെന്നും വ്യോമസേനാ മേധാവി ബിഎസ് ധനോവ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് പദ്ധതിയിട്ടാല്‍ പാകിസ്താന്‍റെ ആണവശേഖരം തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

രണ്ട് രാജ്യങ്ങളോടും യുദ്ധമാവാം!!

രണ്ട് രാജ്യങ്ങളോടും യുദ്ധമാവാം!!

പാകിസ്താനോടും ചൈനയോടും യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്നും ഏതൊരു വെല്ലുവിളിയും ഏറ്റെടുക്കുമെന്നും ഡോക് ലാമില്‍ ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യം ചൂണ്ടിക്കാണിച്ച ശേഷം ധനോവ വ്യക്തമാക്കി. ടിബറ്റിലെ ചുംബി താഴ്വരയില്‍ നിലയുറപ്പിച്ച ചൈനീസ് സൈന്യം പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേനാ മേധാവിയുടെ ആഹ്വാനം

കരസേനാ മേധാവിയുടെ ആഹ്വാനം

പാകിസ്താനോടും ചൈനയോടും ഒരേ സമയം യുദ്ധം ചെയ്യാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കണമെന്ന് നേരത്തെ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണി അതിരുകടക്കുന്ന സാഹചര്യത്തിലാണ് ചൈന ക്ഷമ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യ കരുതലോടെയിരിക്കണമെന്നും ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങള്‍ യുദ്ധത്തിന് തയ്യാറാവില്ലെന്നുള്ളത് മിഥ്യാധാരണയാണെന്നുമാണ് ബിപിന്‍ റാവത്ത് പറഞ്ഞത്.

English summary
Reacting to Air Chief Marshal BS Dhanoa remarks that his force has the capability of locating, fixing and striking across the border, Pakistan' Foreign Minister Khawaja Asif has warned India against carrying out a surgical strike or targeting its nuclear installations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X