കല്യാണത്തിന് ഇനി ഒരു വിഭവം മാത്രം
ലഹോര്‍: അറിഞ്ഞോ ഇനി മുതല്‍ വിവാഹങ്ങള്‍ക്ക് ഒരു വിഭവം മാത്രമേ ഉണ്ടാവൂ എന്ന്. നമ്മളില്‍ പലരും വിവാഹങ്ങള്‍ക്ക് പോവുന്നത് പോലും വിഭവസമൃദമായ സദ്യ കഴിക്കാനാണ്. സംഭവം പാക്കിസ്ഥാനിലാണ് കെട്ടോ.
വിവാഹത്തിന് അമിത അലങ്കാരങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണ മേളകളും നിരോധിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടതായി ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി വിവാഹത്തിന് ഒരു വിഭവം മാത്രമേ വിളമ്പാവൂ എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

എന്നാല്‍ സുപ്രീം കോടതിയുടെ ഈ ഉത്തരവ് നടപ്പാക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് വിവാഹ മണ്ഡപത്തിന്റെയും കാറ്ററിംഗ് സര്‍വീസുകളുടെയും ഉടമകളും മനേജര്‍മാരും പറയുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവ് ആദ്യഘട്ടത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ബാധകമാവുക. വീടുകളിലും മറ്റ് സ്വകാര്യയിടങ്ങളിലും നടക്കുന്ന വിവാഹങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications