ബലൂച് പ്രശ്‌നം ഉന്നയിച്ചാല്‍, ഇന്ത്യയിലെ പ്രശ്‌നങ്ങളും ഉന്നയിക്കും, പാകിസ്താന്റെ ഭീഷണി എന്തിന്..
വാഷിംഗ്ടണ്‍: പാകിസ്താനിലെ ബലൂചിസ്താന്‍ വിഷയം ഉന്നയിച്ച ഇന്ത്യയ്ക്ക് താക്കീതുമായി പാകിസ്താന്‍. ബലോചിസ്ഥാന്‍ പ്രശ്‌നം ഉന്നയിക്കുന്നത് ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളും ഖലിസ്താന്‍, മാവോയിസ്റ്റ് വിഷയങ്ങളും തിരിച്ച് ഉന്നയിക്കുമെന്ന ഭീഷണിയാണ് പാകിസ്താന്‍ ഇന്ത്യയോട് മുഴക്കിയിട്ടുള്ളത്. വാഷിംഗ്ടണിലെത്തിയ പാക് വക്താവ് മുഷാഹിദ് ഹുസൈന്‍ സെയ്ദാണ് ബലൂചിസ്താന്‍ വിഷയം ലോകത്തിന് മുന്നില്‍ ഉന്നയിച്ചതിന് ഇന്ത്യക്ക് മുന്നറിയിപ്പുമായെത്തിയത്.
കശ്മീര്‍ പ്രശ്‌നത്തില്‍ പിന്തുണ ആവശ്യപ്പെട്ടാണ് പാക് പ്രധാനമന്ത്രിയുടെ നയതന്ത്ര ദൂതനായ ഹുസൈന്‍ അമേരിക്കയിലെത്തിയത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് സംസാരിച്ച സെയ്ദ് എന്നാല്‍ പാകിസ്താന്‍ രാജ്യത്ത് വളര്‍ന്നുവരുന്ന ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച് പ്രതികരിച്ചില്ല. കൂടുതല്‍ തെളിവ് ആവശ്യപ്പെട്ട ഹുസൈന്‍ വിഷയം വിട്ടുകളയുകയായിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്ക ഇടപെടണമെന്ന് ആശ്യപ്പെട്ട പാക് പ്രതിനിധി അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയേയും പാകിസ്താനേയും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. കാബൂളില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഇന്ത്യയുടേയും യുഎസിന്റേയും പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ പാകിസ്താന് കഴിയുമെന്നായിരുന്നു സെയ്ദിന്റെ മുന്നറിയിപ്പ്. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറാണെന്നും പരസ്പര വിശ്വാസം നേടിയെടുക്കാനും പാകിസ്താന്‍ എന്തിനും തയ്യാറാണെന്നും സെയ്ദ് വ്യക്തമാക്കി.
നേരത്ത സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ബലൂചിസ്താനില്‍ പാകിസ്താന്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ച മോദി ബലോച് അഭയാര്‍ത്ഥികളുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് യുഎന്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പാകിസ്താന്‍ അന്നുതന്നെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications