കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022ൽ പാക് പൗരൻ ബഹിരാകാശത്ത് എത്തും; പദ്ധതികൾക്ക് തുടക്കമിട്ടെന്ന് പാക് മന്ത്രി ഫവാദ് ചൗധരി!

Google Oneindia Malayalam News

ഇസ്ലാമാബാദ്: ചന്ദ്രയാൻ 2 ഇന്ത്യ വിക്ഷേപിച്ചത് ചരിത്രപരമായ നേട്ടമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ പോകിസ്താനും ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. 2022ഓടെ ഒരു പാക് പൗരനെ ബഹിരാകാശത്ത് എത്തിക്കുമെന്നാണ് പാകിസ്താൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താൻ സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗദരിയാണ് ഇക്കര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ബഹിരാകാശത്ത് അയക്കേണ്ട ആളെ കണ്ടെത്തുന്ന നടപടികൾ 2020 ഓടുകൂടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

<strong> ആൾക്കൂട്ട ആക്രമണത്തിനെതിരെ ശബ്ദമുയർത്തി; ഇനി സംസാരിച്ചാൽ വദിക്കുമെന്ന് ഭീഷണി, ഭയപ്പെടില്ലെന്ന് നടൻ!</strong> ആൾക്കൂട്ട ആക്രമണത്തിനെതിരെ ശബ്ദമുയർത്തി; ഇനി സംസാരിച്ചാൽ വദിക്കുമെന്ന് ഭീഷണി, ഭയപ്പെടില്ലെന്ന് നടൻ!

2020ൽ പാകിസ്താൻ പൗരൻ ബഹിരാകാശത്ത് എത്തും. പാക് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയായിരിക്കും അതെന്നും ഫവാദ് ചൗധരി വ്യക്തമാക്കി. അതേസമയം ബഹിരാകാശ ദൗത്യം പൂർത്തിയാക്കാൻ പറ്റുന്ന രീതിയിലുള്ള റോക്കറ്റുകൾ പാകിസ്താന്റെ പക്കലില്ല. അതിനാൽ ചൈനയുടെ സഹായതാതലായിരിക്കാം പാക് പൗരനെ ബഹിരാകാശത്തേക്ക് അയക്കുന്നത്.

Pakistan

ബഹിരാകാശേത്ത് പോകുന്ന ആളുകളുടെ 50 പേരെ ഉൾപ്പെടുത്തിയ സാധ്യത പട്ടിക തയ്യാറായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത ഘട്ടത്തിൽ പട്ടിക 25 ആയി ചുരുങ്ങും. അതേസമയം ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 ഓഗസ്റ്റ് 20 ന് ചന്ദ്രനടുത്തെത്തുമെന്ന് ഐഎസ്ആര്‍ഓ അറിയിച്ചു. ജൂലായ് 22 നാണ് ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാന്‍ രണ്ടിനെ ഭൂമിയില്‍ നിന്നും 170x 45475 കിലോമീറ്റര്‍ അകലെയുള്ള ദീര്‍ഘവൃത്ത ഭ്രമണപഥത്തിലെത്തിട്ടത്.

വിക്രം എന്ന് വിളിപ്പേരുള്ള ലാന്റര്‍ ആണ് ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങുക. ഇതിന് 1471 കിലോഗ്രാം ആണ് ഭാരം. ലാന്ററിനുള്ളിലാണ് ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവിര ശേഖരണം നടത്തുന്നതിനുള്ള റോവർ ഉള്ളത്. പ്രജ്ഞാൻ എന്ന് വിളിപ്പോരുള്ള റോവറിന് 27 കിലോഗ്രാം ആണ് ഭാരം. ഓഗസ്റ്റ് 14നാണ് ചന്ദ്രയാന്‍-2 റോവര്‍ ചന്ദ്രനിലേക്ക് കുതിക്കുക.

English summary
Pakistan will send first person to space in 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X