കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ് സയീദ്- യുഎന്‍ കൂടിക്കാഴ്ചയില്ല: യുഎന്നില്‍ ഇന്ത്യ- യുഎസ് സമ്മര്‍ദ്ദം! വെറുതെയിരിക്കില്ല!

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദും യുഎന്‍ സംഘവും തമ്മിലുള്ള കൂടിക്കാഴ്ച പാകിസ്താന്‍ അനുവദിക്കില്ലെന്ന് സൂചന. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉപരോധ നിരീക്ഷണ കമ്മറ്റി അംഗങ്ങളാണ് ജനുവരി 25, 26 തിയ്യതികളില്‍ പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തുന്നത്. എന്നാല്‍ പാകിസ്താനിലുള്ള മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദും യുഎന്‍ പ്രതിനിധി സംഘാംഗങ്ങളും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച അനുവദിക്കില്ലെന്നാണ് പാക് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം യുഎന്‍ സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ഭീകരര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഎന്‍ സംഘം രാജ്യം സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ ഹാഫിസ് സയീദിന് പരസ്യമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഹാഫിസ് സയീദിന് പുറമേ അനുയായി അബ്ദുള്‍ റഹ്മാന്‍ മക്കിയ്ക്കും മറ്റ് ജമാഅത്ത് ഉദ് ദവ നേതാക്കള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 പാക് സന്ദര്‍ശനം നിര്‍ണായകം!!

പാക് സന്ദര്‍ശനം നിര്‍ണായകം!!


ലഷ്കര്‍ ഇ ഭീകരന്‍ ഹാഫിസ് സയീദിനും സ്വത്തുക്കള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യയും പാകിസ്താനും സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് യുഎന്‍ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ എന്ന ഭീകരസംഘടനയ്ക്ക് ഐക്യരാഷ്ട്രസഭ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ആഗോളഭീകരരുടെ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്ന ആവശ്യവുമായി ഹാഫിസ് സയീദ് നേരിട്ട് രംഗത്തെത്തിയിരുന്നു. 2017ല്‍ പത്ത് മാസത്തോളം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച ഹാഫിസ് സയീദിനെ പിന്നീട് പാക് ഭീകരവിരുദ്ധ കോടതിയാണ് മോചിപ്പിച്ചത്.

 വിവര ശേഖരണം മാത്രം

വിവര ശേഖരണം മാത്രം

‌ പാകിസ്താന്‍ അടുത്തകാലത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള സംഘടനകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതെന്നാണ് പാക് അധികൃതരില്‍ നിന്നുള്ള വിവരം. പാക് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഹാഫിസ് സയീദിനെ കാണാന്‍ സംഘത്തെ അനുവദിക്കില്ലെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎന്‍ സംഘത്തിന്റെ പാക് സന്ദര്‍ശനം നേരത്തെ തന്നെ നിര്‍ണയിക്കപ്പെട്ടിട്ടുള്ളതാണെന്നും നയതന്ത്രവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

 വിലക്കുള്ള ഭീകര സംഘടനകള്‍

വിലക്കുള്ള ഭീകര സംഘടനകള്‍

ജമാഅത്ത് ഉദ് ദവ, അല്‍ ഖ്വയ്ദ, തെഹരീക് ഇ താലിബാന്‍ പാകിസ്താന്‍, ലഷ്കര്‍ ഇ ജാങ് വി, ഫലാഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍, നിരോധിത ഭീകര സംഘടന ലഷ്കര്‍ ഇ ത്വയ്ബ, എന്നിവയാണ് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറി നേരത്തെ തന്നെ സയീദിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഹാഫിസ് സയീദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് 10 മില്യണ്‍ പാരിതോഷികമായി നല്‍കുമെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു.

 പതിവ് സന്ദര്‍ശനം മാത്രം

പതിവ് സന്ദര്‍ശനം മാത്രം

യുഎന്‍ സംഘത്തിന്റേത് സാധാരണ ഗതിയിലുള്ള സന്ദര്‍ശനമാണെന്നും ജമാഅത്ത് ഉദ് ദവയ്ക്കോ ലഷ്കര്‍ ഭീകരന്‍ ഹാഫിസ് സയീദിനോ വിലക്കേര്‍പ്പെടുത്തുന്നതിനോ വേണ്ടിയുള്ളതല്ലെന്നാണ് പാക് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്കയും യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ഹാഫിസ് സയീദിനെ മുംബൈ സ്ഫോടനക്കേസില്‍ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി വരികയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ ന്യൂവെര്‍ട്ട് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. സയീദിന്റെ പേര് യുഎന്നിന്റ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ന്യൂവെര്‍ട്ട് വ്യക്തമാക്കുന്നു.

 സയീദിന് വിലക്ക്!!

സയീദിന് വിലക്ക്!!

യുഎന്‍ സംഘം ജനുവരി 25, 26 ദിവസങ്ങളില്‍ രാജ്യം സന്ദര്‍ശിക്കാനിരിക്കെ ഹാഫിസ് സയീദിന് പരസ്യമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് വിലക്കുണ്ട്. ഹാഫിസ് സയീദിന് പുറമേ അനുയായി അബ്ദുള്‍ റഹ്മാന്‍ മക്കിയ്ക്കും മറ്റ് ജമാഅത്ത് ഉദ് ദവ നേതാക്കള്‍ക്കും വിലക്കുണ്ട്. ജനുവരി 26വരെ ഏതെങ്കിലും ഭീകരസംഘടനയുടെ ബാനറിലോ ഭീകരനേതാക്കളുടെ നേതൃത്വത്തിലോ നടക്കാനിരിക്കുന്ന എല്ലാ പരിപാടികള്‍ക്കും പ്രാദേശിക ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 പാകിസ്താന്‍ നിരീക്ഷണത്തില്‍

പാകിസ്താന്‍ നിരീക്ഷണത്തില്‍

ഇന്ത്യയും അമേരിക്കയും പാകിസ്താനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ നിരീക്ഷണത്തിലാണ് പാകിസ്താനുള്ളത്. എന്നാല്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉപരോധം പൂര്‍ണമായി ഏര്‍പ്പെടുത്തിയിട്ടില്ല. അമേരിക്കയും ആഗോളഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഭീകരനാണ് ഹാഫിസ് സയീദ്.

 പ്രധാനമന്ത്രിയുടെ നിലപാട്

പ്രധാനമന്ത്രിയുടെ നിലപാട്

വ്യക്തികള്‍ക്കെതിരെ കേസുണ്ടെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുള്ളൂവെന്നായിരുന്നു ഹാഫിസ് സയീദിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ പ്രമേയം ലംഘിച്ചെന്ന് ആരോപിച്ച് പത്ത് മാസത്തോളം പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയ ഹാഫിസ് സയീദിനെ മാസങ്ങള്‍ക്ക് മുമ്പ് മോചിപ്പിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

English summary
Pakistan won't allow a sanctions monitoring team+ of the United Nations Security Council (UNSC) any direct access to 26/11 Mumbai terror mastermind Hafiz Saeed or his entities when it visits the country later this week, diplomatic sources told The Nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X