Get Updates
Get notified of breaking news, exclusive insights, and must-see stories!

പണത്തിനുവേണ്ടി ഭര്‍ത്താവ് വിറ്റ യുവതിയെ ചങ്ങലയ്ക്കിട്ട് അടിമയാക്കി

ലാഹോര്‍: പണത്തിനുവേണ്ടി ഭര്‍ത്താവ് വിറ്റ സ്ത്രീയ ചങ്ങലയ്ക്കിട്ട് അടിമയാക്കി. പാക്കിസ്ഥാനിലാണ് നടക്കുന്ന സംഭവം അരങ്ങേറിയത്. പണത്തിനുവേണ്ടി ബുദ്ധിമുട്ടനുഭവിച്ച ഭര്‍ത്താവ് ഒരു കോണ്‍ട്രാക്ടര്‍ക്ക് ഭാര്യയെ വില്‍ക്കുകയായിരുന്നു. സ്ത്രീയ വാങ്ങിയ ആള്‍ അവരെ തന്റെ കീഴില്‍ അടമപ്പണി എടുപ്പിക്കുന്നതിനായി ചങ്ങലയ്ക്കിടുകയായിരുന്നു.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പെടുന്നവരാണ് യുവതി. ഇവരെ ഏതാണ്ട് മുപ്പതിനായിരം രൂപയ്ക്കാണ് വിറ്റതെന്ന് പോലീസ് പിന്നീട് കണ്ടത്തി. സ്ത്രീയെ വിലയ്ക്കുവാങ്ങിയ ആള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭാരിച്ച ജോലി ചെയ്യിക്കുകയും പതിവായിരുന്നു. ഓടി രക്ഷപ്പെടാതിരിക്കാന്‍ കഴുത്തിലും കാലിലും ചങ്ങലയുമിട്ടു.

women-victim-violence1

യുവതിയുടെ ദുരിതത്തെക്കുറിച്ചറിഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത പുറത്തുവന്നതോടെ പോലീസ് സ്ഥലത്തെത്തിയ യുവതിയെ മോചിപ്പിക്കുകയും അവരെ സുരക്ഷിത സ്ഥാനത്ത് മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. കോണ്‍ട്രാക്ടറേയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന.

സ്ത്രീയെ ദീര്‍ഘകാലം ചങ്ങലയ്ക്കിട്ടതിനാല്‍ അവരുടെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. കഴുത്തില്‍ ഇട്ട ചങ്ങല കാലില്‍ ബന്ധിക്കുകയും പിന്നീട് കട്ടിലിനോട് ചേര്‍ത്തു കെട്ടുകയുമായിരുന്നു ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി പോലീസ് സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+